AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Brain Tumour: മൈഗ്രെയ്ന്‍ എന്ന് കരുതി ചികിത്സിച്ചില്ല; ഒടുവില്‍ പരിശോധിച്ചപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍; മുന്നറിയിപ്പ്‌

AIIMS Delhi Neurologist's Warning: ഒക്ടോബര്‍ നാലിന് പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഡോ. രാഹുല്‍ ചൗള മുന്നറിയിപ്പുകള്‍ നല്‍കിയത്. 20 വര്‍ഷമായി മൈഗ്രെയ്‌ന് ചികിത്സയില്‍ കഴിഞ്ഞ ഒരു 45കാരനെക്കുറിച്ചാണ് ഡോക്ടര്‍ പറഞ്ഞത്

Brain Tumour: മൈഗ്രെയ്ന്‍ എന്ന് കരുതി ചികിത്സിച്ചില്ല; ഒടുവില്‍ പരിശോധിച്ചപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍; മുന്നറിയിപ്പ്‌
പ്രതീകാത്മക ചിത്രം Image Credit source: Getty
Jayadevan AM
Jayadevan AM | Published: 25 Oct 2025 | 07:18 PM

മൈഗ്രെയ്ന്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി ആരും കാണില്ല. മനുഷ്യനെ വളരെയേറെ അലസപ്പെടുത്തുന്ന ഒരു ആരോഗ്യപ്രശ്‌നമാണിത്. ചിലരില്‍ നിസാരമായി മൈഗ്രെയ്ന്‍ വന്നുപോകാം. എന്നാല്‍ മറ്റ് ചിലര്‍ മൈഗ്രെയ്ന്‍ മൂലം ഏറെ തളരാറുമുണ്ട്. വിട്ടുമാറാത്ത മൈഗ്രെയ്‌നുണ്ടെങ്കില്‍ കൃത്യമായ ചികിത്സ തേടുകയാണ് പ്രധാനം. ചിലര്‍ മൈഗ്രെയ്ന്‍ നിസാരമായി കാണാറുണ്ട്. എന്നാല്‍ ചില കേസുകളില്‍ ഇത് ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാകാം. ചിലപ്പോള്‍ അത് ബ്രെയ്ന്‍ ട്യൂമറിന്റെ ലക്ഷണവുമാകാം. ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയ രോഗിയെക്കുറിച്ച് ഡൽഹി എയിംസിലെ ന്യൂറോളജിസ്റ്റായ ഡോ. രാഹുൽ ചൗള പറഞ്ഞത് ശ്രദ്ധേയമാവുകയാണ്.

ഒക്ടോബര്‍ നാലിന് പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഡോ. രാഹുല്‍ ചൗള മുന്നറിയിപ്പുകള്‍ നല്‍കിയത്. 20 വര്‍ഷമായി മൈഗ്രെയ്‌ന് ചികിത്സയില്‍ കഴിഞ്ഞ ഒരു 45കാരനെക്കുറിച്ചാണ് ഡോക്ടര്‍ പറഞ്ഞത്. ആറു മാസം മുമ്പ് ഈ രോഗി മരുന്ന് കഴിക്കുന്നത് നിര്‍ത്തി. അപ്പോള്‍ തലവേദനയും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഈ വ്യക്തിക്ക് കടുത്ത തലവേദന അനുഭവപ്പെട്ടു.

തുടക്കത്തിൽ, മൈഗ്രെയ്ൻ ആണെന്ന് കരുതി ഒരു ഫാർമസിയിൽ മരുന്നുകൾ കഴിച്ച് സ്വയം ചികിത്സ നടത്തി. ഒരു മാസത്തോളം തുടർച്ചയായി മരുന്ന് കഴിച്ചിട്ടും തലവേദന കുറഞ്ഞില്ല. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയിലെത്തി. ആശങ്കാജനകമായ ലക്ഷണങ്ങള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടു. അപ്പോഴേക്കും അയാളുടെ ശബ്ദത്തില്‍ ഇടര്‍ച്ച വന്നിരുന്നു. നടത്തത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഒടുവില്‍ എംആര്‍ഐ പരിശോധനയിലൂടെ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നുവെന്നും ഡോ. ചൗള വെളിപ്പെടുത്തി. അതുകൊണ്ട് തന്നെ ആരോഗ്യപ്രശ്‌നങ്ങളെ നിസാരവത്കരിക്കരുതെന്നും, കൃത്യമായ ചികിത്സ തേടണമെന്നുമാണ് ഡോക്ടറുടെ മുന്നറിയിപ്പ്.

നിരാകരണം

ഡല്‍ഹി എയിംസിലെ ന്യൂറോളജിസ്റ്റ് ഡോ. രാഹുല്‍ ചൗള സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വച്ച് തയ്യാറാക്കിയ ലേഖനമാണിത്. ടിവി 9 മലയാളം ഇതിലെ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കുന്നില്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ സഹായം തേടുക.

ഡോ. രാഹുൽ ചൗള പങ്കുവച്ച വീഡിയോ