AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ജിമ്മിൽ പോയിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ലേ? ഈ നാല് ഭക്ഷണം കഴിക്കൂ, ഏത് കുടവയറും കുറയും

Fat-Burning Foods: കാർബോഹൈഡ്രേറ്റിനേക്കാളും കൊഴുപ്പിനേക്കാളും പ്രോട്ടീൻ ദഹിപ്പിക്കാനുള്ള ഊർജം ശരീരത്തിന് ആവശ്യമായി വരും. അതായത് പ്രോട്ടീൻ കഴിച്ച് കൊണ്ട് ധാരാളം കലോറി കുറക്കാമെന്ന് സാരം. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്നുകൂടി നോക്കിയാലോ?

ജിമ്മിൽ പോയിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ലേ? ഈ നാല് ഭക്ഷണം കഴിക്കൂ, ഏത് കുടവയറും കുറയും
Belly FatImage Credit source: FREEPIK
Sarika KP
Sarika KP | Published: 08 May 2025 | 01:02 PM

ഇന്ന് മിക്കവരും നേരിടുന്ന പ്രധാനപ്രശ്നമാണ് കുടവയറ്. ശരീരഭാരം നിയന്ത്രിച്ചാലും ജീവിതശൈലി കാരണം കുടവയർ ഭൂരിഭാഗം ആളുകളിലും കുടവയർ കാണപ്പെടുന്നു. ഇത് കുറയ്ക്കാൻ മണിക്കൂറുകളോളം ജിമ്മിൽ ചിലവഴിക്കുന്നവരും പട്ടിണി കിടക്കുന്നവരും ഉണ്ട്. എന്നാലും പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. എന്നാൽ അക്കൂട്ടർക്ക് വേണ്ടിയാണ് ഇനി പറയുന്നത്. ഇവർ കൂടുതലായും പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ് കുറക്കാൻ സഹായിക്കും. കാരണം ഇവ നമ്മുടെ മസിലിന് ശക്തി പകരുക മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കുറക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച് വയറിലെ കൊഴുപ്പിനെ എരിച്ചുകളയാനുള്ള ശക്തി ഇവയ്ക്കുണ്ട്.

കാർബോഹൈഡ്രേറ്റിനേക്കാളും കൊഴുപ്പിനേക്കാളും പ്രോട്ടീൻ ദഹിപ്പിക്കാനുള്ള ഊർജം ശരീരത്തിന് ആവശ്യമായി വരും. അതായത് പ്രോട്ടീൻ കഴിച്ച് കൊണ്ട് ധാരാളം കലോറി കുറക്കാമെന്ന് സാരം. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്നുകൂടി നോക്കിയാലോ?

ഇതിലെ പ്രധാന ഭക്ഷണമാണ് മുട്ട. ഉയർന്ന മൂല്യമുള്ള പ്രോട്ടീനാണ് മുട്ടയിൽ അടങ്ങിയിട്ടുള്ളത്. ഇവ മസിലുകൾക്ക് ശക്തിപകരാൻ സഹായിക്കും, കൂടുതൽ കലോറി എരിച്ചുകളയാനും. ഇതിനു പുറമെ ശരീരത്തിലെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും മുട്ട സഹായിക്കുന്നു. മുട്ട അതിരാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് വയറിന് പൂർണത നൽകാൻ സഹായിക്കും. ഇത് ഇടയ്ക്ക് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു.

Also Read:നല്ല ആരോ​ഗ്യത്തിന് ശരിയായ ഭക്ഷണം ശീലമാക്കൂ; പഠിക്കാം പതഞ്ജലിയിൽ നിന്ന്

തടി കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ അവരുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനവിഭവമാണ് ഗ്രീക്ക് യോഗേർട്ടിൽ. സാധാരണ യോഗേർട്ടിനേക്കാളും രണ്ട് മടങ്ങ് പ്രോട്ടീൻ ഗ്രീക്ക് യോഗേർട്ടിൽ അടങ്ങിയിട്ടുണ്ട്. മസിലുകൾക്ക് ശക്തിപകരാനും അതുപോലെ തന്നെ വയറ് നിറയ്ക്കാനും ഇത് സഹായിക്കുന്നു.

നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന ഒന്നല്ല സാൽമൺ. വില അൽപം കൂടുതലാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താത്ത മീൻ എന്ന് കൂടി പറയാം. വയറ് കുറക്കാൻ ഇത് നല്ലതാണ്. സാൽമണിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മസില് കൂട്ടാനും ശക്തിപ്പെടുത്താനും സഹായിക്കും. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമാണ്. വയറിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പിനെ കുറക്കാൻ സാൽമൺ സഹായിക്കും.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് ചിക്കൻ. എന്നാൽ ചിക്കന്റെ ബ്രെസ്റ്റിലാണ് പ്രോട്ടീൻ കൂടുതലുള്ളത്.ഇതിൽ കൊഴുപ്പും കലോറിയും കുറവാണ് . അതുകൊണ്ട് തന്നെ വയറ് കുറക്കാൻ ധൈര്യമായി ഉപയോഗിക്കാം.

Follow Us