Contradictory Food:പഴങ്ങൾക്കൊപ്പം പാൽ കുടിക്കുന്നവരാണോ നിങ്ങൾ? രാത്രിയിൽ തൈര് കഴിക്കുന്നവരോ? എന്നാൽ പാടില്ല, വിരുദ്ധാഹാരങ്ങളാണ്

Food Combinations That Can Cause Problems: കഴിക്കാൻ പറ്റുന്ന ഭക്ഷണ പദാർഥങ്ങൾ ആണെങ്കിലും മറ്റൊന്നിനോട് കൂടിച്ചേരുമ്പോൾ അത് കഴിക്കാൻ പറ്റാത്തതും ശരീരത്തിന് ഹാനികരവുമാവുന്നതാണ് വി​രുദ്ധാഹാരം.

Contradictory Food:പഴങ്ങൾക്കൊപ്പം പാൽ കുടിക്കുന്നവരാണോ നിങ്ങൾ? രാത്രിയിൽ തൈര് കഴിക്കുന്നവരോ? എന്നാൽ പാടില്ല, വിരുദ്ധാഹാരങ്ങളാണ്

Incompatible Food

Published: 

27 Feb 2025 | 02:11 PM

രാത്രിയിൽ തൈര് കഴിക്കരുത്, ഇറച്ചിക്കൊപ്പം മോര് ഉപയോ​ഗിക്കരുത് എന്നൊക്കെ പലപ്പോഴും നമ്മൾ കേൾക്കുന്ന ചില കാര്യങ്ങളാണ്. ഇതിനു കാരണമായി മുതിർന്നവർ പറയുന്നത് ഇതൊക്കെ വിരുദ്ധാഹാരമാണ് എന്നതാണ്. എന്താണ് ഈ വിരുദ്ധാഹാരങ്ങൾ, ഏതൊക്കെയാണ്, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്ന് നോക്കാം.

എന്താണ് വിരുദ്ധാഹാരം

ചില ആഹാര പദാർഥങ്ങൾ ഒന്നിച്ചു പാചകം ചെയ്യുന്നത് മൂലമോ കൂട്ടി ചേർക്കുന്നത് വഴിയോ വിഷമയമാകുകയും ഇത് മൂലം ശരീരത്തിനു ഹാനികരമാകുകയും ആരോഗ്യപ്രശ്നങ്ങൾക്കു വഴിവെയ്ക്കുകയും ചെയ്യുന്നു. ആയുർവേദത്തിൽ ഇവയെ വിരുദ്ധാഹാരം എനാണ് പറയുന്നത്. കഴിക്കാൻ പറ്റുന്ന ഭക്ഷണ പദാർഥങ്ങൾ ആണെങ്കിലും മറ്റൊന്നിനോട് കൂടിച്ചേരുമ്പോൾ അത് കഴിക്കാൻ പറ്റാത്തതും ശരീരത്തിന് ഹാനികരവുമാവുന്നതാണ് വി​രുദ്ധാഹാരം. പരസ്പരം കൂട്ടിക്കലർത്താൻ പാടില്ലാത്തവ ഒന്നിച്ച് ചേർത്തുണ്ടാക്കുന്ന ഇത്തരം ഭക്ഷ്യവിഭവങ്ങൾ ആരോ​ഗ്യത്തിന് ​ഗുണകരമല്ല.

ഇതിനു പുറമെ കാലവിരുദ്ധാഹാരം ,കർമവിരുദ്ധാഹാരം എന്നിങ്ങനെയുമുണ്ട്. ചില ഭക്ഷണ പദാർത്ഥങ്ങൾ പ്രത്യേകിച്ച പഴവർ​ഗങ്ങളും പച്ചക്കറികളും ചില പ്രത്യേക സമയങ്ങളിൽ മാത്രമേ ലഭ്യമാകും. ഉദാഹരണത്തിന് മാമ്പഴം തണ്ണിമത്തൻ തുടങ്ങിയ. എന്നാൽ ഇപ്പോൾ എല്ലാ കാലത്തും ഇത് ലഭ്യമാണ്. ഇതിനെയാണ് കാലവിരുദ്ധം എന്ന് പറയുന്നത്.

Also Read:ഗുണം മാത്രമല്ല ദോഷവുമുണ്ട്; മഖാന കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ അറിയാം

വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്ന ശീലവും മിക്ക ആളുകൾക്കിടയിലും കണ്ടുവരുന്നുണ്ട്. കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുൻപ് അടുത്ത ആഹാരം കഴിക്കുന്നതുമൂലം ദഹനവ്യവസ്ഥ തകിടംമറിയുന്നു. വിശപ്പില്ലാതെ ആഹാരം കഴിക്കുന്ന രീതിയാണ് കർമവിരുദ്ധം.

ചില വിരുദ്ധാഹാരങ്ങളെ പരിചയപ്പെടാം.

  • പഴങ്ങൾക്കൊപ്പം പാൽ കുടിക്കരുത്.
  • പാലിനൊപ്പം മീൻ കഴിക്കരുത്. ഒന്ന് ചൂടും മറ്റൊന്നു തണുപ്പുമാണ്. അതിനാൽ ഇവ ഒരുമിച്ചു കഴിച്ചാൽ രക്‌തം അശുദ്ധമാകാനും രക്‌തക്കുഴലുകളിൽ തടസമുണ്ടാകാനും കാരണമാകുന്നു എന്ന് ആയുർവേദത്തിൽ പറയുന്നു.
  • വിപരീത വീര്യത്തിലുള്ള തേനും നെയ്യും ഒന്നിച്ചു കഴിച്ചാൽ പലതര ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും.
  • ഭക്ഷണത്തിനു ശേഷം തണുത്ത വെള്ളം കുടിക്കുന്നത് ദഹനം കുറയ്ക്കാനും അലർജി, ജലദോഷം ഇവയുണ്ടാകാനും കാരണമാകുന്നു.
  • രാത്രിയിൽ തെെര് ഒഴിവാക്കുക
  • നാരങ്ങയോടൊപ്പം തെെര്, പാൽ, വെള്ളരി, തക്കാളി എന്നിവ ഉപയോ​ഗിക്കരുത്.
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്