Overripe Bananas Recipe: പഴം കറുത്തുപോയോ? കളയല്ലേ; ഈ വിഭവങ്ങള്‍ പരീക്ഷിക്കാം…
Overripe Bananas Recipe: തൊലി അല്പം നിറം മങ്ങിയാലോ, കറുത്താലോ ഈ വാഴപ്പഴത്തെ തിരിഞ്ഞു നോക്കാത്തവരാണ് മ്മളില്‍ ഭൂരിഭാഗം പേരും. പൊതുവെ ഇത്തരം വാഴപഴങ്ങൾ കളയാറാണ് പതിവ്. എന്നാൽ ഇനി മുതൽ എടുത്ത് കളയേണ്ട.

Overripe Bananas Recipe
മിക്ക വീടുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് വാഴപ്പഴം. ഉപ്പ് മാവ്, പുട്ട് തുടങ്ങിയവയ്ക്കൊപ്പവും അല്ലാതെയും പഴം കഴിക്കുന്നവരാണ് മിക്കവരും. എന്നാൽ തൊലി അല്പം നിറം മങ്ങിയാലോ, കറുത്താലോ ഈ വാഴപ്പഴത്തെ തിരിഞ്ഞു നോക്കാത്തവരാണ് മ്മളില്‍ ഭൂരിഭാഗം പേരും. പൊതുവെ ഇത്തരം വാഴപഴങ്ങൾ കളയാറാണ് പതിവ്. എന്നാൽ ഇനി മുതൽ എടുത്ത് കളയേണ്ട. പഴം കറുത്തുപോയാലും ഇവ കൊണ്ടുണ്ടാക്കാന്‍ സാധിക്കുന്ന ചില വിഭവങ്ങൾ പരിചയപ്പെടാം.
ബനാന പാന്‍കേക്ക്
നന്നായി പഴുത്ത പഴം ഉടച്ച് ഇതിലേക്ക് ഒരു തരി കറുവപ്പട്ടയും പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മറ്റൊരു പാത്രത്തിൽ ഗോതമ്പ് മാവ് തയ്യാറാക്കുക. ശേഷം നേരത്തെ തയാറാക്കി വച്ച പഴം ഇതിലേക്ക് യോജിപ്പിക്കുക. ശേഷം പാന്‍ ചൂടാക്കി മാവ് ഒഴിച്ചാല്‍ മൃദുവായ പാന്‍കേക്ക് റെഡി.
ബനാന മില്‍ക്ക്‌ഷേക്ക്
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു വിഭവമാണിത്. പഴം, ഈന്തപ്പഴം, പീനട്ട് ബട്ടര്‍, കറുവപ്പട്ട, എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തശേഷം പാൽ ഒഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. സ്വാദിഷ്ടമായ മില്‍ക്ക് ഷേക്ക് തയ്യാര്‍.
Also Read:അധികം വന്ന ഇഡലി കളയാന്‍ വരട്ടെ! ഇങ്ങനെ ഉണ്ടാക്കിനോക്കൂ
ബനാന റൊട്ടി
നന്നായി പഴുത്ത പഴം ഉടച്ചെടുക്കുക. ശേഷം ഗോതമ്പ് മാവിലേക്ക് ഏലക്കാപ്പൊടി,കുറച്ച് ശര്‍ക്കര ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് കുഴക്കുക. ശേഷം റൊട്ടിയായി പരത്തി തവയില്‍ വെച്ച് വേവിച്ചെടുക്കുക. മധുരമുള്ള ബനാന റൊട്ടി തയ്യാര്‍.
പഴം അപ്പം
ചേരുവകൾ: പച്ചരി – ഒരു കപ്പ് ,ശർക്കര – 200 ഗ്രാം ,വെള്ളം – കാൽ കപ്പ് ,ചോറ് – രണ്ട് ടേബിൾ സ്പൂൺ ,തേങ്ങ ചിരവിയത് – ഒരു കപ്പ് ,ഉപ്പ് – അര ടീസ്പൂൺ ,ഈസ്റ്റ് – അര ടീസ്പൂൺ ,പഴം – രണ്ടെണ്ണം , ചെറിയ ചൂടുവെള്ളം – അരക്കപ്പ് ,എള്ള് – ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം: നന്നായി കഴുകിയെടുത്ത പച്ചരി മൂന്ന് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. മറ്റൊരു പാത്രത്തിൽ 200 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു മാറ്റിവയ്ക്കാം ഇത് ചൂടാറണം. കുതിർത്ത അരിയും അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും, രണ്ട് ചെറുപഴം അരിഞ്ഞതും കൂടെ ഇട്ടു കൊടുക്കാം. ഇതിലേക്ക് അരക്കപ്പ് ചെറിയ ചൂടുവെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം.
ഈ മാവിലേക്ക് ശർക്കര പാനി കൂടി ഒഴിച്ചു കൊടുത്ത് ഒന്ന് കൂടി അരച്ചെടുക്കുക. ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് ഒരു ടീസ്പൂൺ എള്ള് കൂടി ചേർത്ത് ഒന്നുകൂടി ഇളക്കി എടുക്കുക. ചെറിയ ചൂടുള്ള സ്ഥലത്ത് ഒരു മണിക്കൂർ വെക്കാം. ഒരു മണിക്കൂറിനു ശേഷം മാവ് നന്നായി പൊങ്ങി വന്നു കാണും. ശേഷം ഒരു സ്റ്റീമറിൽ വെള്ളം തിളപ്പിച്ചതിനുശേഷം ഇഡലിത്തട്ടിൽ മാവ് കുറേശെയായി ഒഴിച്ചു കൊടുക്കാം. ഇത് ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം.