Brinjal Curry: തട്ടിക്കളയേണ്ട….വഴുതനങ്ങ കൊണ്ട് കിടിലൻ കറി ഉണ്ടാക്കാം; ഇറച്ചി പോലും മാറിനിൽക്കും
Brinjal Curry Recipe: ഈ കറി മാത്രം മതി വയറുനിറയെ ചോറുണ്ണാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
പൊതുവെ അധികമാർക്കും ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറി ആണ് വഴുതനങ്ങ. സാമ്പാറിലും തോരനുമൊക്കെ ഉണ്ടാക്കാനാണ് വഴുതനങ്ങ ഉപയോഗിക്കാറുള്ളത്. എന്നാൽ പലരും ഇത് കഴിക്കാറില്ലെന്നതാണ് വാസ്തവം. എന്നാൽ ഇതല്ലാതെ വേറെയും വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അത്തരത്തിലുണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ കറി പരിചയപ്പെട്ടാലോ? ഈ കറി മാത്രം മതി വയറുനിറയെ ചോറുണ്ണാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
വഴുതനങ്ങ: മൂന്ന് എണ്ണം
തക്കാളി: ഒരു എണ്ണം
സവാള: രണ്ട് എണ്ണം (ചെറുത് )
പച്ചമുളക്: മൂന്ന് എണ്ണം
വെളുത്തുള്ളി: 23 അല്ലി
മഞ്ഞൾപ്പൊടി: ഒരു ടീസ്പൂൺ
മുളകുപൊടി: അര ടേബിൾസ്പൂൺ
ജീരകം പൊടിച്ചത്: ഒരു ടീസ്പൂൺ
കടുക്: അര ടീസ്പൂൺ
ചെറിയ ഉള്ളി: അഞ്ച് എണ്ണം
ഉണക്കമുളക്: മൂന്ന് എണ്ണം
വെളിച്ചെണ്ണ: രണ്ട് ടേബിൾസ്പൂൺ
ഉപ്പ്
Also Read:സോഷ്യൽമീഡിയയിലെ പുതിയ താരോദയം… ഈ പഴമാണ് ഇപ്പോഴത്തെ സ്റ്റാർ
തയ്യാറാക്കുന്ന വിധം
ഇതിനായി ഒരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാള, ചതച്ച വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചെറു തീയിൽ നന്നായി വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിനു പിന്നാലെ തക്കാളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇത് രണ്ട് മിനിറ്റ് അടച്ച് വേവിക്കുക.
വെന്ത ശേഷം, പൊടിച്ച ജീരകവും കഷ്ണങ്ങളാക്കിയ വഴുതനങ്ങയും ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിക്കുക. വഴുതനങ്ങ വാടിവരുമ്പോൾ, പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ചൂടുവെള്ളവും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഇതിനിടെയിൽ ഒരു പാനിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചെറിയ ഉള്ളി, ഉണക്കമുളക്, വേപ്പില എന്നിവ താളിച്ച് കറിയിലേക്ക് ഒഴിക്കുക. നന്നായി വെന്ത ശേഷം തീ ഓഫ് ചെയ്യാം. സ്വാദിഷ്ടമായ വഴുതനങ്ങ കറി റെഡി.