Asam sweet dishes in Kerala style: അസമിലെ മധുരം കേരളത്തിലേക്ക് പറിച്ചു നടാം…. എളുപ്പത്തിൽ കിട്ടുന്ന ചേരുവകൾ മതി

Asam sweet dishes in Kerala style: ഭക്ഷണപ്രിയമുള്ളവർക്കായി ഇതാ ഒരു വ്യത്യസ്തരുചികൾ. കിഴക്കൻ സംസ്ഥാനമായ അസം രുചികളാണ് നമുക്കിവിടെ കേരളത്തിൽ പരീക്ഷിക്കാവുന്നത്.

Asam sweet dishes in Kerala style: അസമിലെ മധുരം കേരളത്തിലേക്ക് പറിച്ചു നടാം.... എളുപ്പത്തിൽ കിട്ടുന്ന ചേരുവകൾ മതി

Types Of Pitha

Published: 

05 Jan 2026 | 05:47 PM

പല സംസ്കാരങ്ങൾ നിറഞ്ഞ രാജ്യമാണ് നമ്മുടേത്. ഭക്ഷണത്തിന്റെ കാര്യമെടുത്താൽ പലതരം സംസ്കാരങ്ങളിൽ നിന്ന് കടംകൊള്ളാൻ മടിയില്ലാത്തവരാണ് നാം. അപ്പോൾ അൽപം വെറൈറ്റി പരീക്ഷിക്കുന്നത് പതിവാണ്. ഭക്ഷണപ്രിയമുള്ളവർക്കായി ഇതാ ഒരു വ്യത്യസ്തരുചികൾ.
കിഴക്കൻ സംസ്ഥാനമായ അസം രുചികളാണ് നമുക്കിവിടെ കേരളത്തിൽ പരീക്ഷിക്കാവുന്നത്.

അവിടുത്തെ പ്രധാന ആഘോഷമായ ബിഹുവുമായി ബന്ധപ്പെട്ട് അവിടുത്തുകാർ തയ്യാറാക്കുന്ന ചില വിഭവങ്ങളാണ് ഇവ. ജനുവരി 15-നാണ് മാഘ് ബിഹു ആഘോഷിക്കുന്നത്. സമൃദ്ധിയുടെ ഈ ഉത്സവകാലത്ത് അസമിലെ വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പീത്തകൾ. അരിപ്പൊടി, ശർക്കര, തേങ്ങ എന്നിവ ചേർത്തുണ്ടാക്കുന്ന ഈ വിഭവങ്ങൾ ബിഹു നൃത്തം പോലെ തന്നെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു.

തിൽ പിത്ത

 

അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന കുഴലിനുള്ളിൽ എള്ളും ശർക്കരയും നിറച്ച ആരോഗ്യദായകമായ വിഭവമാണിത്. പാനിൽ അരിപ്പൊടി പരത്തി അതിനു നടുവിൽ വറുത്ത എള്ളും ശർക്കരയും ചേർത്ത മിശ്രിതം വെച്ച് ചുരുട്ടിയെടുക്കുക. എണ്ണ ചേർക്കാതെയാണ് ഇത് മൊരിച്ചെടുക്കുന്നത്.

 

Also read – വയറു നിറയെ കഴിച്ചാലും വിശപ്പ് മാറുന്നില്ലേ? ഈ രോഗത്തിന്റെ ലക്ഷണമാവാം!

 

ഘില പിത്ത / തെൽ പിത്ത

 

ബിഹു വിഭവങ്ങളിൽ വറുത്തെടുക്കുന്ന ഏക വിഭവമാണിത്. പുറംഭാഗം നല്ല മൊരിഞ്ഞതും ഉൾഭാഗം മൃദുവായതുമായിരിക്കും. ശർക്കരപ്പാനിയിൽ അരിപ്പൊടിയും സോഡയും ചേർത്ത് കുഴമ്പ് രൂപത്തിലാക്കി ചെറിയ ഉരുളകളായി എണ്ണയിൽ വറുത്തെടുക്കുക.

 

തെക്കേലി പിത്ത

 

നമ്മുടെ നാട്ടിലെ ഇഡ്ഡലിക്ക് സമാനമായ ഒന്നാണിത്. ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും അനുയോജ്യം. ഒരു പാത്രത്തിന് മുകളിൽ തുണി കെട്ടി അതിൽ അരിപ്പൊടിയും തേങ്ങ-ശർക്കര മിശ്രിതവും അടുക്കുകളായി വെച്ച് ആവിയിൽ വേവിച്ചെടുക്കുന്നു.

 

നാരികോൾ പിത്ത

 

തേങ്ങയും ശർക്കരയും നിറച്ച് അർദ്ധചന്ദ്രാകൃതിയിൽ തയ്യാറാക്കുന്ന മധുരപലഹാരം. തേങ്ങയും ശർക്കരയും ചേർത്ത് വഴറ്റി ഫില്ലിങ് തയ്യാറാക്കുക. അരിപ്പൊടി ദോശ പോലെ പരത്തി അതിനുള്ളിൽ ഈ മിശ്രിതം വെച്ച് മടക്കി എണ്ണയിൽ വറുത്തെടുക്കാം.

പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
Viral Video: വാഴപ്പിണ്ടിക്കുള്ളിൽ ഞണ്ട്
കെട്ടുമുറുക്കി കെസി ശബരിമലയിലേക്ക്
അച്ഛൻ്റെ കാല് കെട്ടിപ്പിടിച്ച് ആ കുരുന്ന്
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ