AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Polyphagia: വയറു നിറയെ കഴിച്ചാലും വിശപ്പ് മാറുന്നില്ലേ? ഈ രോഗത്തിന്റെ ലക്ഷണമാവാം!

Polyphagia Symptoms and Causes: ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടൻ വീണ്ടും വിശപ്പ് തോന്നുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മിക്കവരും ഇതിനെ സാധാരണ വിശപ്പായി കണക്കാക്കി അവഗണിക്കാറാണ് പതിവ്. എന്നാൽ ഇത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നത്തിന്റെ ലക്ഷണമാവാം.

Polyphagia: വയറു നിറയെ കഴിച്ചാലും വിശപ്പ് മാറുന്നില്ലേ? ഈ രോഗത്തിന്റെ ലക്ഷണമാവാം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 05 Jan 2026 | 04:24 PM

നന്നായി ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടൻ വീണ്ടും വിശപ്പ് തോന്നുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മിക്കവരും ഇതിനെ സാധാരണ വിശപ്പായി കണക്കാക്കി അവഗണിക്കാറാണ് പതിവ്. എന്നാൽ ഇത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നത്തിന്റെ ലക്ഷണമാവാം. ‘പോളിഫേജിയ’ (Polyphagia) എന്നാണ് ഈ രോ​ഗത്തിന്റെ പേര്. എന്ത് കൊണ്ടാണ് പോളിഫേജിയ, മറ്റ് ലക്ഷണങ്ങൾ എന്തെല്ലാം? വിശദമായി അറിയാം….

 

എന്താണ് പോളിഫേജിയ?

 

പോളിഫാഗിയ എന്നത് ഒരു വ്യക്തിക്ക് അമിതമായ വിശപ്പുണ്ടാക്കുന്ന ഒരു അവസ്ഥയാണ്. ഒഴിഞ്ഞ വയറു മൂലമുള്ള വിശപ്പ് മാത്രമല്ല, ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാത്തതുമൂലം ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ അവസ്ഥയാണിത്. സാധാരണയായി, നമ്മുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോഴോ ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്തപ്പോഴോ, തലച്ചോറിന് നിരന്തരം വിശപ്പ് സിഗ്നലുകൾ ലഭിക്കുന്നു. ഇതുമൂലം, എത്ര കഴിച്ചാലും ഒരു വ്യക്തിക്ക് സംതൃപ്തി തോന്നുന്നില്ല. തൽഫലമായി, അമിതഭാരവും ദഹനപ്രശ്നങ്ങളും ഉണ്ടാകുന്നു.

 

പ്രധാന കാരണങ്ങൾ

 

പോളിഫേജിയയുടെ ഏറ്റവും സാധാരണമായ കാരണം പ്രമേഹമാണ്. ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്തതിനാൽ രക്തത്തിലെ പഞ്ചസാര കോശങ്ങളിലെത്തി ഊർജ്ജമായി മാറുന്നില്ല. ഇതോടെ ശരീരം കൂടുതൽ ഭക്ഷണത്തിനായി സിഗ്നൽ നൽകുന്നു.

തൈറോയിഡ് ഗ്രന്ഥി അമിതമായി പ്രവർത്തിക്കുമ്പോൾ ശരീരത്തിലെ മെറ്റബോളിസം വർദ്ധിക്കുകയും വേഗത്തിൽ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.

ALSO READ: കരിക്കിൻ വെള്ളം എല്ലാവർക്കും കുടിക്കാമോ? ഇവർക്ക് ജീവന് ആപത്ത്!

മാനസിക സമ്മർദ്ദം കൂടുമ്പോൾ ശരീരത്തിൽ ‘കോർട്ടിസോൾ’ എന്ന ഹോർമോൺ കൂടുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയുണ്ടാക്കും.

കൃത്യമായ ഉറക്കം ലഭിക്കാത്തത് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നു. നാരുകൾ, പ്രോട്ടീൻ എന്നിവ കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് വിശപ്പ് തോന്നാൻ കാരണമാകും.

 

ലക്ഷണങ്ങൾ

ഭക്ഷണം കഴിച്ചയുടൻ വീണ്ടും വിശപ്പ് തോന്നുക.

തടി കൂടുകയോ അകാരണമായി കുറയുകയോ ചെയ്യുക.

അമിതമായ ദാഹം.

ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണത.

ശരീരത്തിന് എപ്പോഴും തളർച്ച അനുഭവപ്പെടുക.