AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Foods for Weight Lose: എന്ത് ചെയ്തിട്ടും തടി കുറയുന്നില്ല? ഈ ഭക്ഷണങ്ങൾ പതിവാക്കൂ….

Foods for Weight Lose: പട്ടിണി കിടന്നും മരുന്നുകൾ കഴിച്ചുമൊക്കെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അനേകമാണ്. എന്നാൽ ഇവ ഒന്നും ചെയ്യാതെ തന്നെ വണ്ണം കുറയ്ക്കാനാകും. ചില ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മാത്രം മതി.

Foods for Weight Lose: എന്ത് ചെയ്തിട്ടും തടി കുറയുന്നില്ല? ഈ ഭക്ഷണങ്ങൾ പതിവാക്കൂ….
Represental image (Credits: Freepik)
nithya
Nithya Vinu | Published: 06 Mar 2025 13:29 PM

അമിതവണ്ണവും വയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇവ പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. പട്ടിണി കിടന്നും മരുന്നുകൾ കഴിച്ചുമൊക്കെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇവ ഒന്നും ചെയ്യാതെ തന്നെ വണ്ണം കുറയ്ക്കാനാകും. അതിന് വേണ്ടി ചില ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മാത്രം മതി.

പയർവർ​ഗങ്ങൾ
പയർവർ​ഗങ്ങൾ, ബീൻസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവയിൽ പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നു.

നട്സ്
ബദാം, വാൽനട്ട് പോലുള്ള നട്സുകൾ പ്രോട്ടീൻ, നാരുകൾ, മറ്റ് പോഷകങ്ങൾ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മെറ്റബോളിസത്തെ വേ​ഗത്തിലാക്കുന്നു.

മുട്ട
ശരീരഭാരം കുറയ്ക്കാൻ മുട്ട വളരെയധികം സഹായിക്കുന്നു. ഉയർന്ന പ്രോട്ടീനും കൊഴുപ്പും അടങ്ങിയ മുട്ട കഴിക്കുന്നത് വേ​ഗം വയർ നിറഞ്ഞതായി തോന്നുന്നു. ഇത് വിശപ്പ് തടയുകയും ഭക്ഷണത്തോടുള്ള ആസക്തി ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇലക്കറികൾ
ചീര, കാലെ പോലുള്ള പച്ച ഇലക്കറികൾ ശരീര ഭാരം കുറയ്ക്കാൻ ​ഗുണകരമാണ്. ഇവയിൽ നാരുകളും പോഷകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ പച്ച ഇലക്കറികളിലുള്ള തൈക്കോയിഡുകളുടെ പ്രവർത്തനം വിശപ്പ് സന്തുലിതമാക്കുന്നു.

ALSO READ: ഈ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ശീലമാക്കൂ! പ്രായം തോന്നുകയേ ഇല്ല

മത്സ്യം
പ്രോട്ടീന്റെയും ആരോ​ഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ് മത്സ്യങ്ങൾ. അതിനാൽ ശരീര ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മത്സ്യം ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. അതേസമയം അമിതമാകാതെയും ശ്ര​ദ്ധിക്കുക.

​ഗ്രീൻ ടീ
​ഗ്രീൻ ടീ, കാപ്പി, മുളക് തുടങ്ങിയ തെർമോജെനിക് ഭക്ഷണങ്ങളിൽ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ച് കളയാനും സഹായിക്കുന്ന സംയുക്തങ്ങൾ ഉണ്ട്. അതിനാൽ ഡയറ്റിൽ ഇവ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ബെറി
സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവയിൽ കലോറി കുറവും നാരുകളും ആന്റിഓക്സിഡന്റുകളും കൂടുതലാണ്. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.

മോര്
കുറഞ്ഞ കലോറിയുള്ള പാനീയാണ് മോര്. മോര് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

ചിയ വിത്തുകൾ
ചിയ വിത്തുകളിൽ ഒമേ​ഗ – 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ ചിയ വിത്തുകൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.

കോളിഫ്ളവർ
മറ്റ് പച്ചക്കറികളെ പോലെ കോളിഫ്ളവറിലും നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയിൽ കലോറി കുറവും പ്രോട്ടീൻ കൂടുതലുമാണ്.

റാ​ഗി
മെഥിയോൺ എന്ന അമിനോ ആസിഡിന്റെ ശക്തമായ ഉറവിടമാണ് റാ​ഗി. ഇവ ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്യുന്നു.

ഡ്രൈഫ്രൂട്ട്
ഡ്രൈഫ്രൂട്ട്സോ പഴമോ കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)