AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ramadan Fasting: കൃത്യമായ രീതിയിലാണോ നിങ്ങൾ നോമ്പ് തുറക്കുന്നത്? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരം

Ramadan 2025 Fasting:നോമ്പുമുറിക്കുന്നതിനും കൃത്യമായ രീതിയുണ്ട്. പകൽ സമയത്ത് ഒരു തരി വെള്ളം കുടിക്കാതെ വൈകിട്ട് ഭക്ഷണം കഴിക്കുന്നത് കൃത്യമായ രീതിയിൽ ആണെങ്കിൽ ആരോഗ്യത്തിനും ഗുണകരമാണ്.

Ramadan Fasting: കൃത്യമായ രീതിയിലാണോ നിങ്ങൾ നോമ്പ് തുറക്കുന്നത്? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരം
പ്രതീകാത്മക ചിത്രംImage Credit source: Freepik
Sarika KP
Sarika KP | Published: 13 Mar 2025 | 01:46 PM

ഇസ്ലാം മതവിശ്വാസികള്‍ റമദാൻ മാസത്തിലൂടെ കടന്നുപോകുകയാണ്. ഈ മാസത്തിൽ വിശ്വാസികൾ പുലർച്ചെ മുതൽ വൈകുന്നേരം വരെ വ്രതം അനുഷ്ഠിക്കുന്നു. വെള്ളം പോലും കുടിക്കാതെ എടുക്കുന്ന നോമ്പ് സൂര്യാസ്തമയ സമയത്ത് മുറിക്കുകയും തുടർന്ന് പിറ്റേ ദിവസം പുലർച്ചെ വരെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഏതൊരു ഉപവാസവും ആരോ​ഗ്യത്തിനു ​ഗുണകരമാണ്. എന്നാൽ ഈ ​ഗുണങ്ങൾ ലഭിക്കണമെങ്കിൽ കൃത്യമായ ഭക്ഷണക്രമത്തോടെ വേണം വ്രതം അനുഷ്ഠിക്കാൻ.

നോമ്പുമുറിക്കുന്നതിനും കൃത്യമായ രീതിയുണ്ട്. പകൽ സമയത്ത് ഒരു തരി വെള്ളം കുടിക്കാതെ വൈകിട്ട് ഭക്ഷണം കഴിക്കുന്നത് കൃത്യമായ രീതിയിൽ ആണെങ്കിൽ ആരോഗ്യത്തിനും ഗുണകരമാണ്. വിധിപ്രകാരം നോമ്പ് മുറിക്കുന്നവർ വെള്ളവും അതിനുശേഷം ഈന്തപ്പഴവും കഴിച്ച് അന്നനാളത്തെ ഉണർത്തുകയാണ് ആദ്യഘട്ടം. ഇതിനു ശേഷം കുറച്ച് സമയം കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ. ഇത് വിശ്വാസം എന്നതിലുപരി ശാസ്ത്രീയവുമാണ്. നോമ്പു മുറിച്ചതിനു ശേഷം വാരിവലിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. വയറിന്റെ മൂന്നിലൊരുഭാഗം ഭക്ഷണവും മൂന്നിലൊരു ഭാഗം വെള്ളവും കഴിക്കാനാണു പ്രവാചക നിർദേശം. ബാക്കി മൂന്നിലൊരു ഭാഗം ഒഴിച്ചിടുകയും വേണം.

Also Read:ആറ്റുകാൽ പൊങ്കാലയിലെ പ്രധാന വിഭവം, തെരളി എന്താണെന്ന് അറിയുമോ?

ഇതിനു പുറമെ ഭക്ഷണം കഴിക്കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതലായും മാംസാഹാരങ്ങൾ കഴിക്കാതിരിക്കാൻ ശ്രമിക്കുക. ഇത് ​ദഹന തടസ്സത്തിനും ശരീരഭാരത്തിനും കാരണമാകാം. അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണം സാവകാശം ചവച്ച് കഴിക്കാൻ ശ്രമിക്കുക. ദഹനക്കേട് ഒഴിവാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ സാധാരണയാക്കാനും ഇതു ഏറെ സഹായിക്കും. ഭക്ഷണത്തിൽ കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താൻ ശ്രമിക്കുക. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ഈ നോമ്പുകാലത്ത് ആരോ​ഗ്യകരമായ ശരീരത്തെ സൃഷ്ടിക്കുന്നു.