Health Tips: കാരറ്റ് വേവിക്കണോ പച്ചയ്ക്ക് കഴിക്കണോ? ഏതാണ് ആരോഗ്യത്തിന് നല്ലത്

Raw vs Cooked Carrots Benefits: കാരറ്റിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്‌സിഡൻറുകളായ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി എന്നിവ ചർമ്മത്തിന് ആവശ്യമായവയാണ്. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. കൂടാതെ അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Health Tips: കാരറ്റ് വേവിക്കണോ പച്ചയ്ക്ക് കഴിക്കണോ? ഏതാണ് ആരോഗ്യത്തിന് നല്ലത്

പ്രതീകാത്മക ചിത്രം

Published: 

27 Feb 2025 18:19 PM

സാമ്പാറിനും തോരനും സാലഡിനും എന്നുവേണ്ട മിക്ക കറികളിലും മുന്നിൽ നിൽക്കുന്ന ഒന്നാണ് കാരറ്റ്. അല്പം മധുരവും കട്ടിയുമുള്ള ഇവ പച്ചയ്ക്ക് കഴിക്കാനും വളരെ നല്ലതാണ്. രുചിയുടെ കാര്യത്തിൽ മാത്രമല്ല കേട്ടോ, ആരോ​ഗ്യത്തിൻ്റെ കാര്യത്തിലും കാരറ്റ് മോശമല്ല. എന്നാൽ പോഷകാഹാരത്തിന്റെ കാര്യത്തിൽ, ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതാണോ വേവിച്ച് കഴിക്കുന്നതാണോ നല്ലതെന്നാണ് ആ ചോദ്യം. അടുത്തിടെ, ഫിറ്റ്നസ് പരിശീലകനായ റാൽസ്റ്റൺ ഡിസൂസ ഈ ചോദ്യങ്ങൾക്ക് മറുപടിയായി ഇൻസ്റ്റാ​ഗ്രാമിൽ ഒരു വിഡിയോ പങ്കുവച്ചിരുന്നു.

വേവിച്ച കാരറ്റിനേക്കാൾ പച്ച കാരറ്റിനാണോ ആരോഗ്യം എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. കാരറ്റിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിൽ വൈറ്റമിൻ എ ആയി മാറുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ചർമ്മത്തിനും അത്യാവശ്യമായ ഒരു പോഷകമാണ്.” എന്നിരുന്നാലും, പച്ച കാരറ്റ് കഴിക്കുമ്പോൾ, നിങ്ങളുടെ ശരീരം ബീറ്റാ കരോട്ടിന്റെ 3 മുതൽ 4 ശതമാനം വരെ മാത്രമേ ആഗിരണം ചെയ്യുന്നുള്ളൂ. അതേസമയം പാചകം ചെയ്തതിലൂടെ ഏകദേശം 40 ശതമാനമായി ആഗിരണം ചെയ്യുന്നു.

കൂടാതെ, കാരറ്റിൽ അല്പം നെയ്യോ എണ്ണയോ ചേർത്താൽ കൂടുതൽ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. പാചകത്തിലൂടെ കാരറ്റിലെ ആന്റി-ന്യൂട്രിയന്റുകൾ കുറയ്ക്കുന്നതിനാൽ ദഹിക്കാൻ എളുപ്പമാക്കുകയും ചെയ്യും. പച്ച കാരറ്റിനും അതിന്റേതായ ഗുണങ്ങളുണ്ട്. നാരുകൾ അടങ്ങിയ ഇവ പോഷക സമ്പുഷ്ടമാണ്, ഇത് മലബന്ധം ലഘൂകരിക്കുന്നതിനൊപ്പം നിങ്ങളെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു.

കാരറ്റിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്‌സിഡൻറുകളായ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി എന്നിവ ചർമ്മത്തിന് ആവശ്യമായവയാണ്. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. കൂടാതെ അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാരറ്റിൽ അടങ്ങിയിട്ടുള്ള സിലിക്കണും ചർമത്തിൻറെയും നഖങ്ങളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ