AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Cosmetics Rule: കുത്തിവയ്ക്കുന്ന സൗന്ദര്യവർധക ഉൽപന്നങ്ങൾ കോസ്മെറ്റിക്സ് അല്ല; കർശന വിലക്കുമായി സിഡിഎസ്‌സിഒ

Injectable Beauty Products are Not Cosmetics: 1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്ട് പ്രകാരം ഒരു ഉൽപന്നത്തെ കോസ്മെറ്റിക്സ് ആയി കണക്കാക്കണമെങ്കിൽ ചില മാനദണ്ഡങ്ങൾ പാലിക്കണം. മനുഷ്യശരീരം വൃത്തിയാക്കാനോ, ഭംഗി കൂട്ടാനോ, ആകർഷണീയത വർധിപ്പിക്കാനോ അല്ലെങ്കിൽ രൂപത്തിൽ മാറ്റം വരുത്താനോ വേണ്ടി ബാഹ്യമായി തേച്ചുപിടിപ്പിക്കുന്നതോ, ഒഴിക്കുന്നതോ, തളിക്കുന്നതോ ആയ വസ്തുക്കൾ മാത്രമായിരിക്കണം ഇവ.

Cosmetics Rule: കുത്തിവയ്ക്കുന്ന സൗന്ദര്യവർധക ഉൽപന്നങ്ങൾ കോസ്മെറ്റിക്സ് അല്ല; കർശന വിലക്കുമായി സിഡിഎസ്‌സിഒ
Cosmetics RuleImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Updated On: 21 May 2026 | 03:38 PM

ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന തരത്തിലുള്ള സൗന്ദര്യവർധക ഉൽപന്നങ്ങളെ ഒരു കാരണവശാലും ‘കോസ്മെറ്റിക്‌സ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO). രാജ്യത്ത് കുത്തിവയ്പ്പിലൂടെയുള്ള സൗന്ദര്യവർധക ചികിത്സകൾക്ക് ജനപ്രീതിയേറി വരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഏജൻസി കർശന നിലപാടുമായി പൊതുവിജ്ഞാപനം പുറപ്പെടുവിച്ചത്. ബാഹ്യമായി പുരട്ടുന്നതോ തളിക്കുന്നതോ ആയ ഉൽപന്നങ്ങളെ മാത്രമേ കോസ്മെറ്റിക്സ് എന്ന് വിളിക്കാൻ സാധിക്കൂ എന്നും ശരീരത്തിനുള്ളിലേക്ക് കുത്തിവയ്ക്കുന്ന ഉൽപന്നങ്ങൾക്ക് ഈ പേര് ഉപയോഗിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

നിയമം പറയുന്നത് എന്താണ്?

1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്ട് പ്രകാരം ഒരു ഉൽപന്നത്തെ കോസ്മെറ്റിക്സ് ആയി കണക്കാക്കണമെങ്കിൽ ചില മാനദണ്ഡങ്ങൾ പാലിക്കണം. മനുഷ്യശരീരം വൃത്തിയാക്കാനോ, ഭംഗി കൂട്ടാനോ, ആകർഷണീയത വർധിപ്പിക്കാനോ അല്ലെങ്കിൽ രൂപത്തിൽ മാറ്റം വരുത്താനോ വേണ്ടി ബാഹ്യമായി തേച്ചുപിടിപ്പിക്കുന്നതോ, ഒഴിക്കുന്നതോ, തളിക്കുന്നതോ ആയ വസ്തുക്കൾ മാത്രമായിരിക്കണം ഇവ. രോഗചികിത്സാ ആവശ്യങ്ങൾക്കായി ഒരുകാലത്തും കോസ്മെറ്റിക്സ് ഉപയോഗിക്കാൻ പാടില്ല. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) പുറത്തുവിട്ട സുരക്ഷിതമല്ലാത്തതോ നിയന്ത്രണമുള്ളതോ ആയ ചേരുവകളുടെ പട്ടിക നിർമാതാക്കൾ കർശനമായി പാലിച്ചിരിക്കണം.

തെറ്റായ ലേബലിങ്ങിനെതിരെ കടുത്ത നടപടി

ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉൽപന്നങ്ങളുടെ ലേബലുകളിൽ ഉന്നയിക്കരുതെന്ന് സിഡിഎസ്‌സിഒ കർശനമായി നിർദേശിക്കുന്നു. നിർമാതാക്കൾ രേഖപ്പെടുത്തിയ യഥാർത്ഥ ലേബലുകളോ അടയാളങ്ങളോ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.

ALSO READ: ഫ്രിഡ്ജിൽ തണ്ണിമത്തൻ കഷ്ണങ്ങളാക്കി വെക്കാമോ? കഴിക്കുന്നതിന് മുമ്പ് അറിയണം

നിരോധിത ചേരുവകളുടെ ഉപയോഗം, തെറ്റായ ലേബലിങ്, ചികിത്സയ്ക്കായി കോസ്മെറ്റിക്സ് ഉപയോഗിക്കൽ, ഇൻജക്ഷൻ വഴിയുള്ള പ്രയോഗം എന്നിവയെല്ലാം വരുംദിവസങ്ങളിൽ കടുത്ത നിയമലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പാർശ്വഫലങ്ങൾ ഇങ്ങനെയും

ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന തരത്തിലുള്ള സൗന്ദര്യവർധക ചികിത്സകൾക്ക് പ്രിയമേറുന്നുണ്ടെങ്കിലും, ഇവ പലവിധത്തിലുള്ള പാർശ്വഫലങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ സാധ്യതയുണ്ട്. സാധാരണയായി ഉണ്ടാകുന്ന താൽക്കാലിക പ്രശ്നങ്ങൾ ഇൻജക്ഷൻ എടുത്ത ഉടൻ തന്നെ അല്ലെങ്കിൽ ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ ഇവ സാധാരണയായി കണ്ടുവരാറുണ്ട്. കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് നേരിയ വേദന, ചുവന്നു തടുക്കൽ, വീക്കം എന്നിവ ഉണ്ടാകാം. ചർമ്മത്തിനടിയിലെ ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് കൊണ്ട് ഇൻജക്ഷൻ എടുത്ത ഭാഗത്ത് നീലയോ കറുപ്പോ നിറം വരാം. താൽക്കാലികമായി ആ ഭാഗത്ത് തരിപ്പോ അല്ലെങ്കിൽ അലർജി കാരണം ചൊറിച്ചിലോ അനുഭവപ്പെടാം. ഇൻജക്ട് ചെയ്യുന്ന കെമിക്കലുകൾ ശരീരത്തിന് പൊരുത്തപ്പെടാതെ വരുമ്പോൾ ഗുരുതരമായ അലർജി ഉണ്ടാകാം. കൂടാതെ മരുന്ന് ചർമ്മത്തിനടിയിൽ കൃത്യമായി ലയിക്കാതെ ഒരേ സ്ഥലത്ത് അടിഞ്ഞുകൂടി ചെറിയ മുഴകൾ പോലെ കട്ടപിടിക്കാൻ സാധ്യതയുണ്ട്.

English Summary

The Central Drugs Standard Control Organization (CDSCO) has ruled that injectable beauty products cannot be categorized or labeled as cosmetics under the Drugs and Cosmetics Act. The authority clarified that only topical products meant for cleansing or enhancing appearance qualify as cosmetics, warning that misleading labels or therapeutic claims will face strict legal action.

Follow Us