Idli Upma Recipe: അധികം വന്ന ഇഡലി കളയാന്‍ വരട്ടെ! ഇങ്ങനെ ഉണ്ടാക്കിനോക്കൂ
Idli Upma Recipe: അധികം വന്ന ഇഡലി ഇനി കളയേണ്ടി വരില്ല. നല്ല രുചിയൂറും ഇഡലി ഉപ്പുമാവ് തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
മിക്ക വീടുകളിലും പ്രഭാത ഭക്ഷണത്തിലെ പ്രിയ വിഭവമാണ് ഇഡ്ഡലി. നല്ല മൃദുവായ, വെളുത്ത് പഞ്ഞിപോലുള്ള ഇഡ്ഡലിയും സാമ്പാറും കൂട്ടി കഴിക്കുന്ന രുചി ഒന്ന് വേറെ തന്നെയാണ്. എന്നാൽ ദോശ പോലെ അമിതമായി ഇഡ്ഡലി കഴിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ബാക്കി വരുന്ന ഇഡലി കളയാറാണ് പതിവ്. എന്നാൽ അധികം വന്ന ഇഡലി ഇനി കളയേണ്ടി വരില്ല. നല്ല രുചിയൂറും ഇഡലി ഉപ്പുമാവ് തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ഇഡലി 10-12, പച്ചമുളക് 5-6,ഇഞ്ചി പൊടിയായി അരിഞ്ഞത് -1 ടീസ്പൂണ്‍,കായപ്പൊടി 1 ടീസ്പൂണ്‍,തേങ്ങാ ഒന്നര കപ്പ്,കടുക് 1 ടീസ്പൂണ്‍,ഉഴുന്ന് 1 ടീസ്പൂണ്‍,കറിവേപ്പില,വെളിച്ചെണ്ണ 3-4 ടീസ്പൂണ്‍,ഉപ്പ്.
Also Read:അത്താഴത്തിന് ശേഷം മധുരം കഴിക്കാന്‍ തോന്നാറുണ്ടോ? കാരണം ഇതാണ്
തയ്യാറാക്കുന്ന വിധം
അധികം വന്ന ഇഡ്ഡലി നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിലേക്ക് വയ്ക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ഇത് ചൂടായി വരുമ്പോൾ കടുകും കറിവേപ്പിലയും ഉഴുന്നും ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വറുക്കുക. ഇതിലേക്ക് കായപ്പൊടി ചേര്‍ത്ത ശേഷം ഇനി പൊടിച്ച ഇഡലി ചേര്‍ക്കുക. ഇത് നന്നായി ചെറുതീയിൽ ഇളക്കി അഞ്ചുമിനിറ്റുകളോളം അടച്ചു വെച്ചു പാകം ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത ശേഷം വാങ്ങി വെയ്ക്കാം. ഇനി തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കി ചൂടോടെ വിളമ്പുക.