AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIR Kerala: പ്രവാസികൾക്കും വിഐപികൾക്കും ആശ്വസിക്കാം, വോട്ടർ പട്ടിക പുതുക്കൽ നടപടി ഇനി ഇങ്ങനെ

New Voter List Rules Simplified for NRIs and VIPs: സമർപ്പിച്ച രേഖകൾ തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ നടപടികൾ പൂർത്തിയാക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് പൂർണ്ണ അധികാരമുണ്ട്.

SIR Kerala:  പ്രവാസികൾക്കും വിഐപികൾക്കും ആശ്വസിക്കാം, വോട്ടർ പട്ടിക പുതുക്കൽ നടപടി ഇനി ഇങ്ങനെ
SIRImage Credit source: Tv9 Network
Aswathy Balachandran
Aswathy Balachandran | Published: 08 Jan 2026 | 08:26 PM

തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി പ്രവാസി വോട്ടർമാരും വിഐപി വോട്ടർമാരും ഇനി നേരിട്ട് ഹാജരാകേണ്ടതില്ല. മതിയായ രേഖകൾ ഓൺലൈനായോ പ്രതിനിധികൾ വഴിയോ സമർപ്പിച്ചാൽ ഹിയറിംഗ് നടപടികൾ പൂർത്തിയാക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.

പ്രവാസികൾക്കും തിരക്കുള്ള വ്യക്തികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും വിവരങ്ങൾ തിരുത്തുന്നതിനും നേരിട്ട് എത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ തീരുമാനം.

 

പുതിയ മാറ്റങ്ങൾ ഇങ്ങനെ

 

രേഖകൾ കൃത്യമാണെങ്കിൽ ഇആർഒ (E R O), എഇആർഒ (A E R O) എന്നിവർക്ക് നേരിട്ടുള്ള ഹിയറിംഗ് ഇല്ലാതെ തന്നെ വെരിഫിക്കേഷൻ പൂർത്തിയാക്കാം. ഹിയറിംഗിനായി നോട്ടീസ് ലഭിക്കുന്ന തീയതിയിൽ ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ (രേഖകൾ തൃപ്തികരമാണെങ്കിൽ) നടപടി പൂർത്തിയാക്കും.

Also Read:പുലർച്ചെ മൂന്ന് മണി, ബാൽക്കണിയിൽ കുടുങ്ങി യുവാക്കൾ; രക്ഷകനായി എത്തിയ ആളെ കണ്ടോ? വീഡിയോ വൈറൽ

പ്രവാസികളെയും വിഐപികളെയും ഇത്തരത്തിൽ പരിശോധന പൂർത്തിയാക്കി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രത്യേക സംവിധാനം ERONET സോഫ്റ്റ്‌വെയറിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്.

സമർപ്പിച്ച രേഖകൾ തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ നടപടികൾ പൂർത്തിയാക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് പൂർണ്ണ അധികാരമുണ്ട്.