AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Perfume Bottles Reuse: പെർഫ്യൂം തീർന്നാൽ കുപ്പി കളയല്ലേ… വീണ്ടും ഉപയോഗിക്കാൻ ഐഡിയകൾ ഇതാ…

Empty perfume bottle hacks for home: പെർഫ്യൂം തീർന്നു കഴിഞ്ഞാൽ മനോഹരമായ ആ ഗ്ലാസ് കുപ്പികൾ നമ്മൾ സാധാരണയായി എറിഞ്ഞുകളയുകയാണ് പതിവ്. എന്നാൽ, അൽപ്പം ക്രിയേറ്റിവിറ്റി ഉപയോഗിച്ചാൽ ഇവ വീടിന് അലങ്കാരമായും മറ്റു പല ആവശ്യങ്ങൾക്കായും വീണ്ടും ഉപയോഗിക്കാം. ഉപയോഗശൂന്യമായ പെർഫ്യൂം കുപ്പികൾ പുനരുപയോഗിക്കാനുള്ള 6 വഴികൾ പരിചയപ്പെട്ടാലോ...

Perfume Bottles Reuse: പെർഫ്യൂം തീർന്നാൽ കുപ്പി കളയല്ലേ… വീണ്ടും ഉപയോഗിക്കാൻ ഐഡിയകൾ ഇതാ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 09 Oct 2026 | 12:48 PM

പെർഫ്യൂം തീർന്നു കഴിഞ്ഞാൽ മനോഹരമായ ആ ഗ്ലാസ് കുപ്പികൾ നമ്മൾ സാധാരണയായി എറിഞ്ഞുകളയുകയാണ് പതിവ്. ചിലരാകട്ടെ, അതിന്റെ ഭംഗി കാരണം എറിഞ്ഞ് കളയാൻ മടിച്ച് സൂക്ഷിച്ചു വയ്ക്കും. ഇത്തരത്തിൽ മാറ്റിവച്ചാലും അത് പൊടിയും അഴുക്കും പിടിച്ച് ഒരു മൂലയിലിരിക്കപം. എന്നാൽ, അൽപ്പം ക്രിയേറ്റിവിറ്റി ഉപയോഗിച്ചാൽ ഇവ വീടിന് അലങ്കാരമായും മറ്റു പല ആവശ്യങ്ങൾക്കായും വീണ്ടും ഉപയോഗിക്കാം. ഉപയോഗശൂന്യമായ പെർഫ്യൂം കുപ്പികൾ പുനരുപയോഗിക്കാനുള്ള 6 വഴികൾ പരിചയപ്പെട്ടാലോ…

പെർഫ്യൂം തീർന്നാൽ കുപ്പി കളയല്ലേ…

മിനി ഫ്ലവർ വാസ്

പെർഫ്യൂം ബോട്ടിലിന്റെ സ്പ്രേ നോസിലുകൾ നീക്കം ചെയ്ത് നന്നായി കഴുകിയെടുക്കുക. ഇതിൽ വെള്ളമൊഴിച്ച് ചെറിയ പൂക്കളോ, മണി പ്ലാന്റ് പോലുള്ള ഇൻഡോർ ചെടികളോ നട്ടുപിടിപ്പിച്ച് സ്റ്റഡി ടേബിളിലോ ഡൈനിംഗ് ടേബിളിലോ അലങ്കാരമായി വെക്കാവുന്നതാണ്.

ഡെക്കറേറ്റീവ് ലൈറ്റ് ഷോപീസ്

വ്യത്യസ്ത ആകൃതിയിലുള്ള പെർഫ്യൂം കുപ്പികൾക്കുള്ളിൽ ചെറിയ ഫെയറി ലൈറ്റുകൾ (സ്ട്രിംഗ് ലൈറ്റുകൾ) തിരുകി വെക്കുക. രാത്രി സമയങ്ങളിൽ കിടപ്പുമുറിയിലോ ലിവിങ് റൂമിലോ ഇത് തെളിയിച്ചു വെക്കുന്നത് വീടിന് പ്രത്യേക ഭംഗി നൽകും.

ALSO READ: ചെടികൾക്ക് കാശുകൊടുത്തു വളം വാങ്ങല്ലേ; അടുക്കളയിലെ ഈ ഒരൊറ്റ സാധനം ധാരാളം!

റീഡ് ഡിഫ്യൂസർ

കാലിയായ കുപ്പിയിൽ അൽപ്പം എസ്സെൻഷ്യൽ ഓയിലും (Essential Oil) വാട്ടർ/കാരിയർ ഓയിലും ചേർക്കുക. ഇതിലേക്ക് കുറച്ച് ഡിഫ്യൂസർ സ്റ്റിക്കുകളോ (റീഡ് സ്റ്റിക്സ്) അല്ലെങ്കിൽ നേർത്ത ഈർക്കിലികളോ ഇറക്കി വെക്കുക. ഇത് മുറിയിലുടനീളം നല്ല സുഗന്ധം പരത്താൻ സഹായിക്കും.

റൂം സ്പ്രേ

കൂടുതൽ ആളുകളും പഴയ ബോട്ടിലുകൾ വീണ്ടും ഉപയോഗിക്കുന്നതിനുള്ള ഏറ്റവും പ്രചാരമുള്ള വഴിയാണിത്.  വൃത്തിയാക്കിയ ബോട്ടിലിൽ ശുദ്ധീകരിച്ച വെള്ളം  ഒഴിക്കുക. അതിലേക്ക് നിങ്ങൾക്കിഷ്ടമുള്ള എസ്സെൻഷ്യൽ ഓയിലിന്റെ പത്തോ പതിനഞ്ചോ തുള്ളി ചേർക്കുക. എണ്ണ വെള്ളത്തിന് മുകളിൽ തെളിഞ്ഞുനിൽക്കാതെ നന്നായി കലരുന്നതിനായി, അല്പം റബ്ബിംഗ് ആൽക്കഹോളോ അല്ലെങ്കിൽ വിച്ച് ഹേസലോ കൂടി ഇതിലേക്ക് ചേർക്കാവുന്നതാണ്. ഓരോ തവണ ഉപയോഗിക്കുന്നതിന് മുമ്പും ബോട്ടിൽ നന്നായി കുലുക്കിയ ശേഷം ഇത് കർട്ടനുകളിലോ ബെഡ്ഷീറ്റുകളിലോ അല്ലെങ്കിൽ മുറിക്കുള്ളിലോ സ്പ്രേ ചെയ്യാം. സുഗന്ധത്തിന് സിട്രസ് എണ്ണകളും, ലാവെൻഡർ എണ്ണയും ഉപയോഗിക്കാവുന്നതാണ്.

ലിക്വിഡ് ഡിസ്പെൻസർ

അല്പം വലിയ വലുപ്പമുള്ള പെർഫ്യൂം ബോട്ടിലുകൾ വൃത്തിയാക്കി കൈ കഴുകുന്ന ലിക്വിഡ് സോപ്പോ, ബോഡി വാഷോ അല്ലെങ്കിൽ ചെറുസുഗന്ധതൈലങ്ങളോ സൂക്ഷിക്കാനായി വാഷ്‌ബേസിനുകൾക്ക് സമീപം ഡിസ്പെൻസറായി ഉപയോഗിക്കാവുന്നതാണ്.

മെഴുകുതിരി ഹോൾഡർ

പല പെർഫ്യൂം കുപ്പികളുടെയും വായ്ഭാഗം ചെറിയ ടീ ലൈറ്റ് മെഴുകുതിരികളോ പില്ലർ  മെഴുകുതിരികളോ മുകളിൽ മനോഹരമായി ഉറപ്പിച്ചു നിർത്താൻ പാകത്തിലുള്ളതാണ്. മുറിയിലെ വെളിച്ചം കുറയ്ക്കുമ്പോൾ, കത്തുന്ന മെഴുകുതിരിയുടെ പ്രകാശം ആ കുപ്പിയുടെ ആകൃതിയെയും നിറത്തെയും കൂടുതൽ മനോഹരമായി എടുത്തു കാണിക്കും.

English Summary:

Empty perfume bottles can be reused in several creative and practical ways instead of being thrown away. After cleaning them thoroughly with warm, soapy water, they can be transformed into DIY room or linen sprays using water and essential oils, or used as miniature vases for fresh flowers.

Follow Us