Microplastics in Foods: നിങ്ങളുടെ ഭക്ഷണത്തിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടോ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളിൽ നിന്ന്, സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവഴി ത്വക്കിലൂടെ എന്നിങ്ങനെയാണത് ഇത് പ്രവേശിക്കുന്നത്.
നമ്മൾ ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലും, കഴിക്കുന്ന ഭക്ഷണത്തിലും എല്ലായിടത്തും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഉണ്ട്. മനുഷ്യ രക്തത്തിലും, ശ്വാസകോശത്തിലും, മസ്തിഷ്കത്തിലും പോലും ഇത്രയും ചെറിയ പ്ലാസ്റ്റിക് കഷണങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അവയെ പൂർണ്ണമായും ഒഴിവാക്കുക പ്രായോഗികമായി അസാധ്യമാണെങ്കിലും, നമ്മളെടുക്കുന്ന ജാഗ്രത ഇതിന്റെ അളവ് കുറയ്ക്കുന്നു. ഇത് മനുഷ്യജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലേക്കാണ് ഇത് വ്യാപിച്ചിരിക്കുന്നത്.
എന്താണ് മൈക്രോപ്ലാസ്റ്റിക് ?
ലോകത്ത് തന്നെ പ്രതിവർഷം 45 കോടി ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നത്. ഇത് പിന്നീട് മാലിന്യക്കൂമ്പാരത്തിലേക്ക് തന്നെ എത്തുന്നു. ഇവിടെ നിന്ന് കാലാക്രമേണ പൊട്ടിയും പൊടിഞ്ഞും ചെറുകഷണങ്ങളാകും. അഞ്ച് മില്ലിമീറ്ററില്‍താഴെ വലുപ്പമുള്ള ഇതിനെയാണ് മൈക്രോപ്ലാസ്റ്റിക് എന്ന് പറയുന്നത്. പ്ലാസ്റ്റിക് വലകള്‍, കുപ്പികള്‍, സഞ്ചികള്‍ തുടങ്ങിയവ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെയും ഋതുഭേദങ്ങളുടെയും ഫലമായി പൊടിഞ്ഞാണ് ചെറുകണികകളാവുന്നത്. ഇത് ശരീരത്തിലേക്ക് വിവിധ വഴികളിലൂടെ അകത്ത് എത്തുന്നു. ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളിൽ നിന്ന്, സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവഴി ത്വക്കിലൂടെ എന്നിങ്ങനെയാണത് ഇത് പ്രവേശിക്കുന്നത്.
Also Read:എന്ത് ചെയ്തിട്ടും തടി കുറയുന്നില്ല? ഈ ഭക്ഷണങ്ങൾ പതിവാക്കൂ….
ഇത് എങ്ങനെ കുറയ്ക്കാം
കുപ്പിവെള്ളത്തിന് പകരം ടാപ്പ് വെള്ളം കുടിക്കുക: മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കുപ്പിവെള്ളത്തിലാണ്. ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ 240,000 ചെറിയ പ്ലാസ്റ്റിക് കഷണങ്ങൾ വരെ ഉണ്ടാകാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യനേത്രങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നതിനേക്കാൾ വളരെ ചെറുതാണ് ഇവ. ടാപ്പ് വെള്ളത്തിലും മൈക്രോപ്ലാസ്റ്റിക് ഉണ്ടെങ്കിലും വളരെ കുറവാണ്.
പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം ചൂടാക്കുന്നത് ഒഴിവാക്കുക: പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുകയും കഴിക്കുന്നതും അപകടകരമാണ്. പ്ലാസ്റ്റിക് ചൂടാക്കുന്നത് മിനിറ്റുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് പ്ലാസ്റ്റിക് കണികകൾ ഭക്ഷണത്തിലേക്കേ ചേരുന്നുവെന്നാണ് ഗവേഷണങ്ങൾ കണ്ടെത്തിയത്.
ടീ ബാഗ് ഒഴിവാക്കുക: ടീ ബാഗിട്ട് ചായ ഉണ്ടാക്കി കുടിക്കുന്നത് ഒഴിവാക്കുമെന്ന് ചില ഗവേഷകര്‍ പറയുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ഉള്ളിലേക്ക് വന്‍തോതില്‍ മൈക്രോപ്ലാസ്റ്റിക് എത്തിച്ചേരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പാക്കറ്റ് ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കുന്നതിലൂടെ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക.