Diwali Recipe: കൊതിയൂറും പരമ്പരാ​ഗത രുചി; ഈ ദീപാവലിക്ക് മിൽക്ക് കേക്ക് തയ്യാറാക്കിയാലോ

Diwali Special Milk Cake Recipe: നമ്മുടെ വീട്ടിലുള്ള ചേരുവകൾ ഉപയോ​ഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണിത്. മുതിർന്നവർക്കും കുട്ടികൾക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്നതാണിത്. അതിനാൽ മിൽക്ക് കേക്ക് എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ.

Diwali Recipe: കൊതിയൂറും പരമ്പരാ​ഗത രുചി; ഈ ദീപാവലിക്ക് മിൽക്ക് കേക്ക് തയ്യാറാക്കിയാലോ

Diwali Recipe

Updated On: 

10 Oct 2025 13:24 PM

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇങ്ങനെത്തി… ഇനി കുറച്ച് ദിവസങ്ങളേയുള്ളൂ. ഇക്കൊല്ലത്തെ ദീപാവലി കെങ്കേമമാക്കാൻ കൊതിയൂറുന്ന പരമ്പരാ​ഗത രുചിയുള്ള ഒരു വിഭവമായാലോ. പഠക്കം പൊട്ടിച്ചും പരിപാടികൾ ​ഗംഭീരമാക്കിയും ദീപാവലി കൊണ്ടാടുമ്പോൾ അല്പം വ്യത്യസ്തമായൊരു രുചികൂട്ടാണ് ഇന്നിവിടെ പറയുന്നത്. മലയാളികൾക്ക് പൊതുവേ കേട്ടുപരിചയമില്ലാത്തൊരു ഐറ്റമാണിത്. പാൽ കേക്ക് അഥവ കലകണ്ട്. ഇതൊരു ഉത്തരേന്ത്യൻ വിഭവമാണ്.

നമ്മുടെ വീട്ടിലുള്ള ചേരുവകൾ ഉപയോ​ഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണിത്. മുതിർന്നവർക്കും കുട്ടികൾക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്നതാണിത്. അതിനാൽ മിൽക്ക് കേക്ക് എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ.

Also Read: ഇത്തവണത്തെ ദീപാവലി കൂടുതൽ മധുരമാക്കൻ ഈ പലഹാരങ്ങൾ തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ

പാൽ: 3 ലിറ്റർ
ഖോവ (പാലിലെ വെള്ളം വറ്റിച്ച് കട്ടയാക്കിയെടുക്കുന്ന ഭക്ഷ്യവസ്തു): 1 കിലോ
പഞ്ചസാര: 500 ഗ്രാം
നെയ്യ്: 500 ഗ്രാം
ഏലയ്ക്കാപ്പൊടി: 20 ഗ്രാം
നാരങ്ങ : 1 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു പാത്രം സ്റ്റൗവിൽ വയ്ക്കുക. അതിലേക്ക് പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇടയ്ക്കിടെ പാൽ ഇളക്കികൊണ്ടിരിക്കണം. അല്ലെങ്കിൽ അടിയിൽ പിടിക്കാനുള്ള സാധ്യതയുണ്ട്. നന്നായി തിളച്ച് വറ്റുന്നതുവരെ ഇളക്കുക. ശേഷം അതിലേക്ക് 3-4 ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. കുറഞ്ഞ തീയിൽ 30 സെക്കൻഡ് നേരം വയ്ക്കുക. പാൽ നന്നായി വറ്റി വരുന്നതുവരെ ഇളക്കി കൊടുക്കുക. അതിനുശേഷം പഞ്ചസാരയും നെയ്യും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. നല്ലൊരു മണം വരുമ്പോൾ തീ കുറച്ച് വയ്ക്കുക.

രണ്ട് മിനിറ്റ് കൂടി നന്നായി ഇളക്കിയതിനുശേഷം അതിലേക്ക് ഏലയ്ക്കാപ്പൊടി ചേർക്കുക. ഈ സമയം, മറ്റൊരു പാത്രത്തിൽ നെയ് പുരട്ടി അതിലേക്ക് ഖോവ ചേർക്കുക. ശേഷം സ്റ്റൗ ഓഫാക്കി ആ മിശ്രിതം ഇതിലേക്ക് ഒഴിക്കുക. ശേഷം അത് ചൂടാറാൻ വയ്ക്കുക. പിന്നീട് നിങ്ങൾക്ക് മുറിച്ച് കഷണങ്ങളാക്കിയെടുക്കാം. രിചികരമായ പാൽ കേക്ക് റെഡി.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും