AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Pravasi Bhadratha: പ്രവാസിയാണോ? നാട്ടിൽ സംരംഭം തുടങ്ങാൻ പണം പ്രശ്നമാകില്ല

Pravasi Bhadratha Scheme: നാട്ടിൽ സംരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതിയാണ് പ്രവാസി ഭദ്രത. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെ സ​ഹായിക്കാൻ ആരംഭിച്ചതാണെങ്കിലും നിലവിലും പ്രവാസികൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഈ പദ്ധതി സഹായകരമാണ്.

Pravasi Bhadratha: പ്രവാസിയാണോ? നാട്ടിൽ സംരംഭം തുടങ്ങാൻ പണം പ്രശ്നമാകില്ല
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 22 Apr 2026 | 06:32 PM

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന പിന്നെ എന്ത് ചെയ്യുമെന്ന് പലർക്കും ആശങ്കയുണ്ട്. ജീവിതത്തിൻ്റെ നല്ലൊരു ഭാഗം മറുനാട്ടിൽ ചിലവഴിച്ച് വിശ്രമജീവിതത്തിനായി നാട്ടിലേക്ക് വരുമ്പോൾ, പ്രധാന ആശങ്ക വരുമാന സ്രോതസ്സ് ഇല്ലാതെയാകുക എന്നാണ്. എന്നാൽ അത്തരത്തിലുള്ള കൈത്താങ്ങായി സംസ്ഥാന സർക്കാരിൻ്റെ ഒരു പദ്ധതിയുണ്ട്.  പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സംരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി, പ്രവാസി ഭദ്രത. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെ സ​ഹായിക്കാൻ ആരംഭിച്ചതാണ് ഈ പദ്ധതി. എങ്കിലും നിലവിലും പ്രവാസികൾക്ക് പുതിയ ഒരു സംരംഭങ്ങൾ തുടങ്ങാൻ ഈ പദ്ധതി സഹായകരമാണ്. പ്രവാസി ഭദ്രതയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞാലോ….

പ്രവാസി ഭദ്രത പദ്ധതി

പേൾ, മൈക്രോ, മെ​ഗാ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പ്രവാസി ഭദ്രത പദ്ധതി പ്രവർത്തിക്കുന്നത്. കുടുംബശ്രീയുമായും, കെഎസ്എഫ്ഇയുമായും കെഎസ്ഐഡിസിയുമായി ചേർന്നാണ് സർക്കാർ ഈ പദ്ധതി സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുമായി ചേർന്നാണ് പേൾ പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ അം​ഗങ്ങളോ അവരുടെ കുടുംബാം​ഗങ്ങളോ ആയ പ്രവാസികൾക്കാണ് ഇതിൽ മുൻ​ഗണന ലഭിക്കുന്നത്. 2 ലക്ഷം രൂപ വരെ പലിശ രഹിത വായ്പകൾ ഇതിലൂടെ അനുവദിക്കുന്നതാണ്. രണ്ട് വർഷത്തിനുള്ളിൽ തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കേണ്ടതുണ്ട്.

ALSO READ: ഗര്‍ഭിണികള്‍ ഇതറിഞ്ഞോ? സര്‍ക്കാര്‍ വഹിക്കും എല്ലാ ചെലവും, കൂടെ ധനസഹായവും

പ്രവാസി ഭദ്രത പദ്ധതി- മൈക്രോ

ചെറുസംരംഭങ്ങൾ തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് മൈക്രോ. കെഎസ്എഫഇ വഴിയാണ് ഇത് നടപ്പിലാക്കുന്നത്. 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ നൽകുന്നത്. വായ്പാ ഘടകത്തിന്റെ 25% മുതൽ മൂലധന സബ്‌സിഡി പരമാവധി 1 ലക്ഷം രൂപ വരെ, ആദ്യത്തെ 4 വർഷത്തേക്ക് 3% നിരക്കിൽ പലിശ സബ്‌വെൻഷൻ തുടങ്ങിയവയാണ് മൈക്രോ പദ്ധതിയുടെ പ്രത്യേകതകൾ.

പ്രവാസി ഭദ്രത പദ്ധതി- മെഗാ

വലിയ സംരംഭങ്ങൾ തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് പ്രവാസി ഭദ്രത മെഗാ. കെ‌എസ്‌ഐ‌ഡി‌സി വഴിയുള്ള മെഗാ സംരംഭത്തിന് 25 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെ വായ്പ നൽകും. 8.25% മുതൽ 8.75% വരെ പലിശ നിരക്കിലാണ് വായ്പകൾ. മെഗാ പദ്ധതിയിലൂടെ വായ്പ എടുക്കുന്നവർക്ക് നോർക്ക-റൂട്ട്സ് ആദ്യ 4 വർഷത്തേക്ക് 3.25% മുതൽ 3.75% വരെ പലിശ ഇളവ് ആനുകൂല്യങ്ങൾ നൽകുന്നതാണ്.

Follow Us