AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gen Z Health Issues: ഒറ്റപ്പെടൽ, മിണ്ടാട്ടമില്ല, ഉറക്കമില്ലായ്മ…; ജെൻസി തലമുറ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ

Gen Z Facing Health Issues: സ്ക്രീനുകളിൽ നോക്കി ഇരിക്കുന്നതും, ആപ്പുകൾ, ഗെയിമുകൾ, സോഷ്യൽ മീഡിയ, എഐ ഉപയോ​ഗം തുടങ്ങി ഇന്നത്തെ കുട്ടിക്കാലം ഈ ഡിജിറ്റൽ ഘടകങ്ങളിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത്. കളിസ്ഥലങ്ങളില്ലാതെ അവർ സ്ക്രീനിലേക്ക് ഒതുങ്ങികൂടി, യഥാർത്ഥ ലോകത്തെ നല്ല അനുഭവങ്ങളും പാഠങ്ങളും അവരിൽ നിന്ന് അകന്നുപോകുന്നു.

Gen Z Health Issues: ഒറ്റപ്പെടൽ, മിണ്ടാട്ടമില്ല, ഉറക്കമില്ലായ്മ…; ജെൻസി തലമുറ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ
Gen Z Health IssuesImage Credit source: Tim Robberts/DigitalVision/Getty Images
Neethu Vijayan
Neethu Vijayan | Published: 18 Jan 2026 | 03:59 PM

ഇപ്പോഴത്തെ തലമുറ ഡിജിറ്റൽ ടെക്നോളജിയുടെ കാലത്ത് വളർന്നവരാണ്. സാമൂഹികമായി മുന്നേറാനും, അക്കാദമികമായി മികവ് പുലർത്താനും, മികച്ച കരിയർ നിലനിർത്താനുമുള്ള സമ്മർദ്ദങ്ങൾ മറികടന്നാണ് പല ജെൻ-സി തലമുറകളും ഓരോ ദിവസത്തിലും കടന്നുപോകുന്നത്. എന്നാൽ ടെക്നോളജിക്കൽ വിപ്ലവത്തിന്റെ കൂടെ വന്ന സാമൂഹികവും മാനസികവുമായ മാറ്റങ്ങളും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

സ്ക്രീനുകളിൽ നോക്കി ഇരിക്കുന്നതും, ആപ്പുകൾ, ഗെയിമുകൾ, സോഷ്യൽ മീഡിയ, എഐ ഉപയോ​ഗം തുടങ്ങി ഇന്നത്തെ കുട്ടിക്കാലം ഈ ഡിജിറ്റൽ ഘടകങ്ങളിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത്. കളിസ്ഥലങ്ങളില്ലാതെ അവർ സ്ക്രീനിലേക്ക് ഒതുങ്ങികൂടി, യഥാർത്ഥ ലോകത്തെ നല്ല അനുഭവങ്ങളും പാഠങ്ങളും അവരിൽ നിന്ന് അകന്നുപോകുന്നു. ജെൻസിയും ആൽഫ തലമുറയും സമൂഹ മാധ്യമങ്ങളിൽ മുങ്ങുമ്പോൾ, അവരുടെ സാമൂഹികവും മാനസികവുമായ വളർച്ചയ്ക്കും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്.

സോഷ്യൽ മീഡിയ സമ്മർദ്ദം

ജെൻസി തലമുറ ഏറ്റവും കൂടുതൽ മുങ്ങി നിൽക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ അവർ പിന്നിലാണെന്നും മറ്റുള്ളവർ മുന്നിലാണെന്നുമുള്ള തോന്നലുകൾ അവരെ ഉത്കണ്ഠയ്ക്കും വിഷാദത്തിലേക്കും തള്ളിവിടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഫോണുകളുടെ ഉപയോ​ഗം കുറയ്ക്കാനും എന്നുകരുതി പൂർണ്ണമായും നിർത്തുകയല്ല, മറിച്ച് നിയന്ത്രണം ഏർപ്പെടുത്തി മറ്റ് വിനോദങ്ങൾ കണ്ടെത്താൻ ശ്രമിക്കണം.

ALSO READ: ശരീരഭാരം കുറയ്ക്കണമെങ്കിൽ ഇതൊന്നും കഴിക്കാൻ പാടില്ല: ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

അക്കാദമിക്, കരിയർ സമ്മർദ്ദം

പല ജെൻസി തലമുറകളും അക്കാദമിക്ക്, കരിയർ മേഖലയിൽ മുന്നേറാൻ വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നു. തെറ്റായ കരിയർ തിരഞ്ഞെടുപ്പ് അവരുടെ ഭാവി നശിപ്പിക്കുമോ എന്ന ഭയം കൊണ്ട് അവർ പലപ്പോഴും വല്ലാതെ സമ്മർദ്ദം നേരിടേണ്ടി വരുന്നു. സാമ്പത്തിക അനിശ്ചിതത്വം ഈ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും ഒറ്റപ്പെടലിനും വിഷാദത്തിലേക്കും നയക്കുന്നു.

ഏകാന്തതയും ഒറ്റപ്പെടലും

പലപ്പോഴും ഓൺലൈനിൽ മാത്രം മുഴുകിയിരിക്കുമ്പോൾ സാമൂഹിക ജീവിതം അവർ മറന്നുപോകാറുണ്ട്. അത്തരത്തിൽ നിരവധി ചെറുപ്പക്കാർ ഏകാന്തത അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. പല സന്ദർഭങ്ങളിലും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനോ സഹായം ചോദിക്കാനോ ബുദ്ധിമുട്ടാകുന്നു. ഡിജിറ്റൽ കൂട്ടുകെട്ടുകൾ ധാരാളമുണ്ടെങ്കിലും അവരുടെ മനസ് തുറക്കാൻ പാകത്തിൽ അക്കൂട്ടത്തിൽ ആരുമില്ലെന്നതാണ് സത്യം. സാമൂഹിക ഇടപെടൽ കുറയുന്നത് തന്നെയാണ് ഇതിന് പിന്നിലെ കാരണം.

ഉത്കണ്ഠയും വിഷാദവും

ജെൻസി വിഭാഗത്തിൽ ഉത്കണ്ഠയുടെയും വിഷാദ ലക്ഷണങ്ങളുടെയും നിരക്ക് വളരെ കൂടുതലാണ്. ഇന്റർനെറ്റും സോഷ്യൽ മീഡിയയും മാത്രമായി പരിമിതപ്പെട്ട അവരുടെ ജീവിതം ആശയവിനിമയ കഴിവുകളെ ദുർബലപ്പെടുത്തിയെന്ന് തന്നെ പറയാം. ജെൻസിയും ആൽഫ കുട്ടികളും ഇമോജികളിലൂടെയും മീമുകളിലൂടെയും വികാരങ്ങൾ പ്രകടിപ്പിക്കാൻ ശീലിച്ചിരിക്കുന്നു. എന്നാൽ ഇതിൻ്റെയെല്ലാം അന്തിമഫലം അവരിൽ ഉത്കണ്ഠയും വിഷാദവും മാത്രമാണ്.