AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chakka 65: ചിക്കൻ മാറ്റി വെച്ചു നിങ്ങൾ കഴിക്കും ഈ ചക്ക 65, ഇങ്ങനെ തയ്യാറാക്കി നോക്കൂ

Raw jackfruit fry: നല്ല വിളഞ്ഞ പച്ചച്ചക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവം രുചിയിലും രൂപത്തിലും ചിക്കൻ ഫ്രൈയ്ക്ക് സമാനമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

Chakka 65: ചിക്കൻ മാറ്റി വെച്ചു നിങ്ങൾ കഴിക്കും ഈ ചക്ക 65, ഇങ്ങനെ തയ്യാറാക്കി നോക്കൂ
Chakka 65Image Credit source: social media
Aswathy Balachandran
Aswathy Balachandran | Updated On: 06 Mar 2026 | 06:01 PM

കൊച്ചി: ചക്കയുടെ കാലം എത്തിയതോടെ വൈവിധ്യമാർന്ന വിഭവങ്ങളുമായി അടുക്കളകൾ സജീവമാകുന്നു. ഇറച്ചി വിഭവങ്ങളോട് വിമുഖതയുള്ളവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചക്ക ചിക്കൻ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തരംഗമാകുന്നു. നല്ല വിളഞ്ഞ പച്ചച്ചക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവം രുചിയിലും രൂപത്തിലും ചിക്കൻ ഫ്രൈയ്ക്ക് സമാനമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

 

തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

 

  • ചക്കച്ചുള (നീളത്തിൽ അരിഞ്ഞത്) – 2 കപ്പ്
  • കടലമാവ് (3 ടേബിൾ സ്പൂൺ), കോൺഫ്ളവർ (2 ടേബിൾ സ്പൂൺ), അരിപ്പൊടി (1 ടേബിൾ സ്പൂൺ)
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്.
  • തൈര് (1 ടേബിൾ സ്പൂൺ), വെളിച്ചെണ്ണ, കറിവേപ്പില, പച്ചമുളക്.

തയ്യാറാക്കുന്ന രീതി

 

നീളത്തിൽ അരിഞ്ഞ ചക്കച്ചുളകൾ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് പകുതി വേവാകുന്നത് വരെ (5-7 മിനിറ്റ്) വേവിച്ചെടുക്കുക. അമിതമായി വെന്തുപോകാതെ ശ്രദ്ധിക്കണം. കടലമാവ്, കോൺഫ്‌ലവർ, അരിപ്പൊടി എന്നിവ മസാലകളുമായും തൈരുമായും ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. വേവിച്ച ചക്ക കഷ്ണങ്ങൾ ഈ മസാലക്കൂട്ടിൽ നന്നായി യോജിപ്പിച്ച് 15-20 മിനിറ്റ് മാറ്റി വെക്കുക.

ചൂടായ വെളിച്ചെണ്ണയിൽ ഇടത്തരം തീയിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. അവസാനമായി കറിവേപ്പിലയും പച്ചമുളകും എണ്ണയിലിട്ട് വറുത്ത് കോരുന്നത് വിഭവത്തിന് പ്രത്യേക മണവും രുചിയും നൽകും. നല്ല ക്രിസ്പിയായി ലഭിക്കുന്ന ഈ ‘ചക്ക ചിക്കൻ’ വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാവുന്ന മികച്ചൊരു സ്‌നാക്കാണെന്ന് പാചകവിദഗ്ധർ അഭിപ്രായപ്പെടുന്നു.

Follow Us