25 ലക്ഷത്തിൻ്റെ സ്വർണ പവിഴ മാല, 20 ലക്ഷം നിക്ഷേപം, എല്ലാം ഒരു ക്ഷേത്രത്തിലേക്ക്
ആസ്തി കണക്കാക്കിയാൽ ഏകദേശം 3 ലക്ഷം കോടിയാണ്. തിരുമല, തിരുപ്പതി ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലാണ് ക്ഷേത്രമുള്ളത്. ക്ഷേത്രത്തിൻ്റേതായി 11 ടൺ സ്വർണമാണ് വിവിധ ദേശ സാത്കൃത ബാങ്കുകളിലുള്ളത്. 2.5 ടൺ ആഭരണങ്ങളും ബാങ്കുകളിലുണ്ട്. 9 ടൺ വെള്ളി ആഭരണങ്ങളും ബാങ്കുകളിൽ സൂക്ഷിക്കുന്നവയിൽപ്പെടുന്നുണ്ട്. 16000 മുതൽ 18000 കോടി വരെയാണ് ക്ഷേത്രത്തിലെ സാമ്പത്തിക നിക്ഷേപം.
ഹൈദരബാദ്: തിരുപ്പതി ക്ഷേത്രത്തിൽ സ്വർണ പവിഴമാല സമർപ്പിച്ച് കുടുംബം. ഹൈദരാബാദ് സ്വദേശിയായ കമലയാണ് വെങ്കിടാചലപതിക്ക് തൻ്റെ മാല സമർപ്പിച്ചത്. 25 ലക്ഷം വിലമതിക്ക മാലയാണിത്. വ്യാഴാഴ്ച കുടുംബത്തോടൊപ്പം കമല ക്ഷേത്രത്തിലെത്തിയാണ് മാല സമർപ്പിച്ചത്. ടിടിഡി ഉദ്യോഗസ്ഥരും സമർപ്പണത്തിൻ്റെ ഭാഗമായി എത്തിയിരുന്നു. ഭക്തർ തിരുമല ശ്രീവരിക്ക് പണം, സ്വർണ്ണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ സമ്മാനമായി നൽകുന്നത് പതിവാണ്.
ക്ഷേത്ര പാരമ്പര്യമനുസരിച്ച് ഭക്തർ നൽകുന്ന സമ്മാനങ്ങളാണ് തിരുപ്പതി തിരുമല ദേവസ്വം സ്വീകരിക്കുന്നത്. അതേസനയം കഴിഞ്ഞദിവം ഹൈദരാബാദിൽ നിന്നുള്ള ഒരു ഭക്തൻ വ്യാഴാഴ്ച ടിടിഡി ബേർഡ് ട്രസ്റ്റിന് 10,00,116 രൂപയാണ് സംഭാവന നൽകിയത്. അമേരിക്കയില് നിന്നുള്ള പ്രവാസിവെങ്കിടേശ്വര പ്രാണദാന ട്രസ്റ്റിന് 10,00,116 രൂപയും സംഭാവന നൽകി.
ALSO READ:ഒക്ടോബർ അവസാനത്തോടെ 4 രാശിക്കാരുടെ ജീവിതം മാറും! തുലാം രാശിയിൽ ബുധൻ പിന്നോക്കം സഞ്ചരിക്കുന്നു
തിരുപ്പതി ക്ഷേത്രത്തിൻ്റെ ആസ്തി
തിരുപ്പതി ക്ഷേത്രത്തിൻ്റ ആസ്തി കണക്കാക്കിയാൽ ഏകദേശം 3 ലക്ഷം കോടിയാണ്. തിരുമല, തിരുപ്പതി ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലാണ് ക്ഷേത്രമുള്ളത്. ക്ഷേത്രത്തിൻ്റേതായി 11 ടൺ സ്വർണമാണ് വിവിധ ദേശ സാത്കൃത ബാങ്കുകളിലുള്ളത്. 2.5 ടൺ ആഭരണങ്ങളും ബാങ്കുകളിലുണ്ട്. 9 ടൺ വെള്ളി ആഭരണങ്ങളും ബാങ്കുകളിൽ സൂക്ഷിക്കുന്നവയിൽപ്പെടുന്നുണ്ട്. 16000 മുതൽ 18000 കോടി വരെയാണ് ക്ഷേത്രത്തിലെ സാമ്പത്തിക നിക്ഷേപം. കാണിക്കയിൽ നിന്നും മാത്രം തിരുപ്പതിയിൽ എത്തുന്നത് പ്രതിവർഷം 1000 കോടിക്ക് മുകളിലാണ്. 7100 ഏക്കർ വസ്തു വകകളും ക്ഷേത്രത്തിൻ്റേതായുണ്ട്.
English Summary
Amazing ornament worth 25 lakhs including 20 Lakhs Deposits all will go to one Tirupati Tirumala Temple. Temples Assets is above 3 Lakhs crore till now.