ആറ്റുകാൽ പൊങ്കാലയിലെ പ്രധാന വിഭവം, തെരളി എന്താണെന്ന് അറിയുമോ?

Attukal Pongala Terali Recipe: കാര്യസിദ്ധിക്കായിട്ടും തേരാളി അർപ്പിക്കാറുണ്ട്. ഈ തെരളി എങ്ങനെ ഉണ്ടാക്കാമെന്നും അതിന് വേണ്ട സാധനങ്ങൾ എന്തെല്ലാമെന്നും നമുക്ക് അറിയാം

ആറ്റുകാൽ പൊങ്കാലയിലെ പ്രധാന വിഭവം, തെരളി എന്താണെന്ന് അറിയുമോ?

Therali Appam

Published: 

11 Mar 2025 13:33 PM

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ഒരു നാൾ മാത്രം ബാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ആഘോഷത്തിന് ഓരോ വർഷവും ലക്ഷക്കണക്കിന് സ്ത്രീകളാണ് എത്തുന്നത്. ഇന്നേ ദിവസം സ്ത്രീകൾ തലസ്ഥാന ​ന​ഗരിയിൽ ഒത്തുചേർന്ന് ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നു.

ദേവിയുടെ പ്രിയ വിഭവങ്ങളായ ശർക്കര പായസം, വെള്ള പായസം, കടുംപായസം എന്നിവയിൽ ഏതെങ്കിലുമായിരിക്കും ഭക്തർ അർപ്പിക്കുക. ഇതിന് ശേഷം മറ്റ് വിഭവങ്ങളായ തെരളി, അട, മണ്ടപ്പുട്ട് തുടങ്ങിയവയും സമര്‍പ്പിക്കാറുണ്ട്. ഓരോ നിവേദ്യങ്ങള്‍ക്കും ഓരോ ഫലങ്ങളാണ് പറയുന്നത്.

Also Read:ഊര്‍മ്മിള ഉണ്ണിയുടെ കോവിലകം സ്റ്റൈൽ മാമ്പഴ പുളിശ്ശേരി നമ്മുടെ അടുക്കളയിൽ ഉണ്ടാക്കിയാലോ?

അതായത് ശര്‍ക്കര പായസ അർപ്പിക്കുന്നത് സര്‍വ്വഐശ്വര്യങ്ങൾക്കുവേണ്ടിയാമ്. മണ്ടപ്പുട്ട് നേദ്യം ശിരസ് സംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഇതേപോലെ തയ്യാറാക്കുന്ന ഒന്നാണ് തെരളിയും. തെരളി അഭിഷ്ട സിദ്ധി, ഐശ്വര്യം എന്നിവയ്ക്കാണ് സമർപ്പിക്കുന്നത്. കാര്യസിദ്ധിക്കായിട്ടും തേരാളി അർപ്പിക്കാറുണ്ട്. ഈ തെരളി എങ്ങനെ ഉണ്ടാക്കാമെന്നും അതിന് വേണ്ട സാധനങ്ങൾ എന്തെല്ലാമെന്നും നമുക്ക് അറിയാം…

ചേരുവകൾ

  • അരിപൊടി(വറുത്തത് ) – 2 കപ്പ്
  • ശർക്കര (ചിരകിയത് ) – ഒന്നര കപ്പ്
  • ഞാലിപൂവൻ പഴം – 3 – 4 എണ്ണം
  • തേങ്ങ ചിരകിയത് – അര കപ്പ്
  • വയണയില – ആവശ്യത്തിന്
  • ഏലക്ക പൊടിച്ചത് – 1 ടി സ്പൂൺ
  • ജീരകം പൊടി – അര ടി സ്പൂൺ
  • ഓലക്കാൽ – ഇല കുമ്പിൾ കുത്താൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

തയ്യാറാക്കി വച്ച ശർക്കര കുറച്ച് വെള്ളം ചേർത്ത് ചെറുതായൊന്ന് അലിയിച്ചെടുക്കുക. ഇതിനു ശേഷം അതിലെ പൊടികളൊക്കെ കളഞ്ഞ് നന്നായി അരിച്ചെടുക്കുക. തുടർന്ന് വലിയ ഒരു പാത്രത്തിലേക്ക് അരിപൊടി, ജീരകപൊടി, ഏലക്ക പൊടി, തേങ്ങാ ചിരവിയത്, പഴം, ശർക്കര പാനി എല്ലാം ചേർത്ത് കുഴച്ചെടുക്കുക. വയണയിലയിൽ വെക്കാൻ പാകത്തിൽ വേണം കുഴച്ചെടുക്കുന്നത്. തുടർന്ന് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക. പിന്നാലെ ഒരു ഇഡലി പാത്രത്തില്‍ ചൂട് വെള്ളം വച്ച് തട്ടിൽ തെരളി വച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. സ്വാദിഷ്ടമായ തെരളി അപ്പം തയാര്‍

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം