Health Tips: പുരുഷന്മാർ സ്ത്രീകളേക്കാൾ വേഗത്തിൽ ഉറങ്ങുന്നത് എന്തുകൊണ്ട്? കാരണം അറിയാമോ

Sleeping Difference In Men And Women: ആർത്തവചക്രം, ഗർഭാവസ്ഥ, ആർത്തവവിരാമം തുടങ്ങിയ സമയങ്ങളിലെ ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളുടെ ഉറക്കത്തെ നമ്മൾ കരുതുന്നതിലും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. ഈ സമയങ്ങളിലുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. പുരുഷന്മാരുടെ ഹോർമോണുകളിൽ ഇത്തരം വ്യതിയാനം ഇല്ലാത്തതിനാൽ അവരെ ഇക്കാര്യം ബാധിക്കാറില്ല.

Health Tips: പുരുഷന്മാർ സ്ത്രീകളേക്കാൾ വേഗത്തിൽ ഉറങ്ങുന്നത് എന്തുകൊണ്ട്? കാരണം അറിയാമോ

പ്രതീകാത്മക ചിത്രം

Published: 

19 Apr 2026 | 10:52 AM

ഒരു ദിവസത്തെ നല്ലതും മോശവുമായ കാര്യങ്ങൾ നിങ്ങളുടെ പങ്കാളിയുമായി പങ്കുവയ്ക്കാൻ ശ്രമിക്കുമ്പോഴാകും അവർ ഉറങ്ങിയിട്ടുണ്ടാകും. ഇത് മിക്ക വീടുകളിലെയും കാഴിച്ചയാണ്. നിങ്ങൾ സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് കേൾക്കാൻ താല്പര്യമില്ലാതതുകൊണ്ടാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരങ്ങൾ വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഭർത്താക്കന്മാർ കിടന്നാലുടൻ ഉറങ്ങുന്നത്. സ്ത്രീകൾക്ക് ഉറക്കം കിട്ടാൻ പ്രയാസമുണ്ടാകുന്നതും ഇതുകൊണ്ട് തന്നെയാണ്.

സ്ലീപ്പ് മെഡിസിൻ, പീഡിയാട്രിക് ന്യൂറോളജി വിഭാ​ഗം ഡോക്ടർ ക്രിസ്റ്റഫർ ജെ അലനാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, ആർത്തവചക്രം, ഗർഭാവസ്ഥ, ആർത്തവവിരാമം തുടങ്ങിയ സമയങ്ങളിലെ ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളുടെ ഉറക്കത്തെ നമ്മൾ കരുതുന്നതിലും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. ഈ സമയങ്ങളിലുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം.

ALSO READ: ഗർഭകാലത്തെ ആരോ​ഗ്യ പ്രശ്നങ്ങൾ നിസാരമല്ല; ഹൃദ്രോഗത്തിന് കാരണമായേക്കാം

നേരെ മറിച്ച്, പുരുഷന്മാരുടെ ഹോർമോണുകളിൽ ഇത്തരം വ്യതിയാനം ഇല്ലാത്തതിനാൽ അവരെ ഇക്കാര്യം ബാധിക്കാറില്ല. അതുപോലെ തന്നെ സ്ത്രീകൾ പകൽ നടന്ന കാര്യങ്ങളെക്കുറിച്ചും നാളെ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നത് ഉറങ്ങാൻ കിടക്കുമ്പോഴാണ്. ഇതേ കുറിച്ച് ചില സാഹചര്യങ്ങളിൽ അവർ കൂടുതൽ ചിന്തിക്കുന്നത് മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു. ആ സമയം ഉറക്കം ഇല്ലാതാകുകയും അത് പിറ്റേ ദിവസം കൂടുതൽ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ സ്ത്രീകളുടെ ശരീരത്തിലെ ആന്തരിക ഘടികാരം പുരുഷന്മാരേക്കാൾ ഏകദേശം ആറ് മിനിറ്റ് വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ഇരുവരും തമ്മിലുള്ള ഉറക്കത്തെ കാര്യമായി ബാധിക്കുന്നു. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ഉറക്കത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. നിങ്ങൾക്ക് ഉറക്കം തീരെ ലഭിക്കാത്ത ആളാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

Follow Us
ഈ ഭക്ഷണങ്ങള്‍ സൂക്ഷിച്ചാല്‍ വീട്ടില്‍ പാമ്പ് കേറും
ചക്ക പെട്ടെന്ന് പഴുക്കാൻ ഇതാ ചില നാടൻ വിദ്യകൾ
വേനലിൽ ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത്?
വെളുത്തുള്ളിയും സവാളയും അരിഞ്ഞ മണം മാറുന്നില്ലേ? വഴിയുണ്ട്
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ