മധുരം കഴിക്കാൻ കൊതി തോന്നുന്നുണ്ടോ? വണ്ണം കൂടില്ല, വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ്

Craving Sweets on a Diet? Try This Guilt-Free Avocado Chocolate Pudding: മധുരം കഴിച്ചാൽ ഡയറ്റ് തെറ്റുമോ, വണ്ണം വെക്കുമോ എന്ന ഭയവും പലർക്കുമുണ്ട്. എന്നാൽ ഇനി ആ പേടി വേണ്ട. പഞ്ചസാര ഒട്ടും ചേർക്കാതെ, ആരോഗ്യകരമായി കഴിക്കാൻ സാധിക്കുന്ന ഒരു കിടിലൻ ചോക്ലേറ്റ് പുഡ്ഡിംഗിൻ്റെ റെസിപ്പിയാണ് ഇനി പറയുന്നത്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന അവക്കാഡോ ആണ് ഇതിലെ പ്രധാന ചേരുവ

മധുരം കഴിക്കാൻ കൊതി തോന്നുന്നുണ്ടോ? വണ്ണം കൂടില്ല, വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ്

പ്രതീകാത്മക ചിത്രം

Published: 

12 Nov 2026 | 11:02 PM

ഡയറ്റ് ചെയ്യുമ്പോൾ മധുരം കഴിക്കാനുള്ള കൊതി പലർക്കും ഒരു വില്ലനായി മാറാറുണ്ട്. മധുരം കഴിച്ചാൽ ഡയറ്റ് തെറ്റുമോ, വണ്ണം വെക്കുമോ എന്ന ഭയവും പലർക്കുമുണ്ട്. എന്നാൽ ഇനി ആ പേടി വേണ്ട. പഞ്ചസാര ഒട്ടും ചേർക്കാതെ, ആരോഗ്യകരമായി കഴിക്കാൻ സാധിക്കുന്ന ഒരു കിടിലൻ ചോക്ലേറ്റ് പുഡ്ഡിംഗിൻ്റെ റെസിപ്പിയാണ് ഇനി പറയുന്നത്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന അവക്കാഡോ ആണ് ഇതിലെ പ്രധാന ചേരുവ. ഈ പുഡ്ഡിംഗ് വളരെ പെട്ടെന്ന് വയറുനിറഞ്ഞ തോന്നൽ നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ചേരുവകൾ

നന്നായി പഴുത്ത ബട്ടർ അവക്കാഡോ – 2 എണ്ണം

കൊക്കോ പൗഡർ – അര കപ്പ്

സ്റ്റീവിയ എക്സ്ട്രാക്റ്റ് (പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന പ്രകൃതിദത്ത മധുരം) – 1 ടീസ്പൂൺ

പാൽ – അര കപ്പ്

വാനില എസ്സൻസ് – അര ടീസ്പൂൺ

ഉപ്പ് – ഒരു നുള്ള്

ചിരകിയ തേങ്ങ – 2 ടേബിൾ സ്പൂൺ

Also Read: Kitchen Tips: തേങ്ങാപ്പാൽ കൂടുതൽ കിട്ടണോ? തേങ്ങ അരയ്ക്കുമ്പോൾ ഈ ചെറിയ കാര്യം ശ്രദ്ധിക്കൂ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ നന്നായി പഴുത്ത രണ്ട് ബട്ടർ ഫ്രൂട്ട് എടുത്ത് രണ്ടായി മുറിച്ച് അതിലെ കുരു മാറ്റുക. ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഇതിൻ്റെ കാമ്പ് മാത്രം ചുരണ്ടിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ബട്ടർ ഫ്രൂട്ട് നന്നായി പഴുത്തതാണെന്ന് ഉറപ്പുവരുത്തണം, എങ്കിൽ മാത്രമേ പുഡ്ഡിംഗിൻ്റെ കൺസിസ്റ്റൻസിയും രുചിയും ലഭിക്കു.

ഇനി ഈ മിക്സിയുടെ ജാറിലേക്ക് എടുത്തുവെച്ചിട്ടുള്ള അര കപ്പ് കൊക്കോ പൗഡർ, മധുരത്തിന് ആവശ്യമായ സ്റ്റീവിയ, അര കപ്പ് പാൽ, അര ടീസ്പൂൺ വാനില എസ്സൻസ്, ഒരു നുള്ള് ഉപ്പ് എന്നിവ കൂടി ചേർത്തു കൊടുക്കാം. എല്ലാ ചേരുവകളും ചേർത്ത ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിൽ ചെറിയ കഷണങ്ങൾ പോലുമില്ലാതെ ക്രീം രൂപത്തിൽ വരുന്നതുവരെ ബ്ലെൻഡ് ചെയ്യണം.

ബട്ടർ ഫ്രൂട്ട് ചോക്ലേറ്റ് പുഡ്ഡിംഗ് തയ്യാറായിക്കഴിഞ്ഞു. ഇത് ചെറിയ ബൗളുകളിലേക്ക് മാറ്റാം. അലങ്കരിക്കുന്നതിനായി മുകളിൽ കുറച്ച് ചിരകിയ തേങ്ങ വിതറിക്കൊടുക്കാം. തേങ്ങയുടെ രുചി ഇഷ്ടമില്ലാത്തവർക്ക് ഇതിന് പകരം ഡാർക്ക് ചോക്ലേറ്റ് ചിപ്സോ, നട്സോ, പഴങ്ങളോ ചേർക്കാവുന്നതാണ്. തയ്യാറാക്കിയ ഉടനെ തന്നെയോ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷമോ ഇത് കഴിക്കാവുന്നതാണ്.

English Summary

Satisfy your sweet cravings with this sugar-free avocado chocolate pudding. Made with healthy butter fruit and zero added sugar, it is the perfect guilt-free dessert for weight loss.

Loading...
Unable to load recommendations.
Follow Us
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ഫ്ലിപ്കാർട്ട് ടോപ് സ്മാർട്ട്ഫോൺ ഡീൽ: മിവി വൺ 5G
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു