Diwali 2025 : ഇത്തവണത്തെ ദീപാവലി കൂടുതൽ മധുരമാക്കൻ ഈ പലഹാരങ്ങൾ തയ്യാറാക്കാം
Diwali Sweets Recipe: വിവിധ തരം ഹൽവകൾ, ഗുലാബ് ജാം, ബർഫികൾ, ലഡു, ജിലേബി, പേഡകൾ എന്നിവയെല്ലാം ദീപവലി ആഘോഷങ്ങളിൽ സ്ഥാനം പിടിക്കുന്നു. ഇത്തവണത്തെ ദീപവലിക്ക് മധുരം പകരാൻ വീട്ടിൽ പലഹാരങ്ങൾ തയ്യാറാക്കാം.

Traditional Sweets
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. രാജ്യമെമ്പാടും വളരെ വിപുലമായി ആഘോഷിക്കുന്ന ദീപാവലിക്ക് ഐതീഹ്യങ്ങൾ പലതാണ്. തെക്കേ ഇന്ത്യയിലെ ഐതിഹ്യമല്ല വടക്കേ ഇന്ത്യയിൽ. പക്ഷേ ആഘോഷം ഒന്നുതന്നെയാണ്. അതുകൊണ്ട് തന്നെ എല്ലായിടത്തും ദീപങ്ങൾ കത്തിക്കുകയും പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്യും. ഇത് പോലെ തന്നെ മധുരപലഹാരങ്ങളുടെ കൂടി ആഘോഷമാണ് ഓരോ ദീപാവലിയും.
നമ്മുടെ നാട്ടിലടക്കം ഉത്തരേന്ത്യൻ മധുര പലഹാരങ്ങൾക്കാണ് പ്രിയം കൂടുതൽ. ഇവയെല്ലാം വിപണി കീഴടക്കിയിട്ട് വര്‍ഷങ്ങളായി. ഇതിൽ കൂടുതലും പാൽ കൊണ്ടുള്ള വിഭവങ്ങളാണ്. മൈസൂർ പാക്കിനാണ് ദീപാവലി വിപണിയിൽ ഒന്നാം സ്ഥാനം. പിന്നാലെ വിവിധ തരം ഹൽവകൾ, ഗുലാബ് ജാം, ബർഫികൾ, ലഡു, ജിലേബി, പേഡകൾ എന്നിവയും സ്ഥാനം പിടിക്കുന്നു. ഇത്തവണത്തെ ദീപവലിക്ക് മധുരം പകരാൻ വീട്ടിൽ പലഹാരങ്ങൾ തയ്യാറാക്കാം.
മൈസൂർ പാക്
ചേരുവകൾ
കടലമാവ് – ഒരു കപ്പ്
പഞ്ചസാര – രണ്ടു കപ്പ്
വെള്ളം – മുക്കാൽ കപ്പ്
നെയ്യ് – രണ്ടു കപ്പ്
പാകംചെയ്യുന്ന വിധം
ഒരു പാനിൽ കടലമാവ് ഇട്ടുകൊടുക്കുക. ഇതിന്റെ പച്ചമണം മാറുന്നത് വരെ ചെറുതീയിൽ മൂപ്പിച്ചെടുക്കുക. ശേഷം ഈ കടലമാവ് ഒന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത കടലമാവിലേക്ക് അര കപ്പ് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം കട്ട പിടിക്കാതെ യോജിപ്പിച്ചെടുത്ത് മാറ്റിവെക്കുക. ശേഷം മറ്റൊരു പാനിൽ പഞ്ചസാര, വെള്ളം ചേർത്ത് നന്നായി ഉരുക്കി എടുത്ത് നൂൽ പരുവത്തിൽ പാനിയാക്കണം. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച കടലമാവ് ചേർത്ത് യോജിപ്പിക്കുക. ബാക്കി നെയ്യ് കടലമാവു മിശ്രിതത്തിലേക്കു കുറച്ച് കുറച്ചായി ചേർത്തുകൊണ്ടിരിക്കുക. മൈസൂർ പാക് ചുവക്കാൻ തുടങ്ങുന്നതിനു മുൻപു നെയ് പുരട്ടിയ പരന്ന പാത്രത്തിലേക്ക് മാറ്റുക. സ്പൂൺ കൊണ്ടോ കൈകൊണ്ടോ അമർത്തരുത്. തനിയെ ഇതു നിരപ്പായിക്കൊള്ളും. ചൂടോടെ തന്നെ മുറിക്കുക. തണുത്ത ശേഷം പാത്രത്തിലാക്കുക.
Also Read: ദീപാവലിക്ക് മധുരം കഴിക്കാൻ പേടി വേണ്ട! ഷുഗർ കൺട്രോൾ ചെയ്യാൻ ഇതാ ചില കിടിലൻ ട്രിക്കുകൾ
ദിപാവലി മധുരം കമർക്കട്ട്
ചേരുവകൾ
തേങ്ങ – 2 കപ്പ്
ശർക്കര -250 ഗ്രാം
നെയ്യ് – 150 ഗ്രാം
ഏലക്ക പൊടി – 1/2 സ്പൂൺ
മിക്സിയുടെ ജാറിലേക്കു തേങ്ങ ചിരകിയതു ചേർത്ത് ഒന്ന് ചതച്ചെടുക്കുക. ശേഷം ഒരു ഫ്രൈയിങ് പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഏലക്കപ്പൊടിയും ഒപ്പം നെയ്യും ചേർത്തു സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിച്ചു കൊടുക്കാം. ശർക്കര നന്നായിട്ട് അലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്കു തേങ്ങ ചേർത്തുകൊടുക്കാം. തേങ്ങയും ശർക്കരയും നന്നായിട്ട് യോജിപ്പിച്ച് കഴിയുമ്പോൾ തീ ഓഫ് ചെയ്ത് അടച്ചുവച്ച് തണുപ്പിക്കാം. തണുത്തു കഴിയുമ്പോൾ ഇത് ചെറിയ ഉരുളകളായി കൈകൊണ്ട് ഉരുട്ടിയെടുക്കുക.