AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishu Special Recipe: വിഷു വരവായി…. ഇത്തവണ സ്പെഷ്യലായി തൃശ്ശൂരുകാരുടെ സ്വന്തം വിഷുക്കട്ട തയ്യാറാക്കിയാലോ?

Vishu Special recipe Vishukkatta : എല്ലാവരുടെയും ശ്രദ്ധ അടുക്കളയിൽ ഒരുങ്ങുന്ന വിഷു വിഭവങ്ങളിലേക്കാണ്. മധ്യകേരളത്തിൽ, പ്രത്യേകിച്ച് തൃശൂർ ഭാഗങ്ങളിൽ വിഷുദിനത്തിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് വിഷുക്കട്ട. പാരമ്പര്യത്തിന്റെ രുചി ചോരാതെ വിഷുക്കട്ട എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

Vishu Special Recipe: വിഷു വരവായി…. ഇത്തവണ സ്പെഷ്യലായി തൃശ്ശൂരുകാരുടെ സ്വന്തം വിഷുക്കട്ട തയ്യാറാക്കിയാലോ?
VishukkattaImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 07 Apr 2026 | 07:00 AM

തൃശൂർ: ഓണം കഴിഞ്ഞാൽ മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന ആഘോഷമാണ് വിഷു. പൂത്തുലഞ്ഞ കണിക്കൊന്നയും വിഷുക്കണിയും കഴിഞ്ഞാൽ മലയാളി മനസ്സുകളിൽ ആദ്യം ഓടിയെത്തുന്നത് അടുക്കളയിൽ ഒരുങ്ങുന്ന വിഷു വിഭവങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൃശൂർക്കാരുടെ പ്രിയപ്പെട്ട വിഷുക്കട്ട. പരമ്പരാഗതമായ ഈ വിഭവം വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് പരിചയപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നീലിമ.

തയ്യാറാക്കുന്ന വിധം

ആദ്യം ചിരകിയ നാളികേരത്തിൽ നിന്നും കട്ടിയുള്ള ഒന്നാം പാലും, ശേഷം അല്പം ചൂടുവെള്ളം ചേർത്ത് രണ്ടാം പാലും പിഴിഞ്ഞെടുക്കുക. രണ്ടാം പാലിൽ ഉണക്കലരി ചേർത്ത് നന്നായി വേവിക്കുക. അരി വെന്തു കഴിഞ്ഞാൽ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് പൊടിച്ചത് എന്നിവ ചേർത്ത് കുറുക്കിയെടുക്കണം. അടിയിൽ പിടിക്കാതെ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കാൻ ശ്രദ്ധിക്കണം.

മിശ്രിതം നന്നായി കുറുകി കട്ടയായി വരുമ്പോൾ നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റി നിരത്തുക. ഇതിനു മുകളിൽ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും വിതറി തണുക്കാൻ അനുവദിക്കുക. നന്നായി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. മധുരം ഇഷ്ടപ്പെടുന്നവർക്ക് ശർക്കരപ്പാനി ഒഴിച്ചോ അല്ലാത്തവർക്ക് കറികൾ കൂട്ടിയോ ഈ വിഭവം കഴിക്കാവുന്നതാണ്. വിഷുദിനത്തിലെ പ്രഭാതഭക്ഷണമായി വിളമ്പാൻ പറ്റിയ ഏറ്റവും മികച്ച വിഭവങ്ങളിൽ ഒന്നാണ് പോഷകസമൃദ്ധമായ ഈ വിഷുക്കട്ട.

Follow Us