AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Soft Feet: കാൽപാദങ്ങൾ മനോഹരമാക്കാം, വീട്ടിൽ തന്നെ വഴിയുണ്ട്

oot Care Routine: മുഖ സൗന്ദര്യത്തിന് നൽകുന്ന പ്രാധാന്യം പലപ്പോഴും നമ്മൾ പാദങ്ങൾക്ക് നൽകാറില്ല. അതുകൊണ്ട് തന്നെ പാദങ്ങൾ പരുപരുത്തതാകുന്നതും ഉപ്പൂറ്റി വിണ്ടുകീറുന്നതും സാധാരണമാണ്.

Soft Feet: കാൽപാദങ്ങൾ മനോഹരമാക്കാം, വീട്ടിൽ തന്നെ വഴിയുണ്ട്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 07 Mar 2026 | 12:24 PM

സൗന്ദര്യസംരക്ഷണത്തിൽ വിട്ടുവീഴ്ച ഇല്ലാത്തവരാണ് നമ്മളിൽ പലരും. എന്നാൽ  മുഖ സൗന്ദര്യത്തിന് നൽകുന്ന പ്രാധാന്യം പലപ്പോഴും നമ്മൾ പാദങ്ങൾക്ക് നൽകാറില്ല. അതുകൊണ്ട് തന്നെ പാദങ്ങൾ പരുപരുത്തതാകുന്നതും ഉപ്പൂറ്റി വിണ്ടുകീറുന്നതും സാധാരണമാണ്. എന്നാൽ ബ്യൂട്ടി പാർലറുകളിൽ പോയി പെഡിക്യൂർ ചെയ്ത് പണം കളയാതെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ കാൽപാദങ്ങളെ മനോഹരമാക്കാൻ സാധിക്കുമെന്ന് അറിയാമോ?

 

കാൽപാദങ്ങൾ എങ്ങനെ മനോഹരമാക്കാം?

 

ചെറുചൂടുവെള്ളത്തിൽ പാദങ്ങൾ മുക്കിവയ്ക്കാം: രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ടബ്ബിൽ ചെറുചൂടുവെള്ളം എടുത്ത് അതിൽ അല്പം ഉപ്പും നാരങ്ങാനീരും ചേർക്കുക. 15-20 മിനിറ്റ് പാദങ്ങൾ ഇതിൽ മുക്കിവയ്ക്കുന്നത് ചർമ്മത്തിലെ മൃതകോശങ്ങളെ മൃദുവാക്കാൻ സഹായിക്കും.

സ്ക്രബ്ബ് ചെയ്യുക: വെള്ളത്തിൽ മുക്കിവച്ച ശേഷം ഒരു പ്യൂമിക് സ്റ്റോൺ അല്ലെങ്കിൽ ഫൂട്ട് സ്ക്രബ്ബർ ഉപയോഗിച്ച് ഉപ്പൂറ്റിയിലെ കടുപ്പമേറിയ ചർമ്മം മെല്ലെ ഉരച്ചു കളയുക. പഞ്ചസാരയും ഒലിവ് ഓയിലും കലർത്തിയ മിശ്രിതവും പ്രകൃതിദത്തമായ സ്ക്രബ്ബറായി ഉപയോഗിക്കാം.

ALSO READ: ബഡ്‌സ് ഇട്ട് ചെവി തോണ്ടുന്ന ശീലമുണ്ടോ? കേൾവിശക്തി എന്നന്നേക്കുമായി നഷ്ടമായേക്കാം

വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ: രാത്രി കിടക്കാൻ നേരം പാദങ്ങളിൽ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ പുരട്ടി മസാജ് ചെയ്യുന്നത് ചർമ്മത്തിന് ഈർപ്പവും തിളക്കവും നൽകും. എണ്ണ പുരട്ടിയ ശേഷം കോട്ടൺ സോക്സ് ധരിക്കുന്നത് എണ്ണ ചർമ്മത്തിലേക്ക് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും.

നാരങ്ങയും ഗ്ലിസറിനും: ഒരു ടീസ്പൂൺ ഗ്ലിസറിനും അല്പം നാരങ്ങാനീരും റോസ് വാട്ടറും കലർത്തി പാദങ്ങളിൽ പുരട്ടുന്നത് കറുത്ത പാടുകൾ മാറാനും ചർമ്മം ലോലമാകാനും സഹായിക്കും.

മോയ്സ്ചറൈസിംഗ്: പാദങ്ങൾ കഴുകി തുടച്ച ശേഷം നല്ലൊരു മോയ്സ്ചറൈസറോ ഫൂട്ട് ക്രീമോ പുരട്ടുക. പെട്രോളിയം ജെല്ലി പുരട്ടുന്നത് ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ വളരെ ഫലപ്രദമാണ്.

Follow Us