Prawn Cutlets Recipe: നോമ്പു തുറക്കാൻ ഒരു ബം​ഗാളി സ്റ്റൈൽ പ്രോൺസ് കട്ലറ്റ് ആയോലോ? എളുപ്പത്തിൽ തയ്യാറാക്കാം

How to make Bengali-style Prawn Cutlets or Chingri Cutlet: സാധാരണ കട്ലറ്റുകളിൽ നിന്ന് വ്യത്യസ്തമായി ചെമ്മീൻ അരച്ചെടുക്കാതെ, മുഴുവനോടെ ബട്ടർഫ്ലൈ ആകൃതിയിൽ പരത്തിയെടുത്ത് തയ്യാറാക്കുന്ന ഈ വിഭവം കാഴ്ചയിലും രുചിയിലും ഒരുപോലെ മികച്ചതാണ്.

Prawn Cutlets Recipe: നോമ്പു തുറക്കാൻ ഒരു ബം​ഗാളി സ്റ്റൈൽ പ്രോൺസ് കട്ലറ്റ് ആയോലോ? എളുപ്പത്തിൽ തയ്യാറാക്കാം

Prawns cutlet

Published: 

05 Mar 2026 | 09:25 PM

കട്ലറ്റുകൾ പലവിധം നമ്മൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ബംഗാളി പാചകശൈലിയിലെ ചിംഗ്രി കട്ലറ്റ് അഥവാ ചെമ്മീൻ കട്ലറ്റ് ഏറെ സവിശേഷമാണ്. സാധാരണ കട്ലറ്റുകളിൽ നിന്ന് വ്യത്യസ്തമായി ചെമ്മീൻ അരച്ചെടുക്കാതെ, മുഴുവനോടെ ബട്ടർഫ്ലൈ ആകൃതിയിൽ പരത്തിയെടുത്ത് തയ്യാറാക്കുന്ന ഈ വിഭവം കാഴ്ചയിലും രുചിയിലും ഒരുപോലെ മികച്ചതാണ്. ഈ നോമ്പുതുറയ്ക്ക് ഒരു ബം​ഗാൾ സ്പെഷ്യൽ വിഭവം തന്നെ തയ്യാറാക്കി നോക്കിയാലോ?

 

ആവശ്യമായ ചേരുവകൾ

 

  • വലിയ ചെമ്മീൻ (ടൈഗർ പ്രോൺസ് അല്ലെങ്കിൽ കിംഗ് പ്രോൺസ്) – 8-10 എണ്ണം.
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് (1 ടേബിൾസ്പൂൺ), പച്ചമുളക് അരച്ചത് (1 ടീസ്പൂൺ), നാരങ്ങാനീര് (1 ടേബിൾസ്പൂൺ), ഗരം മസാല (1/2 ടീസ്പൂൺ).
  • മഞ്ഞൾപ്പൊടി, മുളകുപൊടി – ആവശ്യത്തിന്.
  • മുട്ട (2 എണ്ണം), ബ്രഡ് ക്രംബ്സ്.
  • ഉപ്പ്, വറുക്കാൻ ആവശ്യമായ എണ്ണ.

തയ്യാറാക്കുന്ന വിധം

 

ചെമ്മീൻ വൃത്തിയാക്കുമ്പോൾ വാല് മുറിച്ചു കളയരുത്. ചെമ്മീനിന്റെ നടുഭാഗം നീളത്തിൽ കീറി ഒന്ന് പരത്തി വയ്ക്കുക (Butterfly cut). ഇത് കട്ലറ്റിന് നല്ലൊരു ആകൃതി നൽകാൻ സഹായിക്കും. നാരങ്ങാനീര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, പൊടികൾ, ഉപ്പ് എന്നിവ ചേർത്ത് ചെമ്മീൻ നന്നായി യോജിപ്പിച്ച് 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക.

മാരിനേറ്റ് ചെയ്ത ചെമ്മീൻ ആദ്യം ബ്രഡ് ക്രംബ്സിൽ പൊതിയുക. തുടർന്ന് അടിച്ചുവെച്ച മുട്ടയിൽ മുക്കി ഒരിക്കൽ കൂടി ബ്രഡ് ക്രംബ്സിൽ നന്നായി പൊതിഞ്ഞെടുക്കുക. കൈകൊണ്ട് അമർത്തി പരന്ന ആകൃതി വരുത്തണം. ഒരു പാനിൽ എണ്ണ ചൂടാക്കി ഇടത്തരം തീയിൽ ചെമ്മീൻ കട്ലറ്റുകൾ ഇട്ടു കൊടുക്കുക. രണ്ടു വശവും നല്ല സ്വർണ്ണ നിറമാകുന്നതുവരെ മൊരിച്ചെടുക്കുക. ചൂടോടെ നോമ്പുതുറയ്ക്ക് ഇത് വിളമ്പാം.

Follow Us
പുളിയില്ല! പച്ചമാങ്ങ ജ്യൂസ് ഇങ്ങനെ അടിച്ചു നോക്കൂ
കണിവെള്ളരിയും സാധാവെള്ളരിയും തമ്മിലെന്ത് വ്യത്യാസം
ദേ ഇന്ന് രാത്രിയിൽ ഈ ചിത്രങ്ങൾ ഒടിടിയിൽ എത്തും
ഞണ്ട് കറി കഴിക്കുന്നത് അപകടമോ?
അർജുൻ തെണ്ടുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി
കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തുന്നു; സംഭവം ഒഡീഷയില്‍
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി