AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Herbal Teas: കാലാവസ്ഥ മാറുന്നു… ആരോ​ഗ്യം ശ്രദ്ധിക്കണേ; രോ​ഗങ്ങളെ അകറ്റാം ചായയിലൂടെ

Herbal Teas For Immunity: ജലദോഷം, പനി തുടങ്ങിയ പലതരം അസുഖങ്ങളാൽ മിക്കവരും അസ്വസ്ഥരാണ്. ഈ സമയം അടുത്തുള്ള ആശുപത്രികളിലും തിരക്ക് കൂടും. എന്നാൽ ഇതിനെല്ലാം വീട്ടിലിരുന്ന തന്നെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞാലോ? ജലദോഷം തൊണ്ടവേദന തുടങ്ങിയ അവസ്ഥകളിൽ പലരും ചുക്കുകാപ്പിയുണ്ടാക്കി കുടിക്കാറുണ്ട്.

Herbal Teas: കാലാവസ്ഥ മാറുന്നു… ആരോ​ഗ്യം ശ്രദ്ധിക്കണേ; രോ​ഗങ്ങളെ അകറ്റാം ചായയിലൂടെ
Herbal TeasImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 15 Oct 2025 | 11:27 AM

കാലാവസ്ഥ മാറ്റം പ്രകൃതിയിൽ മാത്രമല്ല, മനുഷ്യരിലും ചില മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. ഈ സമയം പലതരത്തിലുള്ള വെല്ലുവിളികൾ ശരീരം നേരിടേണ്ടി വരുന്നു. ജലദോഷം, പനി തുടങ്ങിയ പലതരം അസുഖങ്ങളാൽ മിക്കവരും അസ്വസ്ഥരാണ്. ഈ സമയം അടുത്തുള്ള ആശുപത്രികളിലും തിരക്ക് കൂടും. എന്നാൽ ഇതിനെല്ലാം വീട്ടിലിരുന്ന തന്നെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞാലോ? ജലദോഷം തൊണ്ടവേദന തുടങ്ങിയ അവസ്ഥകളിൽ പലരും ചുക്കുകാപ്പിയുണ്ടാക്കി കുടിക്കാറുണ്ട്. ഇതിൻ്റെ ​ഗുണത്തെപ്പറ്റി പണ്ടുമുതൽക്കെ കേട്ടുകേൾവിയുള്ളതാണ്.

എന്നാൽ ചില പ്രകൃതിദത്ത വസുതുക്കൾ ഉപയോ​ഗിച്ച് തയ്യാറാക്കുന്ന ഹെർബൽ ചായകളും ഇത്തരം സാഹചര്യങ്ങളിൽ ആരോ​ഗ്യത്തിന് നല്ലതാണ്. കൂടാതെ ശരീരത്തിനാവശ്യമായ ജലാംശം നൽകാനും ഇവ സഹായിക്കും. ഇഞ്ചി, നാരങ്ങ, തേൻ, തുളസി തുടങ്ങിയവയിട്ട ചായ കുടിക്കുന്നതിൻ്റെ ​ഗുണങ്ങൾ എന്തെല്ലാമെന്ന് മനസ്സിലാക്കാം. അസുഖമില്ലാത്തവർക്ക് പോലും പതിവാക്കാവുന്ന ​ഗുണകരമായ ചായയാണ് ഇവയെല്ലാം.

​ഗ്രീൻ ടീ: തുളസി, ഏലം, ഇഞ്ചി, ഗ്രാമ്പൂ, കുരുമുളക് തുടങ്ങിയവ അടങ്ങിയ ​ഗ്രീൻ ടീ കാലാവസ്ഥയുമായി ബന്ധപ്പെട്ട പല അസുഖങ്ങൾക്കും വളരെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ ഇവ രോ​ഗശാന്തി നൽകുകയും ഒപ്പം ശരീരത്തെ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് ചുമയും ജലദോഷവും ഉള്ള സമയത്ത്. ദഹനം മെച്ചപ്പെടുത്താൻ ഇവ ​ഗുണകരമാണ്.

Also Read: വെറും 30 ദിവസം മഞ്ഞളിട്ട പാൽ കുടിക്കൂ; നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

നീല ചായ: എക്കിനേഷ്യ എന്നറിയപ്പെടുന്ന ഒരു പുഷ്പത്തിൽ നിന്നുണ്ടാക്കുന്ന ചായയാണ് നീല ചായ. കഫീൻ രഹിതവും പ്രിസർവേറ്റീവുകളില്ലാത്തതുമായ ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. തണുപ്പുള്ളപ്പോഴോ മഴ സമയങ്ങളിലോ വളരെ നല്ലതാണ് ഇവ. അലർജിയുമായി ബന്ധപ്പെട്ട അസ്വസ്ഥകൾ ചെറുക്കാനും നല്ലതാണ്. ഇതിൻ്റെ ചായപ്പൊടി വിപണികളിൽ ലഭ്യമാണ്. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഇത് നല്ലതാണെന്ന് ചില പഠനങ്ങൾ പറയുന്നു.

ചമോമൈൽ ടീ: നമ്മുടെ നാട്ടിൽ കാണപ്പെടാറില്ലെങ്കിൽ, ചമോമൈൽ പൂക്കളുടെ ഉല്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലൊരു പ്രകൃതിദത്ത മാർ​ഗമാണ് ചമോമൈൽ ടീ. കൂടാതെ ഉറക്കത്തിനും മനസ്സിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. ദൈനംദിന ഉപഭോഗത്തിന് അനുയോജ്യമാണ്.

നാരങ്ങയും ഇഞ്ചിയും തേനും: നാരങ്ങ, തേൻ, ഇഞ്ചി ഇവ മൂന്നും ചേർത്തൊരു ​ഗുണകരമായ ഹെർബൽ ടീയാണിത്. ദഹനത്തെ സഹായിക്കുന്നതിനും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, മറ്റ് പല ആരോ​ഗ്യ പ്രശ്നങ്ങൾ ഉടനടി ആശ്വാസം നൽകാൻ ഇവയ്ക്ക് കഴിയും. ​ജലദോഷം പനി തുടങ്ങിയ സമയങ്ങളിലെ നഷ്ടപ്പെട്ട ആരോ​ഗ്യം വീണ്ടെടുക്കാൻ ഇവ ധാരാളം.

Follow Us