Uterine Cancer: കെമിക്കൽ ഹെയർ സ്ട്രൈറ്റനറുകളുടെ ഉപയോഗം ഗർഭാശയ അർബുദത്തിന് കാരണം; പഠനം
Cause Of Uterine Cancer: പലപ്പോഴും ഇത്തരം അപകടം ഉണ്ടാകുന്നത് രാസവസ്തുക്കളിൽ നിന്നാണ്. പല ഹെയർ സ്ട്രൈറ്റ്നറുകളിലും ഫോർമാൽഡിഹൈഡും പാരബെൻസ്, ഫ്താലേറ്റുകൾ, ഹെവി ലോഹങ്ങൾ തുടങ്ങിയ വിഷവസ്തുക്കൾ അടങ്ങിയവയാണ്. ഈ രാസവസ്തുക്കൾ നമ്മുടെ ഹോർമോണുകളെ തകരാറിലാക്കുന്നു.
മുടിയുടെ ഭംഗിയും ഘടനയും മെച്ചപ്പെടുത്തുന്നതിനും സ്റ്റൈൽ ചെയ്യുന്നതിനും ഇന്ന് മിക്കവരും സ്‌ട്രെയ്റ്റർ ഉപയോഗിക്കാറുണ്ട്. എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന കെമിക്കൽ സ്‌ട്രെയ്റ്റ്നറുകൾ മൂലം കാൻസർ സാധ്യത ഉണ്ടാകുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. 2025-ൽ ജേണൽ ഓഫ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, കെമിക്കൽ സ്‌ട്രെയ്റ്റ്നറുകൾ ഉപയോഗിക്കുന്നവർക്ക് ഗർഭാശയ കാൻസർ (Uterine cancer) വരാൻ സാധ്യത കൂടുതലാണെന്നാണ് പറയുന്നത്.
പതിവായി സ്‌ട്രെയ്റ്റ്നറുകൾ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ഉപയോഗിക്കാത്തവരിൽ 1.64 ശതമാനം മാത്രമാണ് അപകടസാധ്യത. പൊണ്ണത്തടി, പ്രമേഹം, പ്രസവം വൈകുന്നത് തുടങ്ങിയ മറ്റ് ആരോഗ്യ അപകടസാധ്യതകൾ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പഠനങ്ങൾ കൂടി പുറത്തുവന്നിരിക്കുന്നത്. പലപ്പോഴും ഇത്തരം അപകടം ഉണ്ടാകുന്നത് രാസവസ്തുക്കളിൽ നിന്നാണ്.
ALSO READ: അപ്പിൾ സൈഡർ വിനാഗർ മുതൽ ഇഞ്ചി ചായ വരെ; പുതുവർഷം തടികുറക്കാൻ വേറൊന്നും വേണ്ട
പല ഹെയർ സ്ട്രൈറ്റ്നറുകളിലും ഫോർമാൽഡിഹൈഡും പാരബെൻസ്, ഫ്താലേറ്റുകൾ, ഹെവി ലോഹങ്ങൾ തുടങ്ങിയ വിഷവസ്തുക്കൾ അടങ്ങിയവയാണ്. ഈ രാസവസ്തുക്കൾ നമ്മുടെ ഹോർമോണുകളെ തകരാറിലാക്കുന്നു. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) പറയുന്നത് അനുസരിച്ച്, ഫോർമാൽഡിഹൈഡ് കാൻസർ ഉണ്ടാക്കുന്നതിന് പ്രധാന കാരണമായി കണകാക്കുന്നു. ഈ അപകടസാധ്യതകളെക്കുറിച്ച് യുഎസ് എഫ്ഡിഎയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാൻസർ സാധ്യത എങ്ങനെ കുറയ്ക്കാം
കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ കുറയ്ക്കുക: കെമിക്കൽ സ്‌ട്രെയ്‌റ്റനറുകൾ പതിവായി ഉപയോഗിക്കുന്നതിനുപകരം, ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക. കെമിക്കൽ ഉപയോഗിക്കാതെ നിരവധി മാർഗങ്ങളിലൂടെ നിങ്ങൾക്ക് മുടി സ്റ്റൈൽ ചെയ്യാവുന്നതാണ്.
ഫോർമാൽഡിഹൈഡ്: സ്ട്രൈറ്റ്നറുകൾ തിരഞ്ഞെടുക്കുമ്പോൾ, ഫോർമാൽഡിഹൈഡ് ഇല്ലാത്തവ തിരഞ്ഞെടുക്കുക.
ഭാരം നിയന്ത്രിക്കൽ: അമിതഭാരവും പ്രമേഹവും ഗർഭാശയ കാൻസറിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണെന്ന് വിദഗ്ദ്ധൻ പറയുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും സമീകൃതാഹാരം ശീലമാക്കുന്നതും കാൻസർ സാധ്യത കുറയ്ക്കുന്നു.
മുൻകരുതൽ: പതിവായി പരിശോധനകൾ നടത്തുകയും നിങ്ങളുടെ ശരീരത്തിലെ ചില ലക്ഷണങ്ങൾ പരിശോധിക്കുകയും ചെയ്യുക. അസാധാരണമായ രക്തസ്രാവമോ മറ്റ് അനുബന്ധ ലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.