JackFruit Pickle: പച്ച ചക്ക ഉണ്ടോ? 20 മിനിറ്റിൽ അച്ചാർ റെഡി, ആരോ​ഗ്യത്തിനും ​ഗുണകരം

Jackfruit Pickle Recipe: ചക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഏറ്റവും രുചികരവും വ്യത്യസ്തവുമായ വിഭവമാണ് ചക്ക അച്ചാർ. ആരോ​ഗ്യത്തിനും ​ഗുണകരമായ ചക്ക അച്ചാർ വീട്ടിൽ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ....

JackFruit Pickle: പച്ച ചക്ക ഉണ്ടോ? 20 മിനിറ്റിൽ അച്ചാർ റെഡി, ആരോ​ഗ്യത്തിനും ​ഗുണകരം

പ്രതീകാത്മക ചിത്രം

Updated On: 

24 Feb 2026 | 06:26 PM

ചക്ക സീസണിന്റെ ആഘോഷത്തിലാണ് മലയാളികൾ‌. വെറുതെ കഴിക്കാനും ചോറിനൊപ്പമുള്ള കറികളായും പലഹാരങ്ങളുമായി ആകെയൊരു ചക്ക മയം. അതുപോലെ മലയാളികളുടെ വീട്ടിൽ ഒഴിച്ചുകൂടാനാവാത്ത മറ്റൊരു വിഭവമാണ് അച്ചാറുകൾ. മാങ്ങ അച്ചാർ, നെല്ലിക്ക അച്ചാർ, നാരങ്ങ അച്ചാർ….എന്നിങ്ങനെ ലിസ്റ്റ് നീളും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചക്ക അച്ചാർ കഴിച്ചിട്ടുണ്ടോ?

ചക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഏറ്റവും രുചികരവും വ്യത്യസ്തവുമായ വിഭവമാണ് ചക്ക അച്ചാർ. ശരിയായ രീതിയിൽ തയ്യാറാക്കിയാൽ വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഈ അച്ചാർ ചോറിനും കഞ്ഞിക്കുമൊപ്പം മികച്ചൊരു കോമ്പോയാണ്. ആരോ​ഗ്യത്തിനും ​ഗുണകരമായ ചക്ക അച്ചാർ വീട്ടിൽ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ….

ആവശ്യമായ ചേരുവകൾ

 

ഇടിച്ചക്കയോ പഴുക്കാത്ത നല്ല വിളഞ്ഞ ചക്കയോ – 1 കിലോ (ചെറുതായി അരിഞ്ഞത്)

നല്ലെണ്ണ – ആവശ്യത്തിന്

കടുക് – 2 ടീസ്പൂൺ

ഉലുവപ്പൊടി – 1 ടീസ്പൂൺ

കായപ്പൊടി – 1 ടീസ്പൂൺ

ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്) – 2 ടേബിൾ സ്പൂൺ വീതം

പച്ചമുളക് – 5-6 എണ്ണം

മുളകുപൊടി – 3-4 ടേബിൾ സ്പൂൺ (എരിവിനനുസരിച്ച്)

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

വിനാഗിരി – 1/2 കപ്പ്

ഉപ്പ് – പാകത്തിന്

കറിവേപ്പില – ആവശ്യത്തിന്

ALSO READ: ചക്ക മുറിക്കുമ്പോൾ‌ ഈ ഭാ​ഗം കളയല്ലേ…. ഒന്നല്ല, മൂന്ന് വിഭവങ്ങൾ ഉണ്ടാക്കാം

 

തയ്യാറാക്കുന്ന വിധം

 

ചെറുതായി അരിഞ്ഞ ചക്ക കഷണങ്ങളിൽ ഉപ്പും മഞ്ഞളും ചേർത്ത് അല്പം വെള്ളമൊഴിച്ച് വേവിക്കുക. ചക്ക അധികം വെന്ത് ഉടഞ്ഞുപോകാതെ ശ്രദ്ധിക്കണം. വെള്ളം പൂർണ്ണമായും വറ്റിച്ചെടുക്കുകയോ ബാക്കി വെള്ളം ഊറ്റിക്കളയുകയോ ചെയ്യുക.

ശേഷം മസാല തയ്യാറാക്കുന്നതിനായി ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. തീ കുറച്ചുവെച്ച ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. പൊടികൾ കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം.

ഇതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന ചക്ക കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. അവസാനമായി വിനാഗിരി ഒഴിച്ച് നന്നായി തിളപ്പിക്കുക. അച്ചാറിന് മുകളിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ തീ അണയ്ക്കാവുന്നതാണ്.

Follow Us
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി