Thaen Mittai Recipe: ’90’s നൊസ്റ്റാൾജിയ! പ്രിയപ്പെട്ട തേൻ മിഠായി ഇനി വീട്ടിൽ തയ്യാറാക്കാം! ഇതാ റെസിപ്പി
How to Make Thaen Mittai: രാവിലെ ബ്രേക്ക്ഫാസ്റ്റിന് അരച്ചെടുത്ത അരിയും ഉഴുന്നും ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഇത് തയ്യാറാക്കിയെടുക്കാം. ഒരു തവണ പരീക്ഷിച്ചു നോക്കൂ.

‘ 90’s കിഡ്സിന്റെ പ്രിയപ്പെട്ട മിഠായി. എന്നാൽ ഒരിക്കൽ ചായക്കടയിലെ ചില്ലുഭരണിക്കുള്ളിൽ നിറച്ചുവച്ചിരിക്കുന്ന തേൻ മിഠായി ഇന്ന് വെറും നൊസ്റ്റാൾജിയ മാത്രമാണ്. പുതിയ തലമുറയ്ക്ക് ഇത് എന്താണെന്ന് പോലും അറിയില്ല. എന്നാൽ ഇന്നും ആ പഴയ രുചി തേടിപോകുന്നവർ നിരവധിയാണ്. എന്നാൽ ഇനി പ്രിയപ്പെട്ട തേൻ മിഠായി വീട്ടിൽ തയ്യാറാക്കാം!
രാവിലെ ബ്രേക്ക്ഫാസ്റ്റിന് അരച്ചെടുത്ത അരിയും ഉഴുന്നും ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഇത് തയ്യാറാക്കിയെടുക്കാം. ഒരു തവണ പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ
ഉഴുന്ന്- 1/4 കപ്പ്
പച്ചരി- 1 കപ്പ്
ഉപ്പ്- 1/4 സ്പൂൺ
റെഡ് ഫുഡ് കളർ- 1/4 ടീസ്പൂൺ
ബേക്കിംഗ് പൗഡർ- 1/4 ടീസ്പൂൺ
പഞ്ചസാര- 1 1/2 കപ്പ്
നാരങ്ങാനീര്- 1 ടീസ്പൂൺ
പഞ്ചസാര പൊടിച്ചത്- ആവശ്യത്തിന്
Also Read:അട്ടപ്പാടിയിലെ ‘വനസുന്ദരി ചിക്കന്‍’ നമ്മുടെ അടുക്കളയിലും ഈസിയായി തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
കാൽ കപ്പ് ഉഴുന്നും, ഒരു കപ്പ് പച്ചരിയും ആറ് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇതിനു ശേഷം ഇത് പ്രത്യേകം അരച്ചെടുക്കാം. തുടർന്ന് ഇവ ഒരുമിച്ച് ചേർത്തിളക്കി യോജിപ്പിക്കാം. അരച്ചെടുത്ത ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർക്കാം. കാൽ ടീസ്പൂൺ റെഡ് ഫുഡ് കളറും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്തിളക്കി യോജിപ്പിക്കാം.
ശേഷം ഒരു പാത്രം അടുപ്പിൽ വച്ച് ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർത്ത് അലിയിച്ചെടുക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീര് കൂടി ചേർത്തതിനു ശേഷം ഇത് ഒന്നു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇതിനു ശേൽം കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിനു എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ നേരത്തെ അരച്ച് വച്ച മാവ് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം. വറുത്തെടുത്ത ഉരുളകൾ പഞ്ചസാര ലായനിയിൽ ചേർത്ത് അൽപ്പ സമയം മാറ്റി വയ്ക്കാം.