AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ramadan dish Erachi pathiri: പാകിസ്ഥാനിലും അറേബ്യയിലും ഒന്നും പോകേണ്ട… ഈ തനി മലയാളി നോമ്പുതുറ വിഭവമൊന്നു കഴിച്ചു നോക്കണം ഭായ്

Specialty ramadan dish from Kerala: പഴയകാലത്ത് മലബാറിലെ പ്രമാണി കുടുംബങ്ങളിൽ വിരുന്നുകാരെ സൽക്കരിക്കാനും, പുതിയാപ്ല സൽക്കാരങ്ങൾക്കും നിർബന്ധമായും തയ്യാറാക്കിയിരുന്ന വിഭവമാണിത്.

Ramadan dish Erachi pathiri: പാകിസ്ഥാനിലും അറേബ്യയിലും ഒന്നും പോകേണ്ട… ഈ തനി മലയാളി നോമ്പുതുറ വിഭവമൊന്നു കഴിച്ചു നോക്കണം ഭായ്
Erachi pathiriImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 10 Mar 2026 | 08:40 PM

മലബാർ എന്ന് കേട്ടാൽ എന്താണ് മനസ്സിലേക്ക് ആദ്യം എത്തുക? നല്ല രുചിയും മണവുമുള്ള നാവിൽ കപ്പലോടിക്കുന്ന വിഭവങ്ങളാകുമെന്ന് ഉറപ്പ്. അതിഥി സൽക്കാരപ്രിയരായ നാട്ടുകാർ മനസു നിറച്ചു സൽക്കരിച്ചതിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തമായ മലബാർ വിഭവങ്ങളിൽ ആദ്യം മനസിലേക്ക് എത്തുന്ന രുചിക്കൂട്ട് പത്തിരിയുടേത് ആവും എന്നുറപ്പ്. അതിൽ തന്നെ ഇറച്ചിപ്പത്തിരി മുൻപനാണ്. മസാല മണമുള്ള ഈ തനിമലബാറി വിഭവത്തിന് ഒരു സാംസ്‌കാരിക ഉൾച്ചേരലിന്റെ കഥകൂടി പറയാനുണ്ട്.

മലബാറിലെ മുസ്ലിം സമുദായങ്ങൾക്കിടയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു പരമ്പരാഗത വിഭവമാണ് ഇത്. അറബ് വംശജരും മലബാറിലെ തദ്ദേശീയരും തമ്മിലുള്ള വ്യാപാരബന്ധത്തിലൂടെ രൂപപ്പെട്ട മാപ്പിള പാചകരീതി ശേഷിപ്പ്. പത്തിരി എന്ന വാക്ക് ‘ഫതീറ’ എന്ന അറബി പദത്തിൽ നിന്നാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു. മാംസം നിറച്ച പലഹാരങ്ങൾ അറബ് രാജ്യങ്ങളിൽ സാധാരണമാണ്. ഇതിന്റെ മലബാർ പതിപ്പാണ് ഇറച്ചി പത്തിരി.

Also Read – ഇത് നിങ്ങൾ ഉദ്ദേശിച്ച മട്ടൻ വിഭവങ്ങളല്ല, അതുക്കും മേലേ…. നാട് കടന്നെത്തിയ വൈറൈറ്റി രുചിക്കൂട്ടുകൾ ഇതാ

പഴയകാലത്ത് മലബാറിലെ പ്രമാണി കുടുംബങ്ങളിൽ വിരുന്നുകാരെ സൽക്കരിക്കാനും, പുതിയാപ്ല സൽക്കാരങ്ങൾക്കും നിർബന്ധമായും തയ്യാറാക്കിയിരുന്ന വിഭവമാണിത്. റമദാൻ മാസത്തിലെ ഇഫ്താർ വിരുന്നുകളിൽ ഊർജ്ജം നൽകുന്ന വിഭവം എന്ന നിലയിൽ ഇറച്ചി പത്തിരിക്ക് വലിയ സ്ഥാനമുണ്ട്. മൈദയോ അരിപ്പൊടിയോ ഉപയോഗിച്ച് ഇത് തയ്യാറാക്കാറുണ്ട്.

ആവശ്യമായ സാധനങ്ങൾ

  • എല്ലില്ലാത്ത ചിക്കൻ – 500 ഗ്രാം
  • മൈദ – 2 കപ്പ്
  • സവാള – 1 (വലുത്)
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
  • പച്ചമുളക്, വറ്റൽ മുളക്, മഞ്ഞൾപ്പൊടി, ഉപ്പ്
  • മസാലയ്ക്ക്: പെരുംജീരകം, കുരുമുളക്, മല്ലി, ജീരകം, ഗരം മസാല.

തയ്യാറാക്കുന്ന വിധം

ചിക്കൻ ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച് ചെറിയ കഷണങ്ങളാക്കി മാറ്റിവെക്കുക. മൈദ ഉപ്പും ഇളം ചൂടുവെള്ളവും ചേർത്ത് മൃദുവായി കുഴയ്ക്കുക. മല്ലി, വറ്റൽ മുളക്, ജീരകം, പെരുംജീരകം, കുരുമുളക് എന്നിവ വറുത്ത് പൊടിച്ചെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് പൊടിച്ച മസാലകളും ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കുക.

കുഴച്ചു വെച്ച മാവ് ചെറിയ ഉരുളകളാക്കി നേരിയ പത്തിരികളായി പരത്തുക. ഒരു പത്തിരിക്ക് മുകളിൽ ചിക്കൻ മസാല വെച്ച് മറ്റൊരു പത്തിരി കൊണ്ട് മൂടി വശങ്ങൾ ഒട്ടിക്കുക. ഇത് എണ്ണയിൽ ഗോൾഡൻ നിറമാകുന്നത് വരെ വറുത്തെടുക്കുക.

Follow Us