AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monk Fruit Sweetener: പഞ്ചസാരയേക്കാൾ മധുരം, ഭാരം കുറയ്ക്കും, രോ​ഗങ്ങൾ മാറ്റും, വിപണി കീഴക്കിയ മോങ്ക് ഫ്രൂട്ടിനെപ്പറ്റി അറിയാം

Calorie-Free Sweetener with Health Benefits: പഞ്ചസാരയെക്കാൾ 100 മുതൽ 250 വരെ മടങ്ങ് മധുരം കൂടുതലാണ് ഈ പഴത്തിന്. ഇതിന്റെ മധുരത്തിന് കാരണം മോഗ്രോ സൈഡുകൾ എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റുകളാണ്.

Monk Fruit Sweetener: പഞ്ചസാരയേക്കാൾ മധുരം, ഭാരം കുറയ്ക്കും, രോ​ഗങ്ങൾ മാറ്റും, വിപണി കീഴക്കിയ മോങ്ക് ഫ്രൂട്ടിനെപ്പറ്റി അറിയാം
Monk FruitImage Credit source: TV9 network
Aswathy Balachandran
Aswathy Balachandran | Updated On: 09 Aug 2025 | 02:54 PM

കൊച്ചി: ലുവോ ഹാൻ ഗുവോ അഥവാ ബുദ്ധ ഫ്രൂട്ട് എന്നറിയപ്പെടുന്ന മോങ്ക് ഫ്രൂട്ട് തെക്കൻ ചൈനയിൽ നിന്നുള്ള ഒരു ആരോഗ്യകരമായ മധുരപദാർത്ഥമാണ്. ഇതിൽ കലോറിയോ കാർബോഹൈഡ്രേറ്റോ ഇല്ല. അതിനാൽ പ്രമേഹ രോഗികൾക്കും ശരീരഭാരം നിയന്ത്രിക്കുന്നവർക്കും ഇത് അനുയോജ്യമാണ്.
പഞ്ചസാരയെക്കാൾ 100 മുതൽ 250 വരെ മടങ്ങ് മധുരം കൂടുതലാണ് ഈ പഴത്തിന്. ഇതിന്റെ മധുരത്തിന് കാരണം മോഗ്രോ സൈഡുകൾ എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റുകളാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നില്ല.

 

മോങ്ക് ഫ്രൂട്ട് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

 

പ്രമേഹരോഗികൾക്ക് സുരക്ഷിതമാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഇതിൽ കലോറി ഇല്ലാത്തതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നില്ല.
ശരീരഭാരം നിയന്ത്രിക്കുന്നതാണ് രണ്ടാമത്തേത്. വളരെ കുറവായ കലോറി ആയതിനാൽ ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

ആന്റിഓക്സിഡന്റ് ഗുണങ്ങൾ ആണ് എടുത്തുപറയേണ്ടത്. മോഗ്രോ സൈഡുകൾക്ക് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ കഴിവുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
മോങ്ക്ഫ്രൂട്ട് മധുരം വാങ്ങുമ്പോൾ ഉൽപ്പന്നത്തിന്റെ ലേബലുകൾ ശ്രദ്ധാപൂർവ്വം വായിച്ച് ഇതിൽ ഉൾപ്പെടാത്ത മറ്റു മധുര പദാർത്ഥങ്ങൾ ചേർത്തിട്ടില്ല എന്ന് ഉറപ്പുവരുത്തുക. പ്രധാനമായും ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.

Follow Us