AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Toothbrush: പനി മാറിയോ? എങ്കിൽ ആദ്യം ടൂത്ത് ബ്രഷ് മാറ്റിക്കോളൂ; ഈ മുൻകരുതൽ എന്തുകൊണ്ട്

Toothbrush Changing Time: സാധാരണഗതിയിൽ ഒരു ടൂത്ത് ബ്രഷ് ഏകദേശം മൂന്ന് മാസം വരെ ഉപയോ​ഗിക്കാവുന്നതാണ്. അത് കഴിഞ്ഞാൽ ഉടനെ മാറ്റണം എന്നാണ് ദന്തഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിന് മുമ്പേ മാറ്റേണ്ടി വന്നേക്കാം. പക്ഷേ നമ്മളിൽ പലരും ആറ് മാസമോ ഒരു വർഷമോ വരെ ബ്രഷ് ഉപയോ​ഗിക്കാറുണ്ട്. ഒരു ബ്രഷ് എത്ര കാലം ഉപയോഗിക്കണം, എപ്പോഴാണ് അത് മാറ്റേണ്ടത് ഇതെല്ലാം നമ്മൾ കൃത്യമായി അറിഞ്ഞിരിക്കണം.

Neethu Vijayan
Neethu Vijayan | Published: 19 Apr 2026 | 08:56 AM
നമ്മൾ ദിവസവും ഉപയോ​ഗിക്കുന്ന വസ്തുവാണ് ടൂത്ത്ബ്രഷ്. എന്നാൽ എത്രപേർ ഇതിന് വേണ്ടത്ര ശ്രദ്ധനൽകാറുണ്ട്. ഭക്ഷണസാധനങ്ങൾക്കും മരുന്നുകൾക്കും ഉള്ളതുപോലെ ടൂത്ത് ബ്രഷിനും ഒരു എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? വായയുടെ ആരോ​ഗ്യം കാത്തുസൂക്ഷിക്കാൻ, ഒരു ബ്രഷ് എത്ര കാലം ഉപയോഗിക്കണം, എപ്പോഴാണ് അത് മാറ്റേണ്ടത് ഇതെല്ലാം നമ്മൾ കൃത്യമായി അറിഞ്ഞിരിക്കണം. (Image Credits: Pexels)

1 / 5
സാധാരണഗതിയിൽ ഒരു ടൂത്ത് ബ്രഷ് ഏകദേശം മൂന്ന് മാസം വരെ ഉപയോ​ഗിക്കാവുന്നതാണ്. അത് കഴിഞ്ഞാൽ ഉടനെ മാറ്റണം എന്നാണ് ദന്തഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിന് മുമ്പേ മാറ്റേണ്ടി വന്നേക്കാം. പക്ഷേ നമ്മളിൽ പലരും ആറ് മാസമോ ഒരു വർഷമോ വരെ ബ്രഷ് ഉപയോ​ഗിക്കാറുണ്ട്.

2 / 5
ബ്രഷിന്റെ നാരുകൾ വശങ്ങളിലേക്ക് വളഞ്ഞു തുടങ്ങുകയോ, അവയുടെ അഗ്രം രണ്ടായി പിളർന്ന് നിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ആ ബ്രഷ് ഉടനെ തന്നെ മാറ്റണം. കാരണം ഇത്തരത്തിൽ തേയ്മാനം സംഭവിച്ച ബ്രഷുകൾ പല്ലുകൾക്കിടയിലെ അഴുക്ക് ശരിയായി നീക്കം ചെയ്യില്ല. അതുകൂടാതെ അവ പല്ലിൻ്റെ ഇനാമലിനെയും മോണയെയും നാശമാക്കുകയും ചെയ്യുന്നു.

3 / 5
കടുത്ത പനി, ജലദോഷം, ചുമ അല്ലെങ്കിൽ മറ്റ്  അണുബാധയുമായി ബന്ധപ്പെട്ട അസുഖങ്ങൾ നിങ്ങൾക്ക് വന്നിട്ടുണ്ടെങ്കിൽ, സുഖം പ്രാപിച്ചാൽ ഉടൻ ആദ്യം തന്നെ ടൂത്ത് ബ്രഷ് മാറ്റുക. ബ്രഷിലെ നാരുകൾക്കിടയിൽ രോ​ഗം പടർത്തിയ അണുക്കൾ നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ ഇത് വീണ്ടും അസുഖം വരാൻ കാരണമായേക്കാം.

4 / 5
ബാത്ത്റൂം പോലുള്ള സ്ഥലങ്ങളിലാണ് നമ്മൾ ബ്രഷ് സാധാരണയായി സൂക്ഷിക്കുന്നത്. ഇവിടെ എപ്പോഴും നനവുള്ള സ്ഥലമാണ്. ദീർഘകാലം ഒരേ ബ്രഷ് ഇത്തരം സ്ഥലങ്ങളിൽ വച്ച് ഉപയോഗിക്കുന്നത് അതിൽ പൂപ്പലുകളും ബാക്ടീരിയകളും വളരാൻ ഇടയാക്കും. കൂടാതെ പഴയ ബ്രഷിന് പല്ലുകൾക്കിടയിലെ ബാക്ടീരിയകളെ നീക്കം ചെയ്യാൻ കഴിയാതെ വരുമ്പോൾ വായ്നാറ്റവും അനുഭവപ്പെട്ടേക്കാം.

5 / 5
Follow Us