Kulaavi Recipe: മഴ, കുലാവി, ജോൺസൺ മാഷ്; ആഹാ.. അന്തസ്! ചായക്ക് പകരം ഇതൊന്ന് ട്രൈ ചെയ്യൂ

Malabar Special Kulaavi Recipe: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഏറെ പ്രസിദ്ധമായ ഒരു വിഭവമാണ് കുലാവി. പണ്ട് കാലങ്ങളിലെ നാട്ടിലെ കടകളില്‍ വരെ ഈ സ്വാദിഷ്‌ടമായ വിഭവം ലഭിച്ചിരുന്നു.

Kulaavi Recipe: മഴ, കുലാവി, ജോൺസൺ മാഷ്; ആഹാ.. അന്തസ്! ചായക്ക് പകരം ഇതൊന്ന് ട്രൈ ചെയ്യൂ

Kulavi

Published: 

24 Oct 2025 | 12:38 PM

മഴ, ചൂട് ചായ, ജോൺസൺ മാഷ്.. ഇത് പറയാത്ത മലയാളികൾ കുറവായിരിക്കും. പുറത്ത് നല്ല ഇടിവെട്ട് മഴ പെയ്യുമ്പോൾ ചൂട് ചായയും പലഹാരവും അസ്സല് കോമ്പിനേഷനാണ്. എന്നാൽ ഈ മഴയത്ത് ചായക്ക് പകരം മറ്റൊന്ന് ട്രൈ ചെയ്യതാല്ലോ? ചായക്ക് പകരം കുലാവി ആയാല്ലോ?

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഏറെ പ്രസിദ്ധമായ ഒരു വിഭവമാണ് കുലാവി. പണ്ട് കാലങ്ങളിലെ നാട്ടിലെ കടകളില്‍ വരെ ഈ സ്വാദിഷ്‌ടമായ വിഭവം ലഭിച്ചിരുന്നു. കേൾക്കുമ്പോൾ കട്ടന്‍ ചായയുമായി ബന്ധമുണ്ടെന്ന് തോന്നിയേക്കാമെങ്കിലും ഇതിനു യാതൊരു തരത്തിലുള്ള ബന്ധവുമില്ല. കാരണം കുലാവി അസ്സലൊരു പായസമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ കുറച്ച് ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന നല്ല അടിപൊളി വിഭവമാണ് ഇത്. ഇത് കറി പായസം അഥവാ ശർക്കരപായസമെന്നും അറിയപ്പെടുന്നു.

ആവശ്യമായ ചേരുവകള്‍

വെള്ളം (3 കപ്പ്)
റവ (രണ്ട് ടി സ്‌പൂള്‍)
ശര്‍ക്കര (മധുരത്തിന് നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ചേര്‍ക്കാം)
ഒരു നുള്ള് ഉപ്പ്
തേങ്ങ ചിരകിയത് (ഒരു പിടി)

Also Read:ആവിയിൽ വേവിച്ചെടുക്കുന്ന മോമോസ് ഇന്ത്യക്കാരനല്ല; ഈ വിദേശി എങ്ങനെ മലയാളിക്ക് സ്വന്തമായി

തയാറാക്കേണ്ട രീതി

ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് റവ ചേര്‍ക്കാം. ഇതു വീണ്ടും മൂന്ന് നാല് മിനിട്ട് തിളപ്പിക്കാം. റവ നന്നായി വെന്ത ശേഷം ഇതിലേക്ക് ശര്‍ക്കര ചേര്‍ക്കാം. ശര്‍ക്കര പൊടിയാണ് ചേര്‍ക്കുന്നതെങ്കില്‍ അതു നേരിട്ട് ചേര്‍ക്കാവുന്നതാണ്. മുഴുവൻ ശര്‍ക്കരയാണെങ്കിൽ അതു ഉരുക്കിയ ശേഷം അരിച്ച് വേണം ചേർക്കാൻ.

അവസാനമായി ഇതിലേക്ക് ഒരു നുള്ള് ഉപ്പും എടുത്തുവച്ചിരിക്കുന്ന തേങ്ങയും കൂടി ചേര്‍ക്കാം. ഇതു കുറച്ച് സമയം നന്നായി ഉളക്കി വേവിച്ചാല്‍ കുലാവി റെഡി. തീ ലോ ഫ്ലെയിമില്‍ വച്ചാണ് കുലാവി തയ്യാറാക്കേണ്ടത്. ഓരോ ഘട്ടത്തിലും ഇതു നന്നായി ഇളക്കിക്കൊടുക്കേണ്ടതുണ്ട്. കൂടുതൽ രുചികരമാകാൻ ഇതിലേക്ക് അണ്ടിപ്പരിപ്പും കിസ്‌മിസും നെയ്യിൽ മൂപ്പിച്ച് ചേര്‍ക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്