AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pickle and cancer: ദിവസവും അച്ചാർ കഴിക്കുന്നതും കാൻസറും തമ്മിൽ ബന്ധമുണ്ടോ?

അച്ചാറിലെ ഉയർന്ന ഉപ്പിന്റെ അളവ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

Pickle and cancer: ദിവസവും അച്ചാർ കഴിക്കുന്നതും കാൻസറും തമ്മിൽ ബന്ധമുണ്ടോ?
Pickle Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 15 Oct 2025 20:43 PM

മലയാളികൾക്ക് ചോറിനൊപ്പം അച്ചാർ നിർബന്ധമാണ്. കറിയെത്രയുണ്ടെങ്കിലും അരികിൽ ഒരു കഷണം മാങ്ങാ അച്ചാറോ നാരങ്ങാ അച്ചാറോ വെളുത്തുള്ളി അച്ചാറോ ഇല്ലാതെ തൃപ്തിപ്പെടാത്തവരാണ് നമ്മൾ. എന്നാൽ, അച്ചാർ കഴിക്കുന്നത് അമിതമായാൽ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക.

അമിതമായ അച്ചാർ ഉപയോഗത്തിന്റെ ദോഷവശങ്ങൾ

 

അച്ചാറിലെ ഉയർന്ന ഉപ്പിന്റെ അളവ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അമിതമായി അച്ചാർ കഴിക്കുന്നത് വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകും. പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവർ അച്ചാർ ഒഴിവാക്കണം. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്, പ്രിസർവേറ്റീവുകളും അമിത ഉപ്പും ചേർത്ത കടകളിൽ നിന്ന് വാങ്ങുന്ന അച്ചാറുകൾ കാൻസർ പോലുള്ള ഗുരുതര രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കാൻ കാരണമായേക്കാം എന്നാണ്.

 

Also read – ആ ഭരണിയിൽ മാങ്ങ ഉപ്പിലിട്ടാൽ പച്ചനിറം മാറില്ല, രുചി അമൃതിനു തുല്യം, കേരള ചരിത്രത്തിലുണ്ടെടോ ഒരു ഉപ്പുമാങ്ങാക്കഥ

 

അച്ചാർ കഴിക്കുമ്പോൾ ശ്രദ്ധിക്കുക

 

അച്ചാറിനോടുള്ള പ്രിയം പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. ആരോഗ്യകരമായ രീതിയിൽ അച്ചാർ കഴിക്കാൻ ശ്രദ്ധിക്കുക. എണ്ണയും ഉപ്പും കുറച്ച് വീട്ടിൽ തന്നെ അച്ചാറുണ്ടാക്കുന്നതാണ് ഏറ്റവും ഉചിതം. അച്ചാറിൽ അടങ്ങിയ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. അച്ചാറിലെ പുളിയിൽ അടങ്ങിയ പ്രോബയോട്ടിക് ബാക്ടീരിയകൾ ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്. ഇത് ലഭിക്കാൻ നാരങ്ങാനീര് , പ്രകൃതിദത്ത വിനാഗിരി എന്നിവ ഉപയോഗിക്കാം.

കടുക് എണ്ണ, നല്ലെണ്ണ, ഒലിവ് ഓയിൽ എന്നിവ വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക. അമിതമായ എണ്ണയും ഉപ്പും കൃത്രിമ പ്രിസർവേറ്റീവുകളും ഒഴിവാക്കിയാൽ അച്ചാർ ഒരു പരിധി വരെ ആരോഗ്യത്തിന് ദോഷകരമല്ലാത്ത ഒരു സൈഡ് ഡിഷ് ആയി നിലനിർത്താം.