Akshay Kumar: 57-ാം വയസിലും ചുറുചുറുക്കോടെ; അക്ഷയ് കുമാറിന്റെ ഫിറ്റ്‌നസ് രഹസ്യം ഈ വെള്ളം!
Akshay Kumar Reveals Health Secret: അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പോഷകസമൃദ്ധമായ ഈ വെള്ളം പതിവായി താൻ കുടിക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

Akshay Kumar
സെലിബ്രിറ്റികൾക്കിടയിലെ ആരോഗ്യരഹസ്യം അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. പലപ്പോഴും ഇത് വാർത്തകൾക്കിടയിൽ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിതാ നടൻ അക്ഷയ് കുമാറിന്റെ ഫിറ്റ്‌നസ് രഹസ്യമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 57-ാം വയസിലും ചുറുചുറുക്കോടെയിരിക്കുന്നതിന്റെ രഹസ്യം ഒരു വെള്ളമെന്നാണ് താരം പറയുന്നത്. താരങ്ങൾക്കിടയിൽ വൈറലായ വെള്ളരിക്ക ചേർത്ത ഡീറ്റോക്സ് പാനീയം തന്നെയാണ് നടൻ അക്ഷയ് കുമാറിന്റെ രഹസ്യ ഡ്രിങ്ക്.
എന്നാൽ അക്ഷയുടെ ഈ ഹെൽത്തി ഡ്രിങ്കിൽ ആരോഗ്യം വർധിപ്പിക്കാൻ മറ്റു ചില ചേരുവകൾ കൂടി ചേർക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പോഷകസമൃദ്ധമായ ഈ വെള്ളം പതിവായി താൻ കുടിക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. ആപ്പിൾ, വെള്ളരിക്ക, പുതിനയില എന്നിവ ചേർത്ത വെള്ളമാണിത് എന്നാണ് താരം പറയുന്നത്. വളരെ ശുദ്ധമാണിത്. 3-4 ലിറ്റർ വെള്ളം കുടിക്കുന്നത് നല്ലതാണ്. ആർക്കും ഇത് ഉണ്ടാക്കാം. ഉണ്ടാക്കാൻ ഏറ്റവും എളുപ്പമുള്ളതാണിതെന്നും അക്ഷയ് കുമാർ അഭിമുഖത്തിൽ പറഞ്ഞു.
Also Read: മട്ടണ്‍ ബിരിയാണി, സമോസ.. സാക്ഷാൽ യു.എസ് പ്രസിഡന്റ് ട്രംപിനെ വരെ ഞെട്ടിച്ച ഇന്ത്യന്‍ വിഭവങ്ങള്‍
ഈ വെള്ളം എങ്ങനെ തയ്യാറാക്കാം?
വെള്ളരിക്കയും ആപ്പിളും ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാത്രത്തിൽ വെള്ളം എടുത്ത് ഇതിലേക്ക് മുറിച്ച കഷ്ണങ്ങളും പുതിനയിലയും ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക. ഇത് ദിവസം മുഴുവൻ കുടിക്കുക. രുചിക്കായി കുറച്ച് നാരങ്ങ നീര് ചേർക്കാവുന്നതാണ്.
ഈ പാനീയത്തിന് കലോറി കുറവാണ്. കൂടാതെ, ജലാംശം നൽകുന്നതിനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. അതേസമയം ഇതിനു മുൻപും താരം തന്റെ ഡയറ്റിനെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. വൈകിട്ട് 6.30 നു ശേഷം താൻ ഒന്നും കഴിക്കാറില്ലെന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. നമ്മുടെ ശാസ്ത്രം പറയുന്നത് വൈകിട്ട് 6.30നുശേഷം ഭക്ഷണം കഴിക്കരുതെന്നാണ്. അങ്ങനെ, തനിക്ക് വിശന്നാൽ മുട്ടയുടെ വെള്ള, കാരറ്റ്, റാഡിഷ് എന്നിവ കഴിക്കും അല്ലെങ്കിൽ സൂപ്പും സാലഡും കഴിക്കുമെന്ന് നടൻ പറഞ്ഞു.