AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jackfruit chips Recipe: ചക്ക ഉപ്പേരി ഇഷ്ടമാണോ? ക്രിസ്പിയായി വറുക്കാൻ ഇതാ ചില പൊടിക്കൈകൾ

Crispy Jackfruit chips recipe: കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചക്ക വറുത്തത് അഥവാ ചക്ക ചിപ്‌സ്. എന്നാൽ ഇത് കടകളിൽ നിന്ന് വാങ്ങുന്നതുപോലെ ക്രിസ്പിയായി കിട്ടുന്നില്ല എന്നത് പലരുടെയും പരാതിയാണ്. വീട്ടിൽ തന്നെ എങ്ങനെ രുചികരമായി ചക്ക വിഭവങ്ങൾ തയ്യാറാക്കാമെന്ന് നോക്കാം.

Jackfruit chips Recipe:  ചക്ക ഉപ്പേരി ഇഷ്ടമാണോ? ക്രിസ്പിയായി വറുക്കാൻ ഇതാ ചില പൊടിക്കൈകൾ
Jackfruit chipsImage Credit source: social media
Aswathy Balachandran
Aswathy Balachandran | Updated On: 05 Mar 2026 | 07:10 PM

ചക്ക സീസൺ ആയാൽ മലയാളിക്ക് ആഘോഷമാണ്. പുഴുക്കും കറികളും കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും പ്രിയം ചക്ക വറുത്തത് തന്നെ. പക്ഷേ പലപ്പോഴും വീട്ടിൽ വറുക്കുമ്പോൾ കടയിൽ നിന്ന് വാങ്ങുന്ന അത്ര ‘ക്രിസ്പി’ ആവാറില്ലേ? എങ്കിൽ ഇതാ ചില എളുപ്പവഴികൾ.

 

ക്രിസ്പി ചക്ക ഉപ്പേരിയുടെ രഹസ്യം

 

പച്ചച്ചക്ക ചുളകൾ നീളത്തിൽ കീറി ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി രണ്ട് മണിക്കൂർ മാറ്റി വെക്കുക. ഇതിലൂടെ ചക്കയിലെ അധിക ജലാംശം പുറത്തുപോകുകയും വറുക്കുമ്പോൾ നല്ല മൊരിഞ്ഞ് കിട്ടുകയും ചെയ്യും. കൂടാതെ ഉപയോ​ഗിക്കുന്ന പാത്രവും ശ്രദ്ധിക്കണം. ചുവട് കട്ടിയുള്ള പാത്രം (ഉദാഹരണത്തിന് ഉരുളി) ഉപയോഗിക്കുന്നത് ചൂട് ഒരുപോലെ കിട്ടാൻ സഹായിക്കും. നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്താലേ ആ തനത് രുചി ലഭിക്കൂ. വറുത്ത ചക്ക നന്നായി തണുത്ത ശേഷം മാത്രം വായു കടക്കാത്ത പാത്രങ്ങളിൽ (Air-tight container) അടച്ചു വെക്കുക. മാസങ്ങളോളം ഇത് കേടുകൂടാതെ ഇരിക്കും

 

ചക്ക കൊണ്ടുണ്ടാക്കാം മറ്റ് 3 സൂപ്പർ വിഭവങ്ങൾ

 

  • ഇടിച്ചക്ക തോരൻ: ഇളം ചക്ക വേവിച്ച് ഉടച്ച് തേങ്ങയും കാന്താരിയും ചേർത്ത് ചതച്ചെടുത്താൽ ചോറിന് ഇതിലും നല്ലൊരു വിഭവം വേറെയില്ല.
  • ചക്ക ബജി: വിളഞ്ഞ ചക്കച്ചുളകൾ കടലമാവ് കൂട്ടിൽ മുക്കി വറുത്തെടുക്കുന്നത് വൈകുന്നേരത്തെ ചായയ്ക്ക് മികച്ച കൂട്ടിന്.
  • ചക്ക പഴംപൊരി: പഴുത്ത വരിക്കച്ചക്ക കൊണ്ട് മധുരമേറിയ പഴംപൊരി തയ്യാറാക്കാം. മൈദയും അരിപ്പൊടിയും ചേർത്ത മാവാണ് ഇതിന് ഉപയോഗിക്കുന്നത്.

Follow Us