ഫ്രാൻസിലെ ആദ്യ ക്ഷേത്ര നിർമ്മാണത്തിനുള്ള ശിലകൾ എത്തി, ചരിത്രത്തിലെ നാഴികക്കല്ല്
പാരീസിലെ പ്രശസ്തമായ നോട്ടർഡാം കത്തീഡ്രലിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഫ്രഞ്ച് ശില്പികൾക്കൊപ്പം ഇന്ത്യൻ ശില്പികളും ചേർന്നാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്.
ഫ്രാൻസിലെ ആദ്യ ഹിന്ദും ക്ഷേത്ര നിർമ്മാണത്തിൽ സുപ്രധാന നാഴികക്കല്ല്. ക്ഷേത്ര നിർമ്മാണത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യശിലകൾ പാരീസിൽ എത്തി. ഫ്രാൻസിലെ ബുസി-സെന്റ്-ജോർജിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഇന്ത്യയിൽ നിന്ന് പ്രത്യേകം പരമ്പരാഗത രീതിയിലാണ് നിർമ്മാണത്തിന് ആവശ്യമായ ശിലകൾ കൊത്തിയെടുത്തത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യാ പൈതൃകം വിളിച്ചോതുന്ന ഈ ശിലകൾ ഇന്ത്യയിലെ വിദഗ്ദ്ധരായ ശില്പികൾ കൈകൊണ്ടാണ് ശിലകൾ കൊത്തിയെടുത്തത്. ഇതോടെ പദ്ധതിയുടെ അടുത്ത ഘട്ടത്തിന് ഇതോടെ തുടക്കമായി. ഭാരതീയ കലയും ഫ്രഞ്ച് സാങ്കേതിക വിദ്യയും ഒത്തുചേരുന്നതാണ് ക്ഷേത്രത്തിൻ്റെ നിർമ്മാണം.
കത്തീഡ്രൽ നിർമ്മിച്ച ഫ്രഞ്ച് ശില്പികൾക്കൊപ്പം
പാരീസിലെ പ്രശസ്തമായ നോട്ടർഡാം കത്തീഡ്രലിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഫ്രഞ്ച് ശില്പികൾക്കൊപ്പം ഇന്ത്യൻ ശില്പികളും ചേർന്നാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. ഇത് രണ്ട് രാജ്യങ്ങളിലെയും ശില്പകലാ വൈദഗ്ദ്ധ്യം ഒന്നിക്കുന്ന അപൂർവ്വമായ കാഴ്ചയാകും ക്ഷേത്ര നിർമ്മാണം.ചടങ്ങിൽ ഇന്ത്യൻ വിദേശ പ്രതിനിധി അടക്കമുള്ളവർ പങ്കെടുത്തു.
ക്ഷേത്രത്തിൻ്റെ ഡിസൈൻ

പ്രമുഖരുടെ സാന്നിധ്യം
ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് കുമാർ സിംഗ്ല, ബിഎപിഎസ് സിഇഒ സഞ്ജയ് കാര, ഫ്രഞ്ച് പ്രതിനിധി അലൻ എൻഗൗട്ടോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആരാധനാലയം എന്നതിലുപരി വിദ്യാഭ്യാസം, സംസ്‌കാരം, സമൂഹങ്ങളുടെ ഒത്തൊരുമ എന്നിവയ്ക്കുള്ള വേദിയായും ക്ഷേത്രം പ്രവർത്തിക്കും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ അടയാളമായി ഈ ക്ഷേത്രം നിലകൊള്ളും.
“ഇന്ത്യയിൽ നിന്നുള്ള ആദ്യ കല്ലുകളുടെ വരവ് തന്നെ ചരിത്ര നാഴികക്കല്ലാണ്. ഓരോന്നും പൈതൃകം, കരുതൽ, ഉദ്ദേശ്യം എന്നിവ ഉൾക്കൊള്ളുന്നു, ഇത് ഇന്ത്യൻ പാരമ്പര്യത്തെയും ഫ്രഞ്ച് എഞ്ചിനീയറിംഗിനെയും പങ്കിട്ട ബഹുമാനത്തിലൂടെയും സഹകരണത്തിലൂടെയും കണ്ടുമുട്ടുന്നതിനെ പ്രതീകപ്പെടുത്തുന്നു,” പാരീസ് ക്ഷേത്ര നിർമ്മാണ പദ്ധതിയുടെ സിഇഒയും ബിഎപിഎസ് യുകെ & യൂറോപ്പിന്റെ ട്രസ്റ്റിയുമായ സഞ്ജയ് കാര പറയുന്നു.