AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gen Z: സാമ്പത്തിക ഞെരുക്കത്തിലമര്‍ന്ന് ജെന്‍ സികള്‍; ഉറക്കം പോലും നഷ്ടപ്പെട്ട് 70% പേര്‍

Gen Z Mental Health: പലരും കിടക്കയില്‍ തന്നെ ഒതുങ്ങിപ്പോകുന്നു. ഫോണ്‍ സ്‌ക്രോള്‍ ചെയ്തും ടിവി കണ്ടുമാണ് ഉറക്കമില്ലാത്ത രാത്രികളില്‍ അവര്‍ സമയം ചെലവഴിക്കുന്നതെന്ന് അമേരിസ്ലീപ്പ് നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍.

Gen Z: സാമ്പത്തിക ഞെരുക്കത്തിലമര്‍ന്ന് ജെന്‍ സികള്‍; ഉറക്കം പോലും നഷ്ടപ്പെട്ട് 70% പേര്‍
പ്രതീകാത്മക ചിത്രം Image Credit source: Kseniya Ovchinnikova/Moment/Getty Images
Shiji M K
Shiji M K | Published: 20 Sep 2025 | 04:29 PM

പണപ്പെരുപ്പം വര്‍ധിക്കുന്നത് വിവിധ മേഖലകളിലാണ് സ്വാധീനം ചെലുത്തുന്നത്. തൊഴിലില്ലായ്മ വര്‍ധിക്കുന്നത് ഭൂരിഭാഗം യുവാക്കളെയും പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ഇത് അവരുടെ ജീവിതത്തെ വളരെ മോശമായി ബാധിക്കുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ജെന്‍ സികളില്‍ ഏകദേശം 70 ശതമാനം ആളുകള്‍ക്കും പണത്തെ കുറിച്ചുള്ള ഉത്കണഠയുണ്ട്. ഇത് അവരില്‍ രാത്രിയിലുള്ള ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്ന് അമേരിക്കക്കാരില്‍ നടത്തിയ സര്‍വേയില്‍ പറയുന്നു.

രാത്രി ഉറങ്ങാന്‍ ജെന്‍ സികള്‍ക്ക് സാധിക്കുന്നില്ല. പലരും കിടക്കയില്‍ തന്നെ ഒതുങ്ങിപ്പോകുന്നു. ഫോണ്‍ സ്‌ക്രോള്‍ ചെയ്തും ടിവി കണ്ടുമാണ് ഉറക്കമില്ലാത്ത രാത്രികളില്‍ അവര്‍ സമയം ചെലവഴിക്കുന്നതെന്ന് അമേരിസ്ലീപ്പ് നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍.

പണപ്പെരുപ്പം, ജോലി നഷ്ടപ്പെടല്‍ തുടങ്ങിയ സാമ്പത്തിക ആശങ്കകള്‍ കാരണം എല്ലാ പ്രായത്തിലുമുള്ള 49 ശതമാനം ആളുകളും രാത്രിയില്‍ ഉണര്‍ന്നിക്കുകയാണ്. 2025ല്‍ താരിഫ് ചര്‍ച്ചകള്‍ ആരംഭിച്ചതോടെ അവരുടെ സ്ഥിതി മോശമായി. ഇവരില്‍ ഈ അവസ്ഥ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് ജെന്‍ സികളെയാണ്. 69 ശതമാനം പേര്‍ പണത്തെ കുറിച്ച് ആലോചിച്ച് ഉണര്‍ന്നിരിക്കുമ്പോള്‍ 47 ശതമാനം പേര്‍ ജോലി സുരക്ഷയെ കുറിച്ച് ചിന്തിക്കുന്നു.

Also Read: Date till you hate; ടേറ്റ് ടിൽ യു ഹേറ്റ്: ജെൻസികളുടെ പുതിയ ഡേറ്റിങ് ട്രെൻഡിനെ പറ്റി കേട്ടിട്ടുണ്ടോ?

ജെന്‍സികള്‍ക്ക് മറ്റേത് തലമുറയേക്കാളും ഭവന, വാടക ചെലവുകളെ കുറിച്ചുള്ള ചിന്തയാണ് കൂടുതല്‍. അവരുടെ ഉറക്കത്തെ തടസപ്പെടുത്തുന്ന പ്രധാന ഘടകമായി ഇത് മാറിയിരിക്കുന്നു. ഏകദേശം 47 ശതമാനം അമേരിക്കക്കാരും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം അര്‍ധരാത്രിയില്‍ ഉണരുന്നു.

എന്നാല്‍ 11 ശതമാനം പേര്‍ ശരാശരി 5 മണിക്കൂര്‍ മാത്രമേ ഇപ്പോള്‍ ഉറങ്ങുന്നുള്ളൂ. ഉറങ്ങുന്നതിന് മുമ്പ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നവരുടെ എണ്ണം 13 ശതമാനമാണ് മാറിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Follow Us