AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

VinFast EV: കാറുകൾക്ക് പുറമെ ഇ.വി ബൈക്കും സ്കൂട്ടറും ഇന്ത്യയിലെത്തിക്കാൻ വിൻഫാസ്റ്റ്, പേറ്റന്റ് രജിസ്റ്റർ ചെയ്തു

VinFast Registers Design Patents for EV Bike and Scooter in India: ഭാരത് മൊബിലിറ്റി എക്സ്പോയിൽ വിൻഫാസ്റ്റ് പ്രദർശിപ്പിച്ച 'വെന്റോ എസ്' (Vento S) എന്ന സ്കൂട്ടറുമായി പുതിയ പേറ്റന്റ് മോഡലിന് സാമ്യമുണ്ട്. വശങ്ങളിൽ ഘടിപ്പിക്കുന്ന മോട്ടോർ സംവിധാനം ഉൾപ്പെടെ, വെന്റോ എസിലുള്ള ഡിസൈൻ സവിശേഷതകൾ പുറത്ത് വന്ന പേറ്റന്റ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. വിൻഫാസ്റ്റിന്റെ മറ്റ് സ്കൂട്ടർ ഡിസൈനുകളിൽ ഭൂരിഭാഗവും പിൻ ചക്രത്തിൽ ഒരു ഹബ് മോട്ടോർ ഉപയോഗിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

VinFast EV: കാറുകൾക്ക് പുറമെ ഇ.വി ബൈക്കും സ്കൂട്ടറും ഇന്ത്യയിലെത്തിക്കാൻ വിൻഫാസ്റ്റ്, പേറ്റന്റ് രജിസ്റ്റർ ചെയ്തു
പ്രതീകാത്മക ചിത്രംImage Credit source: Vinfast Website
Amal KV
Amal KV | Updated On: 12 Nov 2026 | 09:09 PM

വളരെ ചെറിയ കാലംകൊണ്ട് ഇന്ത്യൻ വാഹന വിപണയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച വിയറ്റ്നാമിസ് വാഹന നിർമ്മാണ കമ്പനിയാണ് വിൻഫാസ്റ്റ്. ഇലക്ട്രിക് കാർ മോഡുകളുകളെ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ വിപണയിൽ പ്രവേശനം നടത്തിയ അവർ ഇപ്പോൾ ഇരുചക്ര വാഹനങ്ങളെയും ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പരിഗണിക്കുന്ന ഇരുചക്രവാഹനങ്ങളുടെ പട്ടികയിലേക്ക്, ഒരു ഇലക്ട്രിക് സ്കൂട്ടറിന്റെയും ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെയും പുതിയ ഡിസൈൻ പേറ്റന്റുകൾ കൂടി കമ്പനി സമർപ്പിച്ചിരിക്കുകയാണ്.

2025-ലെ ഭാരത് മൊബിലിറ്റി എക്സ്പോയിൽ വിൻഫാസ്റ്റ് പ്രദർശിപ്പിച്ച ‘വെന്റോ എസ്’ (Vento S) എന്ന സ്കൂട്ടറുമായി പുതിയ പേറ്റന്റ് മോഡലിന് സാമ്യമുണ്ട്. വശങ്ങളിൽ ഘടിപ്പിക്കുന്ന മോട്ടോർ സംവിധാനം ഉൾപ്പെടെ, വെന്റോ എസിലുള്ള ഡിസൈൻ സവിശേഷതകൾ പുറത്ത് വന്ന പേറ്റന്റ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. വിൻഫാസ്റ്റിന്റെ മറ്റ് സ്കൂട്ടർ ഡിസൈനുകളിൽ ഭൂരിഭാഗവും പിൻ ചക്രത്തിൽ ഒരു ഹബ് മോട്ടോർ ഉപയോഗിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

Also Read: നിർമ്മാണം നിർത്തുന്നു! ടെസ്ലയുടെ സൈബർ ട്രക്ക് യു​ഗം അവസാനിക്കുമോ…

രണ്ടാമത്തെ പേറ്റന്റ് വലിയ ബാറ്ററി വലുപ്പമുള്ളതും വീതിയേറിയ ടയറുകളും, സ്പോർട്ടി റൈഡിംഗ് പൊസിഷനും ഉള്ള ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തന്നെയാണ് വിപണി സാധ്യത. ബജറ്റ് റേഞ്ചിൽ അല്ലാത്ത പെർഫോമൻസ് ഇവി ബൈക്കുകൾ അധികമാരും പരി​ഗണിക്കുന്നില്ല. അത്തരത്തിൽ ഇലക്ട്രിക് സ്കൂട്ടറുകളെ അപേക്ഷിച്ച് നോക്കുമ്പോൾ, അത്ര വിപുലമല്ലാത്ത സെ​ഗ്മെന്റാണിത് എന്ന് പറയേണ്ടി വരും. സാധാരണ യാത്രകൾക്കായി ഉപയോഗിക്കുന്ന സ്കൂട്ടറുകൾക്ക് വലിയൊരു ഉപഭോക്തൃ അടിത്തറയുണ്ടെങ്കിലും, ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ വിപണി ഇനിയും വളരേണ്ടതുണ്ട്. അതിനാൽ ആ സെ​ഗ്മെന്റിലേക്ക് വിൻഫാൻസ്റ്റ് പരീക്ഷണം നടത്തുമോ എന്ന് കണ്ടറിയണം.

അതേ സമയം ഈ വാഹനങ്ങൾ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തിക്കുമോ എന്ന കാര്യത്തിൽ കമ്പനി ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. വിയറ്റ്‌നാം വിപണിയിലുള്ള ‘വെന്റോ എസ്’ (Vento S) പതിപ്പിൽ 3.5kWh ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയും 5.2kW വരെ കരുത്ത് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ വാഹനം മണിക്കൂറിൽ 89 കിലോമീറ്റർ വേഗതയും, ഫുൾ ചാർജിൽ 160 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള റേഞ്ചും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സവിശേഷതകൾ തന്നെ ഇന്ത്യൻ മോഡലിൽ ഉൾപ്പെടുത്തണം എന്ന് നിർബന്ധമില്ല.

English Summary

VinFast, a Vietnamese vehicle manufacturer, has established a firm foothold in the Indian automotive market within a very short period. Having entered the Indian market by introducing electric cars, the company is now preparing to bring two-wheelers to India as well.

Follow Us