AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Egg Pickle: മാങ്ങയും നാരങ്ങയും ഔട്ട്;​ ഇനി സ്റ്റാർ മുട്ട അച്ചാർ; സിമ്പിളായി തയ്യാറാക്കാം

Easy Egg Pickle Recipe: ഒരു വെറൈറ്റി അച്ചാർ നോക്കിയാലോ? ഇതിനായി മുട്ട അച്ചാർ തയ്യാറാക്കാം. അത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Egg Pickle: മാങ്ങയും നാരങ്ങയും ഔട്ട്;​ ഇനി സ്റ്റാർ മുട്ട അച്ചാർ; സിമ്പിളായി തയ്യാറാക്കാം
Egg PickleImage Credit source: social media
Sarika KP
Sarika KP | Published: 29 Jan 2026 | 12:02 PM

മിക്കവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് അച്ചാർ . അതുകൊണ്ട് തന്നെ അച്ചാർ ഇല്ലാത്ത വീടുകൾ കുറവായിരിക്കും. പൊതുവെ എല്ലാവരും മാങ്ങ, നാരങ്ങ തുടങ്ങിയവയാണ് അച്ചാറിടുക. എന്നാൽ അതിൽ നിന്ന് ഒരു വെറൈറ്റി അച്ചാർ നോക്കിയാലോ? ഇതിനായി മുട്ട അച്ചാർ തയ്യാറാക്കാം. അത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

മുട്ട – 10,വെളിച്ചെണ്ണ – 200 ml,വറ്റൽ മുളക് – നാലെണ്ണം,കടുക് – ആവശ്യത്തിന്,ഇഞ്ചി – ഒരു വലിയ കഷണം,പച്ചമുളക് – അഞ്ചെണ്ണം,മഞ്ഞൾപൊടി – ഒരു നുള്ള്,കറിവേപ്പില – ആവശ്യത്തിന്,മുളകുപൊടി – നാല് ടേബിൾ സ്പൂൺ,കടുക് – ഒരു ടിസ്പൂൺ,ഉലുവപൊടി – ഒരു ടിസ്പൂൺ,പഞ്ചസാര – ഒരു ടിസ്പൂൺ,ഉപ്പ് – ആവശ്യത്തിനു, വിനിഗിരി – കാൽ കപ്പ്‌

Also Read:വട പാവ് മുതൽ ആലു ടിക്കി വരെ…. ഇന്ത്യയിലെ ഉരുളക്കിഴങ്ങ് വിഭവങ്ങൾക്കെന്താ ഇത്ര പ്രത്യേകത

തയ്യാറാക്കേണ്ട വിധം:

തയ്യാറാക്കാനായി മുട്ട പുഴുങ്ങിയെടുക്കുക. ഇതിനുശേഷം തൊലി കളഞ്ഞ് എട്ട് കഷ്ണങ്ങളാക്കി മുറിക്കണം. ഇനി ഒരു പാനിലേക്ക് വെള്ളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് മുറിച്ചുവച്ച മുട്ടയിട്ട് നന്നായി വറുത്തെടുക്കുക. മുട്ട മാറ്റിയ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ കൂടി ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കാം. ശേഷം നാല് വറ്റൽ മുളക് കീറിയിടുക. ഒരു തണ്ട് കറിവേപ്പില കൂടി ചേർക്കാ. ശേഷം ഒരു വലിയ കഷണം ഇഞ്ച് ചെറുതായി അരിഞ്ഞതും പച്ചമുളക് ചെറുതായി അരിഞ്ഞതും വെള്ളുത്തുള്ളി ചതച്ചതും കൂടി ഇതിലേക്ക് ഇട്ട് മൂപ്പിക്കുക. ഇനി ഇതിൽ അല്പം മഞ്ഞൾപൊടി ചേർക്കണം. നാല് ടേബിൾ സ്പൂൺ മുളകുപൊടി കൂടി ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം നേരത്തെ മാറ്റിവച്ച മുട്ടചേർത്ത് ഇളക്കാം. ഇതിലേയ്ക്ക് ഒരു ടിസ്പൂൺ ഉലുവ പൊടിച്ചതും ചേർക്കാം. ഇതിലേക്ക് അര ടിസ്പൂൺ പഞ്ചസാര ചേർക്കാം. ഇനി ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കാൽ കപ്പ് വിനാഗിരി കൂടി ചേർത്ത് ഇളക്കുക. മുട്ട അച്ചാർ റെഡി.