AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

JackFruit Recipe: ചക്ക മുറിക്കുമ്പോൾ‌ ഈ ഭാ​ഗം കളയല്ലേ…. ഒന്നല്ല, മൂന്ന് വിഭവങ്ങൾ ഉണ്ടാക്കാം

Jackfruit Delicious Recipes: ചക്ക മുറിച്ച് ചുള എടുത്തുകഴിഞ്ഞാൽ ബാക്കി വരുന്ന ചക്കമടൽ പലപ്പോഴും നമ്മൾ കളയാറാണ് പതിവ്. എന്നാൽ ഈ ഭാഗം കൊണ്ട് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് അറിയാമോ?

JackFruit Recipe: ചക്ക മുറിക്കുമ്പോൾ‌ ഈ ഭാ​ഗം കളയല്ലേ…. ഒന്നല്ല, മൂന്ന് വിഭവങ്ങൾ ഉണ്ടാക്കാം
ചക്ക വിഭവംImage Credit source: HUIZENG HU/Moment/Getty Images
Nithya Vinu
Nithya Vinu | Published: 20 Feb 2026 | 08:34 PM

ചക്ക സീസണിന്റെ തുടക്കത്തിൽ തന്നെ ആവേശത്തിലാണ് മലയാളികൾ. തേൻവരിക്കയും കൂഴയുമൊക്കെയായി ആകെ മുഴുവൻ ചക്കമയം. ചക്ക മുറിച്ച് ചുള എടുത്തുകഴിഞ്ഞാൽ ബാക്കി വരുന്ന ചക്കമടൽ പലപ്പോഴും നമ്മൾ കളയാറാണ് പതിവ്. എന്നാൽ ഈ ഭാഗം കൊണ്ട് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് അറിയാമോ? രുചികരമായ ചില റെസിപ്പികൾ പരിചയപ്പെട്ടാലോ…..

 

ചക്ക മടൽ കറി

ചെറിയ ഉള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ നന്നായി വഴറ്റി, ചക്ക മടൽ ചെറുതായി അരിഞ്ഞതും
പച്ചമുളകും ചേർക്കുക. നന്നായി വഴറ്റ് വരുമ്പോൾ മഞ്ഞപ്പൊടിയും ഉപ്പും ചേർക്കാം. മുളകുപൊടിയും മല്ലിപൊടിയും വറുത്തെടുത്ത തേങ്ങയും അൽപം വെള്ളം ചേർത്ത് അരച്ച് പേസ്റ്റാക്കി ചക്ക മടൽ വഴറ്റിയതിലേക്ക് ചേർക്കുക. നന്നായി തിളച്ച് വരുമ്പോൾ ഓഫ് ചെയ്ത് കറി താളിച്ച് ഒഴിക്കാം.

ഇത് കൂടാതെ മറ്റൊരു രീതിയിലും കറിവയ്ക്കാവുന്നതാണ്. കുടംപുളിയിട്ടുവയ്‌ക്കുന്ന മീൻകറിക്കൂട്ട് തയ്യാറാക്കി അതിലേക്ക് മീനിന് പകരം വലിയ കഷ്‌ണങ്ങളായി അരിഞ്ഞ ചക്ക മടലിടാം. നന്നായി തിളച്ച് ആവശ്യത്തിന് വറ്റിച്ചെടുത്താൽ നല്ല രുചികരമായ ഒഴിച്ചുകറിയാകും.

ALSO READ: ചക്ക മുറിക്കുമ്പോൾ കറ കയ്യിലാകുന്നതാണോ പ്രശ്നം, പരിഹാരമുണ്ട്

ചക്കമടൽ തോരൻ

ചക്കമടലിലെ കട്ടിയുള്ള ഭാഗം കളഞ്ഞ് നനുക്കനെ അരിഞ്ഞെടുക്കുക. ഇത് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ച ശേഷം തേങ്ങ ചിരവിയതും പച്ചമുളകും ചേർത്ത് തോരൻ വെക്കാവുന്നതാണ്. സാധാരണ ചക്കത്തോരനേക്കാൾ വ്യത്യസ്തമായ ഒരു രുചി ഇതിന് ലഭിക്കും. വേണമെങ്കിൽ ചക്കക്കുരുവും ചേർക്കാവുന്നതാണ്.

 

ചക്കമടൽ അച്ചാർ

ചക്കയുടെ മടൽ ഉപയോഗിച്ച് അടിപൊളി അച്ചാറും തയ്യാറാക്കാം. ചെറിയ കഷണങ്ങളാക്കി അരിഞ്ഞ മടൽ വെയിലത്ത് വെച്ച് അല്പം ഈർപ്പം കളഞ്ഞ ശേഷം നല്ലെണ്ണയിൽ കടുക്, ഉലുവ, മുളകുപൊടി, വിനാഗിരി എന്നിവ ചേർത്ത് അച്ചാർ ഇടാം. ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.

Follow Us