AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Mango Payasam: പഴുത്ത മാമ്പഴംകൊണ്ട് ​കിടുക്കൻ പായസം തയ്യാറാക്കാം… വിഷു സദ്യയിൽ താരം ഇവൻ തന്നെ…

Vishu Feast Special Delicious Mampazha Prathaman Recipe: പഴമയുടെ രുചിയും പുതുമയുടെ ഗന്ധവും ഒത്തുചേരുന്ന മാമ്പഴ പ്രഥമൻ ഇത്തവണത്തെ വിഷുസദ്യയ്ക്ക് മധുരമേകുമെന്ന് ഉറപ്പാണ്. വരാനിരിക്കുന്ന ഒരു വർഷം മുഴുവൻ ജീവിതത്തിൽ മധുരം നിറയട്ടെ എന്ന പ്രത്യാശയോടെ ഈ വിഷുവിന് മാമ്പഴ പ്രഥമൻ വിളമ്പാം.

Mango Payasam: പഴുത്ത മാമ്പഴംകൊണ്ട് ​കിടുക്കൻ പായസം തയ്യാറാക്കാം… വിഷു സദ്യയിൽ താരം ഇവൻ തന്നെ…
Mango PayasamImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 29 Apr 2026 | 05:54 PM

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു (Vishu 2026) എത്തുമ്പോൾ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് വിഭവസമൃദ്ധമായ വിഷുസദ്യ. സദ്യയുടെ രുചി പൂർണ്ണമാകണമെങ്കിൽ ഒടുവിൽ മധുരമൂറുന്ന പായസം തന്നെ വേണം. വസന്തകാലത്ത് തൊടിയിൽ മാമ്പഴങ്ങൾ പഴുത്തുനിൽക്കുന്ന ഈ വേളയിൽ, വിഷുസദ്യയിലെ താരമാകാൻ ഇതാ ഒരു തകർപ്പൻ മാമ്പഴ പ്രഥമൻ (Mampazham Pradhamn Payasam). പഴുത്ത മാമ്പഴത്തിന്റെ തനിമയും ശർക്കരയുടെയും തേങ്ങാപ്പാലിന്റെയും സ്വാദും ഒത്തുചേരുന്ന ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

മാമ്പഴം- രണ്ടെണ്ണം തൊലി കളഞ്ഞത്

നെയ്യ്- ആവശ്യത്തിന്

ശർക്കര- പാനിയാക്കി വെക്കണം

തേങ്ങ-  പാലാക്കി മാറ്റിവെക്കുക, കൂടാതെ തേങ്ങാക്കൊത്തും മാറ്റിവെക്കുക

ഏലയ്ക്കാപ്പൊടി

ചുക്കുപൊടി

കശുവണ്ടി

മുന്തിരി

ALSO READ : Ice Cream: വേനലിൽ കൂളാവാൻ ഐസ്ക്രീം ഉണ്ടാക്കിയാലോ? പഞ്ചസാര വേണ്ടേ വേണ്ട

തയ്യാറാക്കുന്ന വിധം

പഴുത്ത മാമ്പഴം, അവശ്യത്തിന് ഒന്നോ രണ്ട് തൊലി കളഞ്ഞ് മിക്സിയിൽ ഇട്ട് നന്നായി അരച്ച് പൾപ്പ് രൂപത്തിലാക്കുക. ഈ സമയം ഒരു ഉരുളിയിൽ നെയ്യ് ചൂടാക്കി വെക്കുക. മിക്സിയിൽ അടിച്ചെടുത്ത മാമ്പഴ പൾപ്പ് ഇതിലേക്ക് ചേർക്കുക. മാമ്പഴം പൾപ്പിൻ്റെ പച്ചമണം മാറി എണ്ണ തെളിയുന്നത് വരെ നന്നായി വഴറ്റണം. ഒരിക്കലും അടിയിൽ പിടിക്കാൻ പാടില്ല. ഈ സമയം ശർക്കര പാനിയാക്കി വെക്കുക. തുടർന്ന് ഇതിലേക്ക് ഉരുക്കി അരിച്ചെടുത്ത ശർക്കരപ്പാനി ചേർക്കുക. ശേഷം നന്നായി കുറുകുന്നത് വരെ തിളപ്പിക്കുക.

മിശ്രിതം കുറുകി വരുമ്പോൾ രണ്ടാം തേങ്ങാപ്പാൽ അതിലേക്ക് ചേർക്കുക. തുടർന്ന് അടുപ്പിലെ തീ കുറച്ച് അത് വീണ്ടും കുറുക്കി എടുക്കുക. അത് നന്നായി കുറുകിയ ശേഷം മാറ്റിവെച്ചിരിക്കുന്ന ഒന്നാം പാൽ ചേർക്കുക. ഒപ്പം ഏലയ്ക്കാപ്പൊടി, ചുക്കുപൊടി എന്നിവ ചേർക്കുക. ശ്രദ്ധിക്കുക, ഒന്നാം പാൽ ചേർത്ത ശേഷം ഒരിക്കലും തിളപ്പിക്കാൻ പാടില്ല; ഉടൻ തന്നെ സ്റ്റൗ ഓഫ് ചെയ്ത് ഉരുളി മാറ്റി വെക്കുക. ഇതേ സമയം മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി പായസത്തിൽ ചേർക്കാനായി തേങ്ങാക്കൊത്ത്, കശുവണ്ടി, മുന്തിരി എന്നിവ വറുക്കാം. അവസാനം ഇവ പായസത്തിൽ ചേർത്ത് അൽപം നേരം അടച്ചു വെക്കുക, ഇളക്കാൻ പാടില്ല. ചൂട് അൽപം മാറിയതിന് ശേഷം ഉരുളിയുടെ മുടി തുറന്ന്, നേരത്തെ ചേർത്ത തേങ്ങാക്കൊത്ത്, കശുവണ്ടി, മുന്തിരി എന്നിവ ഒന്നും കൂടി ഇളക്കി, കുടിക്കാൻ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക

Follow Us