Pickles Prohibited During Menstruation: സ്ത്രീകൾ ആർത്തവ സമയത്ത് അച്ചാറുകൾ തൊടരുത് ? ഇതിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്!

Pickles Prohibited Women During Menstruation: ഇന്നും മിക്ക വീട്ടിലെ മുതിർന്നവർ അല്ലേങ്കിൽ അമ്മൂമ്മമാർ പറയുന്ന കാര്യമാണ് ഇത്. ആർത്തവ സമയത്ത് സ്ത്രീകൾ അച്ചാറുകൾ തൊട്ടാൽ അവ പെട്ടെന്ന് കേടാകുമെന്നാണ് ഇവരുടെ വിശ്വാസം.

Pickles Prohibited During Menstruation: സ്ത്രീകൾ ആർത്തവ സമയത്ത് അച്ചാറുകൾ തൊടരുത് ? ഇതിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്!

Pickles Prohibited During Menstruation

Updated On: 

16 Oct 2025 16:36 PM

സ്ത്രീകളെ സംബന്ധിച്ചടത്തോളം ഏറ്റവും വിഷമവും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ആർത്തവ ദിവസങ്ങൾ. പലർക്കും ഈ ദിവസങ്ങളിൽ കടുത്ത വേദനയും മനംപുരട്ടലും സ്ട്രസ്സും മൂഡ് സ്വിങ്സുമൊക്കെ അനുഭവപ്പെടാറുണ്ട്. എന്നാൽ ഇക്കാലത്തും ആർത്തവത്തെക്കുറിച്ച് പല തെറ്റായ കാര്യങ്ങളും നമ്മുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്. പലരും ഇതിനെ അന്ധവിശ്വാസം എന്ന് വിളിക്കുമ്പോൾ പോലും മറ്റ് ചിലർ അതിനെ സത്യമെന്ന് ചിന്തിച്ച് പിന്തുടരുകയാണ്.

അക്കാര്യത്തിൽ ഒന്നാണ് സ്ത്രീകൾ ആർത്തവ സമയത്ത് അച്ചാറുകൾ തൊടരുത് എന്നത്. ഇന്നും മിക്ക വീട്ടിലെ മുതിർന്നവർ അല്ലേങ്കിൽ അമ്മൂമ്മമാർ പറയുന്ന കാര്യമാണ് ഇത്. ആർത്തവ സമയത്ത് സ്ത്രീകൾ അച്ചാറുകൾ തൊട്ടാൽ അവ പെട്ടെന്ന് കേടാകുമെന്നാണ് ഇവരുടെ വിശ്വാസം. എന്നാൽ ഇതിനു പിന്നിൽ യാതൊരു തരത്തിലുള്ള ശാസ്ത്രീയ വസ്തുതകൾ ഇല്ലെന്നതാണ് മറ്റൊരു കാര്യം.

Also Read:ദിവസവും അച്ചാർ കഴിക്കുന്നതും കാൻസറും തമ്മിൽ ബന്ധമുണ്ടോ?

എന്നാൽ ഇതിനു പിന്നിലെ പ്രധാന കാരണം ഇതല്ല. ഈ ദിവസങ്ങളിൽ സ്ത്രീകൾ അച്ചാറ് കഴിക്കുന്നത് ​ആരോ​ഗ്യത്തിന് ​ഗുണകരമല്ല. ഇതിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്താൻ വേണ്ടിയാണ് ആർത്തവ സമയത്ത് അച്ചാറ് തൊടരുത് എന്ന് പറയുന്നത്. ഇങ്ങനെ പറഞ്ഞാൽ ഇതോടെ ആരോഗ്യത്തിന് ഗുണമല്ലാത്ത അച്ചാർ കഴിക്കാൻ തോന്നില്ല എന്നാണ് ഇത്തരക്കാർ കണ്ടെത്തിയ വിശ്വാസം.

ഇതുപോലെ തന്നെ ആർത്തവ സമയങ്ങളിൽ അമ്പലത്തിൽ പോകരുത്, അടുക്കളയിൽ കയറരുത്, ചെടികൾ നനയ്ക്കരുത് തുടങ്ങിയ വിലക്കും സ്ത്രീകൾക്ക് പഴമക്കാർ ഏർപ്പെടുത്തിയിരുന്നു.  ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്ന് പറഞ്ഞാണ് പലരും വിലക്ക് ഏർപ്പെടുത്താറുള്ളത്. എന്നാൽ പണ്ട് കാലങ്ങളിൽ എല്ലാ ദിവസവും പണിയെടുത്ത് മടുത്തിരിക്കുന്ന സ്ത്രീകൾ ഈ ദിവസങ്ങളിൽ വിശ്രമിക്കാൻ വേണ്ടിയാണ് ഇങ്ങനെ പറയുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും