AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bougainvillea Flower Tea: അഴക് മാത്രമല്ല, ഔഷധവുമാണ്; മുറ്റത്തെ ബൊഗൈൻവില്ല കൊണ്ട് ഒരു ഹെൽത്തി ചായ!

Homemade Bougainvillea Flower Tea Recipe: ചൂടിനെ അതിജീവിച്ചു നിൽക്കുന്ന ഈ പൂക്കൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. കാഴ്ചയ്ക്ക് വിസ്മയമൊരുക്കുന്ന ഈ ചെടിയുടെ പൂക്കൾ കൊണ്ട് ആരോഗ്യദായകമായ ചായ തയ്യാറാക്കാമെന്ന് നിങ്ങൾക്കറിയാമോ?

Neethu Vijayan
Neethu Vijayan | Published: 27 Jan 2026 | 12:56 PM
മഴ മാറി വെയിൽ തെളിയുന്നതോടെ കേരളത്തിലെ ഉദ്യാനത്തിലെ കിരീടമണിയാത്ത രാജ്ഞിയാണ് ബൊഗൈൻവില്ല അഥവ കടലാസ് പൂവ്. കഠിനമായ ചൂടിനെയും അതിജീവിച്ചു നിൽക്കുന്ന ഈ പൂക്കൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. കാഴ്ചയ്ക്ക് വിസ്മയമൊരുക്കുന്ന ഈ ചെടിയുടെ പൂക്കൾ കൊണ്ട് ആരോഗ്യദായകമായ ചായ തയ്യാറാക്കാമെന്ന് നിങ്ങൾക്കറിയാമോ? ബൊഗൈൻവില്ലയുടെ ഗുണങ്ങളും വിശേഷങ്ങളും നമുക്ക് നോക്കാം. (Image Credits: Getty Images)

1 / 6
ബൊഗൈൻവില്ല കൊണ്ടുള്ള ചായ മനോഹരമായ നിറം കൊണ്ടും ഔഷധഗുണങ്ങൾ കൊണ്ടും ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ചുമയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ ചായ നല്ലതാണെന്നാണ് പല പഠനങ്ങളും പറയുന്നത്. ബൊഗൈൻവില്ല ചായ വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

2 / 6
ബൊഗൈൻവില്ല പൂക്കൾ: 5-6 എണ്ണം (കടും നിറത്തിലുള്ള പൂക്കൾ കൂടുതൽ നല്ലതാണ്), വെള്ളം: 2 കപ്പ്, തേൻ അല്ലെങ്കിൽ ശർക്കര: മധുരത്തിന് ആവശ്യമെങ്കിൽ, നാരങ്ങാനീര് അല്ലെങ്കിൽ കറുവപ്പട്ട: കുറച്ച് മാത്രം രുചിക്ക്, ഇഞ്ചി/പുതിന: വേണമെന്നുണ്ടെങ്കിൽ മാത്രം ചേർക്കുക. ഇത്രയുമാണ് ചായ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

3 / 6
ആദ്യം തന്നെ പൂക്കൾ നന്നായി കഴുകി വൃത്തിയാക്കുക. പൂവിനുള്ളിലെ ചെറിയ വെളുത്ത ഭാഗം നീക്കം ചെയ്ത് ഇതളുകൾ മാത്രം എടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കയ്പ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം എടുത്ത് നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ബൊഗൈൻവില്ലയുടെ ഇതളുകൾ അതിലേക്ക് ഇടുക.

4 / 6
ഏതാനും സമയത്തിനുള്ളിൽ പൂക്കളുടെ നിറം വെള്ളത്തിലേക്ക് ഇറങ്ങുന്നത് കാണാം. വെള്ളം പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമായി മാറും. നിറം പൂർണ്ണമായി മാറിക്കഴിഞ്ഞാൽ തീ അണച്ച് ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തേനും ഏതാനും തുള്ളി നാരങ്ങാനീരും ചേർക്കുക. നാരങ്ങാനീര് ചേർക്കുമ്പോൾ ചായയുടെ നിറം കൂടുതൽ തെളിയും. ശേഷം കുടിക്കാവുന്നതാണ്.

5 / 6
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ബൊഗൈൻവില്ല പൂക്കൾകൊണ്ടുള്ള ചായ വളരെ നല്ലതാണ്.  ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ആശ്വാസം നൽകുന്നു. വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇവ സഹായിക്കുന്നു. രാസവളങ്ങളോ കീടനാശിനികളോ അടിക്കാത്ത ശുദ്ധമായ പൂക്കൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഗർഭിണികളും സ്ഥിരമായി മരുന്ന് കഴിക്കുന്നവരും ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രമെ ഇത്തരം പാനീയങ്ങൾ കുടിക്കാവു.

6 / 6