AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bha Bha Ba OTT : എന്താകുമോ എന്തോ! ഭഭബ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

Bha Bha Ba OTT Release Date And Platform : ക്രിസ്മസ് റിലീസായി ഡിസംബർ 18ന് തിയറ്ററിൽ എത്തിയ ചിത്രമാണ് ഭഭബ. വലിയ ഹൈപ്പിലെത്തിയെങ്കിലും പറയത്തക്ക പ്രകടനമൊന്നും ഭഭബ ബോക്സ്ഓഫീസിൽ കാഴ്ചവെച്ചിരുന്നില്ല

Bha Bha Ba OTT : എന്താകുമോ എന്തോ! ഭഭബ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
Bha Bha Ba OttImage Credit source: Dileep Facebook
Jenish Thomas
Jenish Thomas | Published: 08 Jan 2026 | 10:58 PM

Bha Bha Ba OTT Release Date Announced When Where You Can Watch Mohanlal-Dileep Star Studded Movie In Online

Bha Bha Ba OTT : എന്താകുമോ എന്തോ! ഭഭബ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

Bha Bha Ba OTT Release Date And Platform : ക്രിസ്മസ് റിലീസായി ഡിസംബർ 18ന് തിയറ്ററിൽ എത്തിയ ചിത്രമാണ് ഭഭബ. വലിയ ഹൈപ്പിലെത്തിയെങ്കിലും പറയത്തക്ക പ്രകടനമൊന്നും ഭഭബ ബോക്സ്ഓഫീസിൽ കാഴ്ചവെച്ചിരുന്നില്ല

ഏറെ നാളുകൾക്ക് ശേഷം ദിലീപ് ചെയ്ത ആക്ഷൻ കോമഡി ചിത്രമായിരുന്നു ഭഭബ. മലയാളത്തിലെ സിനിമകളുടെ റഫറൻസ് വെച്ച് മാസ് കോമഡിയും ചേർത്തൊരുക്കിയ ചിത്രത്തിന് തിയറ്ററുകളിൽ വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. അതിഥി താരമായി മോഹൻലാലും എത്തയതോടെ സിനിമയുടെ റേഞ്ച് തന്നെ മാറിയിരുന്നു. എന്നാൽ ആദ്യത്തെ ഹൈപ്പിന് ശേഷം ഭഭബയ്ക്ക് പറയത്തക്ക പ്രകടനം ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. ഒടുവലിതാ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.

ഭഭബ ഒടിടി

സീ ഗ്രൂപ്പാണ് ഭഭബയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സ്ട്രീമിങ് പ്ലാറ്റ്ഫോമായ സീ5ലൂടെ ചിത്രം ജനുവരി 16-ാം തീയതി മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന് സീ5 തന്നെ അറിയിച്ചു.

ഭഭബ സിനിമ

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ സിനിമ നിർമിച്ചത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ ഫഹിം സഫറും നടി നൂറിൻ ഷെറീഫും ചേർന്നാണ് ഭഭബയുടെ രചന നിർവഹിച്ചിട്ടുള്ളഥ്. ദിലീപിനും മോഹൻലാലിനും പുറമെ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സാൻഡി, ബാലു വർഗീസ്, ബൈജു സന്തോഷ്, ശരണ്യ പൊൻവണ്ണൻ, സിദ്ധാർഥ് ഭരതൻ, തമിഴ് താരം റെഡിൻ കിങ്സ്ലി തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അർമോയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ഷാൻ റഹ്മാനാണ് സിനിമിയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നൽകിട്ടുള്ളത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ.നിരവിധി ആക്ഷൻ രംഗങ്ങൾ ഉള്ള സിനിമയുടെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് സുപ്രീം സുന്ദറും കലൈ കിങ്സണും ചേർന്നാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.