Chicken Pickle Recipe: സിംപിളായി രുചിയൂറും ചിക്കൻ അച്ചാർ തയ്യാറാക്കിയാലോ? പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല
Homemade Easy Chicken Pickle Recipe: മീൻ, ബീഫ് എന്നിവ മാത്രമല്ല ചിക്കൻ ഉപയോഗിച്ചും വളരെ എളുപ്പത്തിൽ അച്ചാർ തയ്യാറാക്കാം. സിംപിളായി രുചിയൂറും ചിക്കൻ അച്ചാർ തയ്യാറാക്കിയാലോ.
മിക്ക വീടുകളിലും പതിവായി കാണുന്ന ഒന്നാണ് അച്ചാർ. ചോറിന് മറ്റൊരു കറിയില്ലെങ്കിലും അച്ചാർ തൊട്ട് നക്കാൻ ഉണ്ടെങ്കിൽ പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല. മലയാളികൾക്ക് പ്രത്യേകിച്ചും അച്ചാർ ഒരു വികാരം തന്നെയാണ്, അത് ഏത് അച്ചാറാണെങ്കിലും. മീൻ, ബീഫ് എന്നിവ മാത്രമല്ല ചിക്കൻ ഉപയോഗിച്ചും വളരെ എളുപ്പത്തിൽ അച്ചാർ തയ്യാറാക്കാം. സിംപിളായി രുചിയൂറും ചിക്കൻ അച്ചാർ തയ്യാറാക്കിയാലോ.
ചേരുവകൾ
ചിക്കൻ- 1 കിലോ
മുളകുപൊടി- 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 1.5 കപ്പ്
ഇഞ്ചി- 2 ടേബിൾസ്പൂൺ
വെളുത്തുള്ളി- 2 ടേബിൾസ്പൂൺ
കറിവേപ്പില- 2 തണ്ട്
മുളകുപൊടി- 2 ടേബിൾസ്പൂൺ
ഗരംമസാല- 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി- 2 ടേബിൾസ്പൂൺ
കുരുമുളകുപൊടി- 1 ടീസ്പൂൺ
കായം- 1/2 ടീസ്പൂൺ
ഉലുവ- 1/2 ടീസ്പൂൺ
വിനാഗിരി- 1 കപ്പ്
Also Read:പഴം കറുത്തുപോയോ? കളയല്ലേ; ഈ വിഭവങ്ങള്‍ പരീക്ഷിക്കാം…
View this post on Instagram
തയ്യാറാക്കുന്ന വിധം
എല്ലില്ലാത്ത ചിക്കൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് അരമണിക്കൂർ മാരിനേറ്റ് ചെയ്യാൻ മാറ്റി വയ്ക്കാം. അര മണിക്കൂറിനു ശേഷം അടികട്ടിയുള്ള പാത്രത്തിലേക്ക് നല്ലെണ്ണ ഒഴിച്ചു തിളപ്പിക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് വറുത്ത് കോരിയെടുക്കാം. ചിക്കൻ വറുത്ത എണ്ണയിൽ തന്നെയാണ് അച്ചാറ് തയ്യാറാക്കുന്നത്.
ഈ എണ്ണയിലേക്ക് കറിവേപ്പിലേയും, ചതച്ച് വച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തുകൊടുക്കു. ഇതിന്റെ പച്ച മണം മാറി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഉപ്പ്, കുരുമുളക് പൊടി, വറുത്ത് പൊടിച്ച ഉലുവ പൊടി, കായപ്പൊടി എന്നിവ ചേർത്തിളക്കി വേവിക്കാം. ഇതിലേക്ക് വിനാഗിരിയും ഉപ്പും ചേർത്ത് ചെറു തീയിൽ വേവിക്കുക. ഇതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്ക് ഇതു മാറ്റി സൂക്ഷിക്കാം. ഇങ്ങനെ വച്ചാൽ ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാം.