Unni Mukundan: ഇനി വ്യക്തിപരമായ ഇടപെടലുകൾ ഇല്ലാ… എല്ലാം ഏജൻസിയെ ഏൽപ്പിക്കുന്നു! സുപ്രധാന തീരുമാനവുമായി ഉണ്ണി മുകുന്ദൻ
അക്കൗണ്ടിന്റെ തുടർന്നുള്ള മേൽനോട്ടവും നടത്തിപ്പും "22 ഫ്രണ്ട്സ് ടാലന്റ് ഏജൻസിയെ ഏല്പിച്ചതായും അദ്ദേഹം അറിയിച്ചു. സിനിമകളുടെ പ്രഖ്യാപനങ്ങൾ പ്രമോഷനുകൾ പ്രൊഫഷണൽ അപ്ഡേറ്റുകൾ മാധ്യമം വാർത്തകൾ എന്നിവ കൃത്യവും ആധികാരികവുമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഈ നിർണായകമായ തീരുമാനം സ്വീകരിച്ചത് എന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി............
സമൂഹമാധ്യമങ്ങളിലെ വ്യക്തിപരമായ ഇടപെടലുകളിൽ നിന്നും താൽക്കാലികമായി പിന്മാറുന്നു എന്ന് പ്രഖ്യാപിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇനി മുതൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂർണമായും പ്രൊഫഷണൽ ആവശ്യങ്ങൾക്കും സിനിമാ സംബന്ധമായ ഔദ്യോഗിക അറിയിപ്പുകൾക്ക് മാത്രമായിരിക്കും ഉപയോഗിക്കുക എന്ന് താരം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
അക്കൗണ്ടിന്റെ തുടർന്നുള്ള മേൽനോട്ടവും നടത്തിപ്പും “22 ഫ്രണ്ട്സ് ടാലന്റ് ഏജൻസിയെ ഏല്പിച്ചതായും അദ്ദേഹം അറിയിച്ചു. സിനിമകളുടെ പ്രഖ്യാപനങ്ങൾ പ്രമോഷനുകൾ പ്രൊഫഷണൽ അപ്ഡേറ്റുകൾ മാധ്യമം വാർത്തകൾ എന്നിവ കൃത്യവും ആധികാരികവുമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഈ നിർണായകമായ തീരുമാനം സ്വീകരിച്ചത് എന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കിയിട്ടുണ്ട്.
ഉണ്ണി മുകുന്ദന്റെ പോസ്റ്റ്
View this post on Instagram
മനോഹരമായ ഇടമായിരുന്നു സോഷ്യൽ മീഡിയ…
തന്റെ ആരാധകരുമായി സംവദിക്കാനും സ്നേഹം അനുഭവിക്കാനും ഉള്ള മനോഹരമായ ഇടമായിരുന്നു സോഷ്യൽ മീഡിയയിൽ എന്നും എന്നാൽ മുന്നോട്ടുള്ള യാത്രയിൽ വ്യക്തിപരമായ ഇടപെടലുകളിൽ നിന്ന് അല്പം പിന്മാറാൻ തീരുമാനിച്ചതായും ഉണ്ണി മുകുന്ദൻ കുറിപ്പിലൂടെ അറിയിച്ചു അക്കൗണ്ടിന്റെ മേൽനോട്ടം ” 22 ഫ്രെയിംസ് ടാലന്റ് ഏജൻസി ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കുമുള്ള നന്ദി എന്നും ഒരുപോലെ നിലനിൽക്കുമെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം തന്റെ കരിയറിയിലെ അൻപതാമത്തെ സിനിമയിലൂടെ സംവിധായകന്റെ കുപ്പായ മണിയാനുള്ള തയ്യാറെടുപ്പിലാണ് നടൻ. ഉണ്ണിമുകുന്ദൻ ഫിലിംസ് പനോരമ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ കാസ്റ്റിംഗ് അടക്കമുള്ള പ്രവർത്തനങ്ങളുമായി 22 ഫ്രെെയിംസ് സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തിരക്കേറിയ സിനിമ പ്രൊജക്റ്റുകളെ കടക്കുന്നതിന് ഭാഗമായാണ് സോഷ്യൽ മീഡിയ നിയന്ത്രണം ഏജൻസിയെ ഏൽപ്പിക്കാനുള്ള താരത്തിന്റെ പുതിയ നീക്കം.
ENGLISH SUMMARY
Actor Unni Mukundan has announced that he is temporarily stepping back from personal interactions on social media. In a note shared on his official page, the actor clarified that, moving forward, his social media accounts will be used exclusively for professional purposes and official announcements related to his films.