Rohit Sharma: ബട്ടർ ചിക്കനും ബിരിയാണിയും ഒഴിവാക്കി; രോഹിത് ശർമ കുറച്ചത് 20 കിലോ ഭാരം
Rohit Sharma’s Incredible Weight Loss Journey: ശരീര ഭാരം 20 കിലോയോളം കുറച്ചാണ് രോഹിത് ശർമ ആരാധകരെ അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് വേദിയിലാണ് പുതിയ ‘ലുക്കിൽ’ രോഹിത് പ്രത്യക്ഷപ്പെട്ടത്.

രോഹിത് ശർമ്മ
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ പുതിയ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ശരീര ഭാരം 20 കിലോയോളം കുറച്ചാണ് രോഹിത് ശർമ ആരാധകരെ അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് വേദിയിലാണ് പുതിയ ‘ലുക്കിൽ’ രോഹിത് പ്രത്യക്ഷപ്പെട്ടത്.
ഫിറ്റ്നസിന്റെ പേരിൽ രോഹിത് വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അവർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ ലുക്ക്. പുരസ്കാര വേദിയിൽ സ്റ്റൈലിഷ് ലുക്കിലെത്തിയ രോഹിതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ചാംപ്യൻസ് ട്രോഫിക്കു ശേഷം ഭക്ഷണ നിയന്ത്രണവും പരിശീലനവും നടത്തിയാണു താരം 20 കിലോ ഭാരം കുറച്ചത്.
Also Read:ദീപാവലി ആഘോഷങ്ങളിൽ തിളങ്ങാം, താരങ്ങളുടെ ഔട്ട്ഫിറ്റ് ഐഡിയകൾ ഇതാ…
കൃത്യമായ സമയക്രമം പാലിച്ച് നിയന്ത്രിത അളവിൽ മാത്രം ഭക്ഷണം കഴിച്ചാണ് താരം ശരീരഭാരം കുറച്ചത്. എണ്ണയിൽ പൊരിച്ചെടുത്ത പലഹാരങ്ങളും ബട്ടർ ചിക്കൻ , ചിക്കൻ ബിരിയാണി എന്നിവ രോഹിത് പൂർണമായും ഒഴിവാക്കിയിരുന്നു.. ഇന്ത്യൻ ടീം പരിശീലക സംഘത്തിലുണ്ടായിരുന്ന അഭിഷേക് നായർക്കു കീഴിലായിരുന്നു രോഹിതിന്റെ പരിശീലനം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വർക്കൗട്ടിനു പുറമേ, ബ്രോങ്കോ ടെസ്റ്റിനു വേണ്ടിയും തയാറെടുപ്പുകൾ നടത്തി.
അതേസമയം ഈ മാസം 19നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഈ പരമ്പരയ്ക്കു ശേഷം രോഹിത് രാജ്യാന്തര കരിയർ പൂർണമായും അവസാനിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് രോഹിത് നേരത്തേ വിരമിച്ചിരുന്നു.